ബിജു മേനോന് മാര്‍ക്കറ്റില്ലെന്ന് പറഞ്ഞ് ഒപ്പം അഭിനയിക്കാന്‍ ആരും തയ്യാറായില്ല; എന്നാല്‍ സൗഹൃദം കൊണ്ട് ആസിഫ് അലി വന്നു; സംവിധായകന്റെ വെളിപ്പെടുത്തല്‍

7917

മലയാള സിനിമയില്‍ ഒരിടവേളയ്ക്ക് ശേഷം തന്റേതായ സ്‌പെയ്‌സ് ഉണ്ടാക്കി എടുത്ത താരമാണ് ബിജു മേനോന്‍. ഏറെ കാലത്തിന് ശേഷം ബിജു മേനോന്‍ നായകനായി തിളങ്ങിയ ചിത്രമാണ് ‘വെള്ളിമൂങ്ങ’.

ജിബു ജേക്കബിന്റെ ആദ്യ സംവിധാന സംരംഭമായ ചിത്രത്തില്‍ ബിജു മേനോനും അജു വര്‍ഗീസും ആസിഫ് അലിയും എല്ലാം തകര്‍ത്ത് അഭിനയിച്ച ചിത്രമായിരുന്നു ഇത്.

Advertisements

അതേസമയം, ഇപ്പോള്‍ ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ജിബു ജേക്കബ് ഇപ്പോള്‍. അന്ന് ബിജു മേനോന് മാര്‍ക്കറ്റുള്ള സമയമല്ലാത്തതിനാല്‍ താരത്തിനൊപ്പം അഭിനയിക്കാന്‍ പലരും വിസമ്മതിച്ചിരുന്നു എന്ന് സംവിധായകന്‍ ജിബു ജേക്കബ് വെളിപ്പെടുത്തിയിരിക്കുകയാണ്.

ALSO READ- ‘ലോറന്‍സ് അണ്ണനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം എന്റെ തലച്ചോറ് ഓടുകയാണ്’; പുതിയ വിശേഷം പങ്കുവെച്ച് ഐശ്വര്യ രജനികാന്ത്

അന്ന് തനിക്ക് പരിചയമുള്ള ഒന്ന് രണ്ട് സംവിധായകരെ ഈ കഥ പറഞ്ഞ് കേള്‍പ്പിച്ചു. പക്ഷെ അവരാരും ആ കഥാപാത്രത്തിന്റെ ഫ്രഷ്നെസ് മനസിലാക്കിയില്ല. ഇത് റിജക്ട് ചെയ്തു. പിന്നെയാണ് വേറെ ആര് ചെയ്തില്ലെങ്കിലും താന്‍ ഈ സിനിമ ചെയ്തോളാമെന്ന് ചിന്തിച്ചത്. ആ സമയത്താണ് കാസ്റ്റിംഗിനെ കുറിച്ച് ആലോചിച്ചത്. ജോജി പറഞ്ഞത് മമ്മൂക്ക ചെയ്താല്‍ നന്നാകുമെന്ന് ആയിരുന്നു.

പക്ഷെ മമ്മൂക്ക ഇത് പോലുള്ള കഥാപാത്രം മുമ്പും ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഇത്തരം കഥാപാത്രം മറ്റൊരാള്‍ ചെയ്താല്‍ നന്നാകുമെന്ന് താന്‍ ജോജിയോട് പറഞ്ഞു. ഡയറക്ടര്‍ എന്ന നിലയില്‍ മമ്മൂക്കയിലേക്ക് എത്തിപ്പെടാനും തനിക്ക് പാടാണ്. അപ്പോഴെ തന്റെ മനസില്‍ ബിജുവായിരുന്നു. അങ്ങനെ ബിജുവിനോട് കഥ പറഞ്ഞതെന്നും ജിബു ജേക്കബ് പറയുന്നു.

ALSO READ- ‘ഇന്റിമേറ്റ് സീനുകള്‍ എങ്ങനെയാണ് ചെയ്യുന്നത്, ഡയലോഗ് പറയുന്നത് എങ്ങനെ എന്ന് ചോദ്യം; തുറന്നടിച്ച മറുപടിയുമായി നടി ഹണി റോസ്

കഥ കേട്ട് അദ്ദേഹം ഇടയ്ക്കിടെ ചിരിക്കുന്നുണ്ടായിരുന്നു. സിനിമ ചെയ്യാന്‍ തന്നെ ബിജു തീരുമാനിച്ചു. പിന്നെ നിര്‍മ്മാതാവിനെ കിട്ടാന്‍ ഒരുപാട് നടന്നു. ബിജുവിന് മാത്രമല്ല അജു വര്‍ഗീസിനും ടിനിക്കും ആ കഥ ഇഷ്ടപ്പെട്ടിരുന്നു. പ്രോജക്ട് ഓണ്‍ ആവാതെ ആയപ്പോള്‍ പെട്ടന്ന് പടം നടക്കാന്‍ വേറെ ആര്‍ട്ടിസ്റ്റിനെ കാസ്റ്റ് ചെയ്യുന്നെങ്കില്‍ ചെയ്തോളാന്‍ പോലും ബിജു പറഞ്ഞിരുന്നെന്ന് ജിബു ജേക്കബ് പറയുന്നു.

ആ സമയത്ത് ബിജുവിന് അത്ര മാര്‍ക്കറ്റുള്ള സമയമായിരുന്നില്ല. വെള്ളിമൂങ്ങയ്ക്ക് ശേഷമാണ് ബിജു മേനോന് കൂടുതല്‍ മുഴുനീള നായക വേഷങ്ങള്‍ കിട്ടിയത്. അന്ന് ബിജു മേനോനോടൊപ്പം അഭിനയിക്കാന്‍ ആരും തയാറായില്ല. ഒരുപാട് കഷ്ടപ്പെട്ടു. അപ്പോഴാണ് അജു വര്‍ഗീസ് തയ്യാറായതെന്നാണ് സംവിധായകന്റെ വെളിപ്പെടുത്തല്‍.

ആസിഫിന്റെ ഗസ്റ്റ് അപ്പിയറന്‍സിന് വേണ്ടിയും ഒരുപാട് ശ്രമങ്ങള്‍ നടത്തിയിരുന്നെന്നും ജിബു ജേക്കബ് പറയുന്നുണ്ട്. ആ റോള്‍ ചെയ്യാന്‍ ആരും തയ്യാറായിരുന്നില്ല. അന്ന് അതായിരുന്നു അവസ്ഥയെന്നും താരം പറയുന്നു.

ബന്ധങ്ങളുണ്ടായിട്ടും ആര്‍ട്ടിസ്റ്റുകള്‍ വരാന്‍ തയ്യാറായില്ല. ബിജുവിന് വേണ്ടിയാണ് ആസിഫ് അലി ആ ഗസ്റ്റ് റോള്‍ ചെയ്തത്. അത് അവരുടെ സൗഹൃദമാണ് എന്നും സംവിധായകന്‍ തുറന്നുപറയുന്നു.

Advertisement