‘ലോറന്‍സ് അണ്ണനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം എന്റെ തലച്ചോറ് ഓടുകയാണ്’; പുതിയ വിശേഷം പങ്കുവെച്ച് ഐശ്വര്യ രജനികാന്ത്

286

തെന്നിന്ത്യയിലെ പ്രണയിച്ച് വിവാഹിതരായ താരദമ്പതികളില്‍ പതിനെട്ട് വര്‍ഷമായി മാതൃക ദമ്പതികളെപ്പോലെ ജീവിച്ച് ആരാധകരുടെ മനം കവര്‍ന്നവരാണ് ധനുഷും ഐശ്വര്യയും. ഇക്കഴിഞ്ഞ ജനുവരിയില്‍ ആരാധകരെ ഞെട്ടിച്ച് ഇരുവരും വിവാഹമോചനം പ്രഖ്യാപിയ്ക്കുകയായിരുന്നു. സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച പ്രസ്താവനയിലൂടെയാണ് ഇരുവരും വിവാഹമോചനം അറിയിച്ചത്. 2004 നവംബര്‍ 18നായിരുന്നു ഇരുവരുടെയും വിവാഹം. യത്ര, ലിംഗ എന്നീ പേരുകളുള്ള രണ്ട് ആണ്‍മക്കളുമുണ്ട് ഇവര്‍ക്ക്.

എന്നാല്‍ അപ്രതീക്ഷിതമായുള്ള ഇവരുടെ വിവാഹമോചന പ്രഖ്യാപനം എല്ലാവരെയും ഒരുപോലെ ഞെട്ടിച്ചിരുന്നു. എന്തു കൊണ്ടാണ് ഇരുവരും വിവാഹ മോചനം നേടുവാന്‍ തീരുമാനിച്ചത് എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത ഇന്നും വന്നിട്ടില്ല.

Advertisements

അതുകൊണ്ടുതന്നെ പല തരത്തിലുള്ള അഭ്യൂഹങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പരന്നിരുന്നത്. രണ്ട് ആണ്‍മക്കളാണ് ഈ ദമ്പതികള്‍ക്ക് ഉള്ളത്. യത്ര എന്നാണ് മൂത്ത കുട്ടിയുടെ പേര്. ലിംക എന്നാണ് രണ്ടാമത്തെ കുട്ടിയുടെ പേര്. പതിനഞ്ചും പതിനൊന്നും വയസ്സാണ് കുട്ടികള്‍ക്ക് ഉള്ളത്. രണ്ട് മക്കളുടെ കൂടെ ഇത്രയും വര്‍ഷം ഒരുമിച്ച് ജീവിച്ചിട്ടും ഇങ്ങനൊരു വേര്‍പിരിയല്‍ വേണമോ എന്ന് ആരാധകരും ഇരുവരോടും നിരന്തരം ചോദിച്ചിരുന്നു.

ALSO READ- ഇത് ആദ്യമായിട്ടാണ് സംഭവിക്കുന്നത്; ഒരുപാട് നന്ദിയുണ്ട്; പുതിയ വിശേഷം ആരാധകരോട് പങ്കിട്ട് നടി ഹരിത നായര്‍

അതേ സമയം പരസ്പര സ്‌നേഹവും ബഹുമാനവും കാത്തുസൂക്ഷിച്ച് കൊണ്ടാണ് താരങ്ങള്‍ വിവാഹമോചിതരായതെന്നും മക്കളുടെ കാര്യത്തില്‍ തുല്യമായ പരിഗണനയും സ്നേഹവും കാണിക്കുമെന്ന് ഇരുവരും ആരാധകര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.

അതേസമയം ഇപ്പോഴിതാ ഐശ്വര്യ രജനികാന്ത് ഇപ്പോള്‍ ജീവിതത്തിലെ തന്റെ സന്തോഷം അറിയിച്ചിരിക്കുകയാണ്. നടനും സംവിധായകനുമായ ലോറന്‍സിനൊപ്പം പുതിയ ഒരു സിനിമ ചെയ്യാന്‍ ആരംഭിക്കുകയാണ് താരം.

നേരത്തെയും ഇരു താരങ്ങളുടേയും ചിത്രങ്ങള്‍ പുറത്തെത്തിയിരുന്നു. ഇരുവരും കൂടിക്കാഴ്ച നടത്തുകയും ചര്‍ച്ചകള്‍ നടത്തുന്നതുമായ ചിത്രങ്ങള്‍ ഐശ്വര്യയും പങ്കുവെച്ചിരുന്നു. ഈ ചിത്രത്തിന് ക്യാപ്ഷനായി താരം പങ്കുവെച്ചിരിക്കുന്നത് ‘രസകരമായ എന്തോ ഒന്ന് ഉണ്ടാക്കുന്നു. ലോറന്‍സ് അണ്ണനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം എന്റെ തലച്ചോറ് ഓടുകയാണ്’- എന്നായിരുന്നു.

ALSO READ-ഇന്റിമേറ്റ് സീനുകള്‍ എങ്ങനെയാണ് ചെയ്യുന്നത്, ഡയലോഗ് പറയുന്നത് എങ്ങനെ എന്ന് ചോദ്യം; തുറന്നടിച്ച മറുപടിയുമായി നടി ഹണി റോസ്

അതേസമയം, താരത്തിന്റെ ഇപ്പോഴത്തെ ഈ അവസ്ഥയില്‍ ഇതൊരു വലിയ മാറ്റം ആയിരിക്കുമെന്നും, നിങ്ങള്‍ ഒരുമിച്ചുള്ള ചിത്രത്തിന് വേണ്ടി ഞങ്ങള്‍ കാത്തിരിക്കുകയാണ് എന്നും നിരവധി പേര്‍ കമന്റ് ചെയ്തിരിക്കുകയാണ്.

Advertisement