വീട്ടില്‍ ഒരു കുഞ്ഞുവാവ വരാന്‍ പോകുന്നു, സന്തോഷത്തില്‍ മതിമറന്ന് ലക്ഷ്മി നക്ഷത്ര, വീഡിയോ വൈറല്‍

343

മിനിസ്‌ക്രീന്‍ അവതാരകയായി വളരെ പെട്ടെന്ന് തന്നെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് ലക്ഷ്മി നക്ഷത്ര. ഒരു സെലിബ്രിറ്റി സിനിമാ നടിയെക്കാള്‍ ഏറെ ആരാധകരുള്ള അവതരാക കൂടിയാണ് ലക്ഷ്മി നക്ഷത്ര.

സ്റ്റാര്‍ മാജിക് എന്ന ഒറ്റ ഷോയിലൂടെയാണ് ലക്ഷ്മി നക്ഷ്ത്ര ഇത്രയധികം ആരാധകരെ നേടിയെടുത്തത്. റേഡിയോ ജോക്കിയായിട്ടാണ് ലക്ഷ്മി നക്ഷത്ര തന്റെ കരിയര്‍ ആരംഭിച്ചത്. അവിടെ നിന്ന് ചെറിയ ചാനലുകളിലൂടെ അവതാരകയായി തുടങ്ങി.

Advertisements

വര്‍ഷങ്ങളായി ആങ്കറിങ് രംഗത്ത് ഉണ്ടെങ്കിലും ലക്ഷ്മി നക്ഷത്രയ്ക്ക് ഒരു ബ്രേക്ക് ലഭിച്ചത് സ്റ്റാര്‍ മാജിക്കിലൂടെ തന്നെയാണ്. ഇടയ്ക്ക് സ്റ്റാര്‍ മാജിക്ക് ചെറിയ ഇടവേള എടുത്തപ്പോഴും ലക്ഷ്മി നക്ഷത്ര സോഷ്യല്‍ മീഡിയയിലും പൊതു പരിപാടികളിലും സജീവമായിരുന്നു. ഇപ്പോള്‍ സ്റ്റാര്‍ മാജിക്കിന്റെ രണ്ടാം സീസണിലും താരം എത്തുന്നുണ്ട്.

Also Read: ദിലീപിന്റെ ജീവിതത്തോട് ഏറെ സാമ്യമുള്ള ചിത്രമായിരുന്നു അത്, അവന്റെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ഞാന്‍ കൂടെയുണ്ടായിരുന്നു, നാദിര്‍ഷാ പറയുന്നു

സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ ലക്ഷ്മി നക്ഷത്ര പങ്കുവയ്ക്കുന്ന വീഡിയോകളും ഫോട്ടോകളും എല്ലാം വളരെ പെട്ടന്ന് വൈറലാവാറും ഉണ്ട്. ഇപ്പോഴിതാ തന്റെ യൂട്യൂബ് ചാനല്‍ വഴി താരം പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

തന്റെ വീട്ടില്‍ ഒരു കുഞ്ഞുവാവ വരാന്‍ പോകുന്നുവെന്ന സന്തോഷം നിറഞ്ഞ വാര്‍ത്തയാണ് ലക്ഷ്മി പങ്കുവെച്ചത്. കളിയാക്കലുകള്‍ ഉണ്ടാവുമെന്ന് ഉറപ്പാണെന്നും എന്നാല്‍ തങ്ങള്‍ക്ക് അതൊരു പ്രശ്‌നമല്ലെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. വീട്ടിലെ പട്ടിക്കുട്ടിയെ കുറിച്ചാണ് താരം പറയുന്നത്.

Also Read: വിവാഹം കഴിഞ്ഞ് ആറ് വര്‍ഷത്തിന് ശേഷമാണ് കുഞ്ഞ് പിറന്നത്; മദര്‍ഹുഡ് ഫീല്‍ ചെയ്ത സമയത്താണ് ബേബി പ്ലാനിംഗ് തുടങ്ങിയതെന്ന് നിമ്മി അരുണ്‍ ഗോപന്‍

ഒരു ചോക്ലേറ്റ് നല്‍കിക്കൊണ്ടാണ് ലക്ഷ്മി തന്റെ വീട്ടിലെ ഗര്‍ഭിണിയെ കാണിച്ചുതരുന്നത്. തന്റെ വളര്‍ത്തുനായയായ പാപ്പു ഗര്‍ഭിണിയാണെന്നും ഉടനെ വീട്ടിലേക്ക് ഒരു കുഞ്ഞുവാവ വരാന്‍ പോകുകയാണെന്നും ലക്ഷ്മി പറയുന്നു.സമ്മിശ്ര പ്രതികരണമാണ് താരത്തിന്റെ ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്.

Advertisement