വിജയ് യേശുദാസുമായി പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍, വിവാഹിതയായി ജീവിതം കളയാനില്ലെന്ന് രഞ്ജിനിമാര്‍

464

അവതാര എന്ന നിലയില്‍ ഏറെ ശ്രദ്ധപിടിച്ചുപറ്റിയ രഞ്ജിനി ഹരിദാസ് മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണ്. അതുപോലെ ഗായികയായി കേരളക്കരയുടെ ഹൃദത്തിലേറിയ ആളാണ് രഞ്ജിന് ജോസ്. രഞ്ജിനി ഹരിദാസും രഞ്ജിനി ജോസും ഏറ്രവും അടുത്ത സുഹൃത്തുക്കളാണ്.

രണ്ട് രഞ്ജിനിമാര്‍ തമ്മിലുള്ള സൗഹൃദത്തെ കുറിച്ചുള്ള കഥകള്‍ അടുത്തിടെ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. ആദ്യം ഇരുവരും ലെസ്ബിയന്‍ ആണെന്നായിരുന്നു കമന്റുകള്‍, ഇതിന് പിന്നാലെ രഞ്ജിനി ജോസ് വിജയ് യേശുദാസുമായി അടുപ്പത്തിലാണെന്ന അഭ്യൂഹങ്ങളും വന്നിരുന്നു.

Advertisements

വിവാഹമോചിതയാണ് രഞ്ജിനി ജോസ്. ഇതിന് പിന്നാലെയാണ് വിജയിയുമായിട്ട് രണ്ടാമതും പ്രണയത്തിലായെന്ന് വാര്‍ത്തകള്‍ നിറഞ്ഞത്. വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകളില്‍ മനസ്സുതുറക്കുകയാണ് രണ്ടു രഞ്ജിമാരും ഇപ്പോള്‍. ഇനിയൊരു വിവാഹം ഉണ്ടാവാന്‍ യാതൊരു സാധ്യതയും ഇല്ലെന്നാണ് ഇരുവരും പറയുന്നത്.

ഗൃഹലക്ഷ്മിയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഇരുവരും ഇക്കാര്യം വെളിപ്പെടുത്തിയത്. വിജയ് യേശുദാസുമായി പ്രണയിത്തിലാണെന്ന വാര്‍ത്തയില്‍ രഞ്ജിനി ജോസ് പ്രതികരിച്ചു. താനും വിജയിയും തമ്മില്‍ അടുപ്പത്തിലാണെന്ന രീതിയിലുള്ള വാര്‍ത്ത കാണുന്നത് ഒരു ഷൂട്ടിനിടയിലാണെന്നും, താനും വിജയിയും നല്ല സുഹൃത്തുക്കളാണെന്നും രഞ്ജിനി പറയുന്നു.

Also Read: ‘അമ്മയ്‌ക്കൊരു കൂട്ട് വേണം, നന്നായി മനസ്സിലാക്കുന്ന ഒരാള്‍ വരണമെന്ന് തന്നെയാണ് ആഗ്രഹം’; സൗഭാഗ്യ പറയുന്നു

ആ വ്യാജവാര്‍ത്ത കണ്ട ഉടനെ തന്നെ താന്‍ വിജയിയ്ക്ക് മെസേജ് അയച്ചുവെന്നും ഞാനും നീയും എപ്പോള്‍ പ്രേമത്തിലായി എന്നായിരുന്നു അവന്റെ മറുചോദ്യമെന്നും രഞ്ജിനി കൂട്ടിച്ചേര്‍ത്തു. ഇത്തരം വാര്‍ത്തകളില്‍ പ്രതികരിച്ച് സമയം കളയാന്‍ ആഗ്രഹിക്കുന്നില്ലെന്ന് രഞ്ജിനി ജോസ് പറഞ്ഞു.

ഒരു സോഷ്യല്‍ കോണ്ട്രാക്ടാണ് വിവാഹമെന്ന് രഞ്ജിനി ഹരിദാസ് പറയുന്നു. തനിക്കൊരിക്കലും മറ്റൊരാള്‍ പറയുന്നത് പോലെ ജീവിക്കാനാവില്ലെന്നും ഒരു പേപ്പറില്‍ ഒപ്പിട്ട് മറ്റുള്ളവരെ ബോധ്യപ്പെടുത്താനായിട്ട് ഒന്നും ചെയ്യേണ്ടതല്ലെന്നും രഞ്ജിനി കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ശരത്തുമായിട്ടുള്ള ബന്ധത്തില്‍ താന് ഹാപ്പിയാണെന്നും പ്രശ്‌നങ്ങള്‍ വരുമ്പോള്‍ ഇരുവരും സംസാരിച്ച് തീര്‍ക്കുമെന്നും രഞ്ജിനി പറഞ്ഞു. പക്ഷേ കല്യാണം കഴിച്ചാല്‍ അവരുടെ പ്രതീക്ഷകള്‍ കൂടുമെന്നും ആ പ്രതീക്ഷ കൊടുക്കാന്‍ തനിക്കാവില്ലെന്നു രഞ്ജിനി പറഞ്ഞു.

Advertisement