ഇതിഹാസമേ സമാധാനമായി വിശ്രമിക്കൂ, പെലെയ്ക്ക് ആദരാഞ്ജലികള്‍ നേര്‍ന്ന് എആര്‍ റ്ഹമാന്‍

61

ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ വിയോഗം ഫുട്‌ബോള്‍ പ്രേമികളെ ഒന്നടങ്കം വേദനയിലാഴ്ത്തുകയാണ്. ക്യാന്‍സര്‍ ബാധിതനായ പെലെ തന്റെ എണ്‍പത്തിരണ്ടാം വയസ്സിലാണ് അന്തരിച്ചത്.

Advertisements

പല തലമുറകളുടെയും ആവേശമായിരുന്നു പെലെ എന്ന ഫുട്‌ബോള്‍ മാന്ത്രികന്‍. ഇപ്പോഴിതാ ഫുട്‌ബോള്‍ ഇതിഹാസം പെലെയക്ക് ആദരാഞ്ജലികള്‍ നേരുകയാണ് സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാന്‍.

Also Read: പല സ്ത്രീകളും രണ്ടാംവിവാഹത്തിന് തയ്യാറാവാത്തത് സമൂഹത്തെ പേടിച്ചിട്ട്, എന്റെ ജീവിതം അവര്‍ക്ക് പ്രചോദനമാവട്ടെ, നടി യമുന പറയുന്നു

പെലെയുടെ ജീവിതകഥ തുറന്നുകാട്ടുന്ന ചിത്രമായ ‘പെലെ: ബെര്‍ത്ത് ഓഫ് എ ലെജെന്‍ഡി’ ന്റെ സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാന്‍ ആയിരുന്നു. 2016 ല്‍ ആയിരുന്നു ചിത്രം പുറത്തിറങ്ങിയത്.

ഈ ചിത്രത്തില്‍ എആര്‍ റഹ്‌മാന്‍ പാടുകയും ചെയ്തിരുന്നു. ഈ ചിത്രത്തിലെ താന്‍ ആലപിച്ച പാട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു എആര്‍ റഹ്‌മാന്‍ പെലെയ്ക്ക് ആദരാഞ്ജലികള്‍ നേര്‍ന്നത്. ഇതിഹാസമേ സമാധാനമായി വിശ്രമിക്കൂ എന്നാണ് എആര് റ്ഹമാന്‍ എഴുതിയിരിക്കുന്നത്.

Also Read: വീട്ടില്‍ ഒരു കുഞ്ഞുവാവ വരാന്‍ പോകുന്നു, സന്തോഷത്തില്‍ മതിമറന്ന് ലക്ഷ്മി നക്ഷത്ര, വീഡിയോ വൈറല്‍

അദ്ദേഹത്തിന്റെ ഇതിഹാസ ജീവിതത്തെ ആദരിച്ചുകൊണ്ട് ഈ ഗാനം സമര്‍പ്പിക്കുന്നുവെന്നും എആര്‍ റഹ്‌മാന്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചു. ബ്രസീലിന്റെ പെലെ മൂന്ന് ലോകകപ്പുകള്‍ സ്വന്തമാക്കിയ താരമാണ്. 77 ഗോളുകളാണ് ബ്രസീലിന് വേണ്ടി പെലെ സ്വന്തമാക്കിയത്.

Advertisement