കുറച്ച് കാലം കൂടി പ്രണയിച്ചിരുന്നെങ്കില്‍ ബ്രേക്കപ്പ് ആയേനെ, വീണ്ടും കല്യാണം കഴിക്കാന്‍ ഇപ്പോള്‍ ആഗ്രഹം തോന്നാറുണ്ടെന്ന് അപര്‍ണയും ജീവയും

146

മലയാളി പ്രേക്ഷകരുടെ പ്രിയങ്കരരായ താരദമ്പതികളാണ് ജീവയും അപര്‍ണ തോമസും. ടെലിവിഷന്‍ അവതാരകരായാണ് ജീവയും അപര്‍ണയും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ജീവ ഇന്ന് സിനിമയിലെത്തിയിരിക്കുകയാണ്. ഭാര്യ അപര്‍ണ സോഷ്യല്‍മീഡിയയില്‍ സജീവമാണ്.

നിരവധി ആരാധകരാണ് ഈ ദമ്പതികള്‍ക്കുള്ളത്. ജീവയുടെയും അപര്‍ണയുടെയും ദാമ്പത്യജീവിതം ഇന്നത്തെ യുവാക്കള്‍ക്ക് മാതൃകയാണെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്. അപര്‍ണയുടെ യൂട്യൂബ് ചാനലിലൂടെ ഇരവരും ആരാധകര്‍ക്ക് മുന്നില്‍ എപ്പോഴും എത്താറുണ്ട്.

Advertisements

തങ്ങളുടെ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം ഇരുവരും ഇതിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അശ്വതി ശ്രീകാന്തിന്റെ ചാറ്റ് ഷോ യില്‍ അതിഥികളായി എത്തിരിയിക്കുകയാണ് ജീവയും അപര്‍ണയും. വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ ചോദിക്കുന്ന പരിപാടിയാണ് ഇത്.

അശ്വതിയുടെ ചോദ്യങ്ങള്‍ക്ക് ഒന്നും ഒളിക്കാതെ വളരെ രസകരമായാണ് അപര്‍ണയും ജീവയും മറുപടി നല്‍കിയിരിക്കുന്നത്. വിവാഹത്തിന്റെ രസകരമായ നിമിഷങ്ങളെക്കുറിച്ചും വിവാഹദിവസം അപര്‍ണ തലകറങ്ങി വീണതടക്കമുള്ള കഥകളും ഇരുവരും തുറന്നുപറഞ്ഞു.

Also Read: വിജയ് യേശുദാസുമായി പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍, വിവാഹം കഴിച്ച് ജീവിതം കളയാനില്ലെന്ന് രഞ്ജിനിമാര്‍

പ്രണയിച്ചാണ് വിവാഹം കഴിച്ചതെങ്കിലും അധികകാലം പ്രണയിച്ച് നടക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടില്ലെന്ന് ദമ്പതികള്‍ പറയുന്നു. ഞങ്ങള്‍ ഇഷ്ടത്തിലാണെന്ന് വീട്ടില്‍ പറഞ്ഞു. വലിയൊരു എതിര്‍പ്പൊന്നും വീട്ടില്‍ ഉണ്ടായിട്ടില്ല. പിന്നീട് ചെറിയൊരു നിശ്ചയം പോലെ നടത്തിയെന്ന് അപര്‍ണയും ജീവയും കൂട്ടിച്ചേര്‍ത്തു.

വിവാഹത്തിന് കുറച്ച് സാവകാശം കിട്ടുമെന്ന് കരുതിയെങ്കിലും വീട്ടുകാര്‍ പെട്ടെന്ന് തന്നെ നടത്താന്‍ തീരുമാനിച്ചു. അങ്ങനെ വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നതിന് മുന്‍പ് തന്നെ ഞങ്ങള്‍ വിവാഹിതരായി. രണ്ട് ദിവസത്തെ പരിപാടിയായിരുന്നു വിവാഹം എന്ന് ഇരുവരും പറഞ്ഞു.

ഒരാഴ്ചയൊക്കെ നീണ്ട് നില്ക്കുന്നതാണ് ഇന്നത്തെ വിവാഹം. എന്നാല്‍ അന്ന് അങ്ങനെയുണ്ടായിരുന്നില്ല. അതിന്റെ വിഷമം ഉണ്ട്. അതുകൊണ്ട് ഇപ്പോള്‍ വീണ്ടും കല്യാണം കഴിക്കാന്‍ ആഗ്രഹിക്കാറുണ്ട്. രണ്ടാമതൊന്ന് കൂടി കെട്ടിയാലോ എന്നൊക്കെ ആലോചിച്ചിരുന്നുവെന്ന് ദമ്പതികള്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ പണച്ചെലവ് വരുന്നത് കൊണ്ട് അത് വേണ്ടെന്ന് വെച്ചുവെന്നും അപര്‍ണയും ജീവയും പറയുന്നു. അന്ന് കല്യാണം കഴിക്കാതെ കുറച്ച് കാലം കൂടി പ്രണയിച്ച് നടന്നിരുന്നെങ്കില്‍ ചിലപ്പോള്‍ ഞങ്ങള്‍ ബ്രേക്കപ്പ് ആയിപോയെനെ എന്നും താരങ്ങള്‍ പറയുന്നു.

Advertisement