ഒരുകാലത്ത് ഏഷ്യാനെറ്റിലെ സൂപ്പര്‍ഹിറ്റ് മ്യൂസിക് റിയാലിറ്റി ഷോ ആയിരുന്നു ഐഡിയ സ്റ്റാര്‍ സിങ്ങര്‍. ഈ ഷോയിലെ മല്‍സരാര്‍ത്ഥിയായി എത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട ഗായകനായി മാറിയ താരമാണ് അരുണ്‍ ഗോപന്‍. ഐഡിയ സ്റ്റാര്‍ സിങ്ങറിന് പിന്നാലെ പിന്നണി ഗാനരംഗത്തും സജീവമായ അരുണ്‍ ഗോപന്‍ പെട്ടെന്ന് പ്രശസ്തന്‍ ആവുകയായിരുന്നു.
നിരവധി സൂപ്പര്‍ ഗാനങ്ങളുടെ കവര്‍ വേര്‍ഷന്‍ ഒരുക്കിയും അരുണ്‍ ഗോപന്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അരുണ്‍ ഗോപന്റെ ഭാര്യ നിമ്മി അരുണ്‍ ഗോപനും മലയാളികള്‍ക്ക് സുപരിചിതയാണ്. വിവിധ സ്റ്റേജ് പരിപാടികളുടെ അവതാരകയായും യൂട്യൂബ് വ്‌ളോഗറായും സജീവസാന്നിദ്ധ്യമാണ് നിമ്മിയും.
കോഴിക്കോട് സ്വദേശിയാണ് ഡോക്ടര്‍ അരുണ്‍. സംഗീത രംഗത്തും അരുണ്‍ വളരെയേറെ സജീവമാണ്. പിന്നണി ഗാനരംഗത്തും അരുണ്‍ ഇതിനോടകം വ്യക്തി മുദ്ര പതിപ്പിച്ചു കഴിഞ്ഞതാണ്. പിന്നണി ഗാനാലാപന രംഗത്ത് സജീവമായി മാറിയ ശേഷമാണ് അരുണ്‍ ഗോപന്‍ നടിയും അവതാരകയുമായ നിമ്മിയെ വിവാഹം ചെയ്തത്.
ഇരുവരുടെയം വിവാഹവും കുഞ്ഞിന് ജന്മം കൊടുത്തതുമൊക്കെ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. ഇപ്പോള്‍ ഒരുമിച്ച് കവര്‍ സോംഗ് ചെയ്തും മറ്റുമൊക്കെ ജീവിതം ആസ്വദിക്കുകയാണ്. ഇപ്പോഴിതാ കുഞ്ഞിനെ കുറിച്ച് സംസാരിക്കുകയാണ് നിമ്മി അരുണ്‍ ഗോപന്‍. ബേബി പ്ലാനിംഗിനെ കുറിച്ച് നല്ലവണ്ണം ആലോചിച്ചതിന് ശേഷമാണ് കണ്‍സീവ് ചെയ്തതെന്ന് നിമ്മി പറയുന്നു. വിവാഹം കഴിഞ്ഞ് ആറ് വര്‍ഷത്തിന് ശേഷമാണ് കുഞ്ഞ് പിറന്നത്.
കുറച്ച് കഴിഞ്ഞ് മതി കുഞ്ഞ് എന്ന് ഞങ്ങള്‍ തീരുമാനിച്ച കാര്യമായിരുന്നെന്നും പ്രഗ്‌നന്‍സി എനിക്ക് വലിയ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു എന്നും നിമ്മി പറയുകയാണ്. എന്നെ ഹാപ്പിയായി നിര്‍ത്താന്‍ നന്നായി ശ്രമിച്ചിരുന്നു. ക്യുആന്‍ഡ്എയിലൂടെയാണ് ബേബി പ്ലാനിംഗിനെക്കുറിച്ച് ചോദിച്ചവരോടായിരുന്നു നിമ്മിയുടെ വാക്കുകള്‍.
തങ്ങള്‍ കല്യാണം കഴിഞ്ഞ് കുറച്ചുവര്‍ഷം കഴിഞ്ഞാണ് ഞങ്ങള്‍ ബേബി പ്ലാനിംഗ് സ്റ്റാര്‍ട്ട് ചെയ്തത്. ഞങ്ങള്‍ രണ്ടാളും ഒന്നിച്ചുള്ള സമയം വളരെ പ്രധാനപ്പെട്ടതാണ് എന്ന്് തോന്നിയിട്ടുണ്ട്. കല്യാണം കഴിഞ്ഞ് കുറച്ച് സമയം നമ്മള്‍ നമുക്ക് വേണ്ടി എടുക്കുക. പാര്‍ട്നറിനൊപ്പം യാത്രകള്‍ ചെയ്യാനും അധികം ഉത്തരവാദിത്തങ്ങളൊന്നും ഇല്ലാതെ ഫ്രീയായി നടക്കാനും സമയം കണ്ടെത്തുക. അഞ്ച് വര്‍ഷം വലിയൊരു കാലയളവായി തനിക്ക് തോന്നിയിട്ടില്ലെന്നും താരം പറഞ്ഞു.
തനിക്ക് ഉള്ളില്‍ ഒരു മദര്‍ഹുഡ് ഫീല്‍ ചെയ്ത സമയത്താണ് ബേബി പ്ലാനിംഗ് തുടങ്ങിയത്. ഇതാണ് സമയമെന്ന് ഞങ്ങള്‍ രണ്ടാള്‍ക്കും മനസിലായിരുന്നു. ഫിനാന്‍ഷ്യലി സ്റ്റെബിലിറ്റിയുടെ പ്രാധാന്യം മനസിലാക്കി അതിന് ഞങ്ങള്‍ കൂടുതല്‍ പ്രാധാന്യം കൊടുത്തിരുന്നെന്നും നിമ്മി പറയുകയാണ്. ബേബി വന്നാല്‍ കുറേക്കൂടി ഈസിയായി ലൈഫ് മുന്നോട്ട് കൊണ്ടുപോവാനാകും എന്നുള്ള വിശ്വാസമുണ്ടായിരുന്നു. ബേബി വരുമ്പോള്‍ ഏറ്റവും കൂടുതല്‍ സമയവും അറ്റന്‍ഷനും കെയറുമൊക്കെ കൊടുക്കണം. നിങ്ങള്‍ എപ്പോള്‍ റെഡിയാവുന്നോ അതാണ് സമയമെന്നും ഞങ്ങള്‍ ഞങ്ങളുടേതായ സമയം എടുത്തെന്നും നിമ്മി വിശദീകരിക്കുന്നു.
കുഞ്ഞിനെ വേണമെന്ന് തോന്നുമ്പോള്‍ ഹെല്‍ത്തിയായൊരു ഡയറ്റും ഫോളിക് ആസിഡുമൊക്കെ കഴിച്ച് തുടങ്ങുക. ഞാന്‍ ഫോളിക് ആസിഡൊന്നും കഴിച്ചിരുന്നില്ല. കണ്‍സീവായതിന് ശേഷമാണ് ഞാന്‍ ഡോക്ടറെ കണ്ടത്. ശാരീരികവും മാനസികവുമായ ആരോഗ്യം ഏറെ പ്രധാനപ്പെട്ട കാര്യമാണ്. ജങ്ക് ഫുഡൊക്കെ ഒഴിവാക്കി ആരോഗ്യകരമായൊരു ഡയറ്റ് നിലനിര്‍ത്തിയിരുന്നു. പ്രഗ്‌നന്‍സിയില്‍ അത് എനിക്ക് ഗുണകരമായിരുന്നുവെന്നും നിമ്മി പറയുകയാണ്.
എന്താണ് ഡ്രീം ട്രിപ്പ് ഏതാണെന്നൊക്കെ കുറേപേര്‍ ചോദിച്ചിരുന്നു. അതൊക്കെ വരാനിരിക്കുന്നതേയുള്ളൂ. അടുത്ത വര്‍ഷം ഞങ്ങളൊരു യാത്ര പോവുന്നുണ്ട്. അതിന്റെ കാര്യങ്ങളെല്ലാം നിങ്ങളെ അറിയിക്കുമെന്നും നിമ്മി ഗോപന്‍ പറയുകയാണ്.