ഉദ്ഘാടനത്തിന് ക്ഷണിക്കുന്നവര്‍ക്കും കാണികള്‍ക്കും പ്രശ്‌നമില്ല, പിന്നെ ആര്‍ക്കാണ് കുഴപ്പം, പര്‍ദ്ദയിട്ട് വന്നാലും വിമര്‍ശിക്കാനാളുണ്ടാവും, വസ്ത്രധാരണത്തെക്കുറിച്ച് ഹണി റോസ് പറയുന്നു

225

വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തില്‍ കൂടി എത്തി പിന്നീട് മലയാളം അടക്കമുള്ള തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ഹണി റോസ്. ഇതിനോടകം തന്നെ നിരവധി വ്യത്യസ്ത വേഷങ്ങളിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കാനും ഹണി റോസിന് സാധിച്ചിട്ടുണ്ട്.

ബോയ്ഫ്രണ്ട് എന്ന ചിത്രത്തില്‍ കൂടിയാണ് അഭിനയ ജീവിതം തുടങ്ങുന്നതെങ്കലും ഹണി റോസിനെ എല്ലാവരും ശ്രദ്ധിച്ച് തുടങ്ങിയത് അനൂപ് മേനോന്‍ നായകനായി എത്തിയ ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയില്‍ കൂടിയാണ്. ഈ ചിത്രത്തില്‍ ധ്വനി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

Advertisements

മലയാളത്തിന് പിന്നാലെ തമിഴിലും തെലുങ്കിലും കന്നഡിയിലും താരം തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. മോഡേന്‍ വേഷങ്ങളിലും നാടന്‍ വേഷങ്ങളിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി ഹണി റോസ്. ടൈപ്പ് കാസ്റ്റിങ്ങില്‍ ഒതുങ്ങാനെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യില്‍ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് ഈ താരം തെളിച്ചിരുന്നു. തമിഴ്, തെലുങ്ക്,കന്നട എന്നീ ചിത്രങ്ങളിലും ഹണി റോസ് അഭിനയിച്ചിട്ടുണ്ട്.

Also Read: പല സ്ത്രീകളും രണ്ടാംവിവാഹത്തിന് തയ്യാറാവാത്തത് സമൂഹത്തെ പേടിച്ചിട്ട്, എന്റെ ജീവിതം അവര്‍ക്ക് പ്രചോദനമാവട്ടെ, നടി യമുന പറയുന്നു

സാധരണ ഗതിയില്‍ അന്യഭാഷ ചിത്രങ്ങളില്‍ ചുവട് ഉറപ്പിച്ചാല്‍ പിന്നെ വിരലില്‍ എണ്ണാവുന്ന നായികമാരെ മാത്രമേ മലയാള സിനിമയില്‍ കാണാന്‍ സാധിക്കുകയുളളൂ. എന്നാല്‍ അന്യഭാഷ ചിത്രങ്ങളി തിളങ്ങുമ്പോഴും മലയാളത്തിലും സജീവമായിരുന്നു താരം.

honey-rose-3

ഉദ്ഘാടന റാണി എന്നാണ് ഇന്ന് സോഷ്യല്‍മീഡിയ താരത്തെ വിളിക്കുന്നത്. പലപ്പോഴും ഉദ്ഘാടനത്തിന് എത്തുമ്പോള്‍ ഹണി റോസ് ധരിക്കുന്ന വേഷങ്ങളെക്കുറിച്ച് വിമര്‍ശനം ഉയരാറുണ്ട്. ഇപ്പോഴിതാ ഇതിലെല്ലാം പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം.

Also Read: വീട്ടില്‍ ഒരു കുഞ്ഞുവാവ വരാന്‍ പോകുന്നു, സന്തോഷത്തില്‍ മതിമറന്ന് ലക്ഷ്മി നക്ഷത്ര, വീഡിയോ വൈറല്‍

പര്‍ദ ധരിച്ച് പോയാലും തന്നെ വിമര്‍ശിക്കാന്‍ ആള്‍ക്കാരുണ്ടാവും. ഓരോ ഒക്കേഷനും നോക്കിയാണ് വസ്ത്രങ്ങള്‍ ധരിക്കുന്നത്. തനിക്ക് ഏറെ കംഫര്‍ട്ടബിള്‍ ആണെന്ന് തോന്നുന്ന വസ്ത്രങ്ങള്‍ മാത്രമേ താന്‍ ധരിക്കാറുള്ളൂവെന്നും പരിപാടിയില്‍ എത്തുന്ന ആള്‍ക്കാര്‍ക്ക് തന്റെ വസ്ത്രം കൊണ്ട് എന്തെങ്കിലും പ്രശ്‌നം ഉള്ളതായി തോന്നുന്നില്ലെന്നും തന്റെ ക്ഷണിക്കുന്നവര്‍ക്കും കുഴപ്പമില്ലെന്നും താരം പറയുന്നു.

Advertisement