Home Entertainment Celebrities

എനിക്ക് ഒട്ടും കുറ്റബോധം ഇല്ല, എന്തൊക്കെയാണോ ഞാൻ ചെയ്യുന്നത് അതിലെല്ലാം ഞാൻ സന്തോഷവതിയാണ്‌

625

ഗോപി സുന്ദറുമായുള്ള ബന്ധം തകർന്നതോടെ സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് അഭയ ഹിരൺമയി. ഒരു ഗായിക മാത്രം അല്ല മോഡലും കൂടിയാണ് താരം. അഭയ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും, പോസ്റ്റുകളുമെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലാകാറുള്ളത്.

ഇപ്പോഴിതാ തന്റെ വൈറ്റ് ഡ്രസ്സിലുള്ള ചിത്രങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ഫർഹാൻ അക്തറിന്റെ ഒരു ഷോ എനിക്ക് ചെയ്യാനായി വന്നിരുന്നു. ആ സമയത്ത് ആ ഷോ ചെയ്യേണ്ടത് എന്റെ ആവശ്യവും കൂടിയായിരുന്നു. ഞാൻ ഒരു സൂപ്പർഗേൾ ആണെന്ന് കാണിക്കേണ്ട സാഹചര്യമായിരുന്നു അത്. എനിക്കൊരു ദേവതയെപ്പോലെ അണിഞ്ഞൊരുങ്ങണമായിരുന്നു.

Advertisements

Also Read
വിവാഹം കഴിഞ്ഞ് ആറ് വര്‍ഷത്തിന് ശേഷമാണ് കുഞ്ഞ് പിറന്നത്; മദര്‍ഹുഡ് ഫീല്‍ ചെയ്ത സമയത്താണ് ബേബി പ്ലാനിംഗ് തുടങ്ങിയതെന്ന് നിമ്മി അരുണ്‍ ഗോപന്‍

എനിക്ക് വേണ്ടി എന്റെ സുഹൃത്തായ ശ്രീകേഷ് വാസൻ ആണ് വൈറ്റ് ഗൗൺ ഡിസൈൻ ചെയ്ത് തന്നത്. സാധാരണ ഡീപ് നെക്ക് ഡ്രസ്സ് ഇട്ടാൽ ആളുകൾ പറയുന്നത് എന്തായിരിക്കും എന്ന് എനിക്കറിയാമായിരുന്നു. പുറത്ത് കാണുന്നത് എന്റെ ശരീരമാണ്. ശരീരം കാണിച്ച് മാർക്കറ്റ് ചെയ്യുന്നു എന്നു പറഞ്ഞ് കമന്റുകൾ വന്നിട്ടുണ്ടായിരുന്നു.

എനിക്ക് കിട്ടുന്ന കമന്റുകൾ എല്ലാം ബോണസായാണ് തോന്നാറുള്ളത് . ആളുകൾ എന്നെ ശ്രദ്ധിക്കുന്നുണ്ടല്ലോ. എന്റെ ഡ്രസ്സിങ്ങെല്ലാം പൂർണമായും എന്റെ
ഇഷ്ടമാണ്. വൈറ്റ് ഡ്രസ്സ് എന്റെ ആത്മവിശ്വാസം കൂട്ടിയ ഡ്രസ്സാണ്. ആ ഡ്രസ്സിൽ എന്നെ കാണാൻ മാലാഖയെപ്പോലെയാണെന്നാണ് ചിൽ അഭിപ്രായപ്പെട്ടത്.

Also Read
കല്യാണം ശരിയാകില്ലെന്നായിരുന്നു ധാരണ; സനലാണ് ആദ്യം പ്രൊപ്പോസ് ചെയ്തതെന്ന് സരയൂ; അതില്‍ ഞാനിന്ന് ഖേദിക്കുന്നെന്ന് സനല്‍

എന്തൊക്കെയാണോ ഞാൻ ചെയ്യുന്നത്, അതിലെല്ലാം ഞാൻ സന്തോഷവതിയാണ്. എനിക്ക് ഒട്ടും കുറ്റ ബോധം ഇല്ല. എല്ലാവരോടും എനിക്ക് പറയാനുള്ളതും അതാണ്. കുറ്റബോധമില്ലാതെ എന്തും ചെയ്യുക. എന്തെങ്കിലും ചെയ്യുക എന്നതാണ് പ്രഥമ കാര്യമെന്നും അഭയ ഹിരൺമയി പറഞ്ഞു

Advertisement