Home Entertainment Celebrities

നീ നിന്റെ അമ്മയെപ്പോലെയാണെന്ന് പറയുമ്പോൾ എനിക്ക് അഭിമാനം തോന്നാറുണ്ട്, വിവാഹദിനത്തിൽ സിംപിളായി ഇരിക്കാനാണ് ആഗ്രഹിക്കുന്നത്; സൊനാക്ഷി സിൻഹ മനസ്സ് തുറക്കുമ്പോൾ

231

ബോളിവുഡിലെ താര സുന്ദരികളിൽ ഒരാളാണ് സൊനാക്ഷി സിൻഹ. മാത്രമല്ല ബോളിവുഡിലെ മികച്ച അഭിനേതാക്കളിൽ ഒരാളായ ശത്രുഘ്‌നൻ സിൻഹയുടെ മകളും കൂടിയാണ് താരം. ഒരുപാട് സിനിമകളിൽ അഭിനയിക്കുക എന്നതിലുപരി സെലക്ടീവായി സിനിമ ചെയ്യുക എന്നതാണ് സൊനാക്ഷി ചെയ്ത് കൊണ്ടിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ നിമിഷ നേരം കൊണ്ടാണ് വൈറൽ ആകാറുള്ളത്. അടുത്തിടെ താരം തന്റെ ബ്രൈഡൽ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരുന്നു. എല്ലാ ചടങ്ങുകളിലും വധു അവളുടെ നഖങ്ങൾ മനോഹരമാക്കുന്നതിനെ കുറിച്ച് ചിന്തിക്കുമെന്ന് പറഞ്ഞുക്കൊണ്ട് സൊനാക്ഷി ഒരിക്കൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ താരത്തിന്റെ വിവാഹം ഉറപ്പിച്ചു എന്ന തരത്തിലുള്ള വാർത്തകൾക്ക് ചൂടുപിടിച്ചു.

Advertisements

Also Read
വീട്ടില്‍ ഒരു കുഞ്ഞുവാവ വരാന്‍ പോകുന്നു, സന്തോഷത്തില്‍ മതിമറന്ന് ലക്ഷ്മി നക്ഷത്ര, വീഡിയോ വൈറല്‍

ഇപ്പോഴിതാ വിവാഹവേദിയിലെ തന്റെ ലുക്ക് എങ്ങനെ ആയിരിക്കണമെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ബോംബെ ടൈംസ് ഫാഷൻ വീക്ക് വേദിയിലാണ് സൊനാക്ഷി തന്റെ വിവാഹദിനത്തെപ്പറ്റിയും, വസ്ത്രത്തെ പറ്റിയും തുറന്ന് പറഞ്ഞത്. താരത്തിന്റെ വാക്കുകൾ; വളരെ സിംപിളായ വധു ആയിരിക്കാനാണ് എനിക്കിഷ്ടം. വലിയ വലിയ ആഭരണങ്ങൾ അണിയുന്നതിനോട് എനിക്ക് താത്പര്യം ഇല്ല.

പലപ്പോഴും ഷോകൾക്കായി എനിക്ക് വലിയ ആഭരണങ്ങൾ ധരിക്കേണ്ടി വരാറുണ്ട്. എന്നാൽ വിവാഹത്തിവ് വളരെ സിംപിൾ ആയിരിക്കണം. ഞാൻ എന്റെ അമ്മയെയാണ് വസ്ത്രധാരണത്തിൽ മാതൃകയാക്കാറുള്ളത്. അമ്മ പൂനം സിൻഹ പുറത്ത് പോകുമ്പോഴെല്ലാം മനോഹരമായി സാരി ഉടുക്കും. ആഭരണങ്ങളും ധരിക്കാറുണ്ട്.

Also Read
ദിലീപിന്റെ ജീവിതത്തോട് ഏറെ സാമ്യമുള്ള ചിത്രമായിരുന്നു അത്, അവന്റെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ഞാന്‍ കൂടെയുണ്ടായിരുന്നു, നാദിര്‍ഷാ പറയുന്നു

അമ്മയാണ് എനിക്കെപ്പോഴും പ്രചോദനം, ഞാൻ കണ്ടിട്ടുള്ളതിൽ സുന്ദരിയും എന്റെ അമ്മയാണ്. ഞാൻ എന്റെ അമ്മയെപ്പൊലെയാണെന്ന് ആരെങ്കിലും പറഞ്ഞാൽ എനിക്ക് സന്തോഷമാണ്. അതേസമയം ഡബിൾ എക്‌സലാണ് താരത്തിന്റേതായി പുറത്തിറങ്ങിയ അവസാന സിനിമ.

Advertisement