‘അമ്മയ്‌ക്കൊരു കൂട്ട് വേണം, നന്നായി മനസ്സിലാക്കുന്ന ഒരാള്‍ വരണമെന്ന് തന്നെയാണ് ആഗ്രഹം’; സൗഭാഗ്യ പറയുന്നു

103

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരാണ് നടി താര കല്യാണും മകള്‍ സൗഭാഗ്യയും. ഒരു അമ്മ- മകള്‍ എന്നതിലുപരി സുഹൃത്തുക്കളെ പോലെയാണ് ഇരുവരും കഴിയുന്നത്. തര കല്യാണ്‍ സിനിമയിലും സീരിയലുമായി തിരക്കിലാണ്, മകള്‍ സൗഭാഗ്യ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയിരിക്കുകയാണ്.

ടിക് ടോക്കിലൂടെയാണ് സൗഭാഗ്യ വെങ്കിടേഷ് സോഷ്യല്‍മീഡിയയില്‍ സജീവമാകുന്നത്. താര കല്യാണും സൗഭാഗ്യയും ഭര്‍ത്താവ് വെങ്കിടേഷും ഒന്നിച്ച് ചെയ്ത വീഡിയോകളെല്ലാം ഹിറ്റായി മാറിയിട്ടുണ്ട്. ടിക് ടോക്കിന് പിന്നാലെ ഇ്ന്‍സ്റ്റഗ്രാമിലും സജീവമാണ് സൗഭാഗ്യ.

Advertisements

യുട്യൂബ് ചാനലിലൂടെയും പ്രത്യക്ഷപ്പെട്ട സൗഭാഗ്യയ്ക്ക് ഇന്ന് ആരാധകരേറെയാണ്. കഴിഞ്ഞ ദിവസം സൗഭാഗ്യ പങ്കുവെച്ച ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അമ്മയെ ഒരു വധുവായി അണിയിച്ചൊരുക്കിയ ഒരു വീഡിയോയാണ് സൗഭാഗ്യ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചത്.

‘അമ്മക്കുട്ടിക്ക് കല്യാണം’ എന്ന് പറഞ്ഞാണ് വീഡിയോ പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് വീഡിയോ ഇതിനോടകം കണ്ടത്. വീഡിയോക്ക് പിന്തുണയുമായി സെലിബ്രിറ്റികള്‍ വരെ രംഗത്ത് വന്നു. ഈ വീഡിയോയില്‍ അമ്മയുടെ വിവാഹത്തെക്കുറിച്ച് സൗഭാഗ്യ പറഞ്ഞിരുന്നു.

Also Read: സനുഷ ഒരിക്കലും കല്യാണം കഴിക്കില്ലെന്ന് പ്രവചനം, ഉപദേശിച്ച് സോഷ്യല്‍മീഡിയ, താരത്തിന്റെ മറുപടി ഇങ്ങനെ!

ഈ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തുകയാണ് സൗഭാഗ്യ ഇപ്പോള്‍. താരം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത് വെറൈറ്റി മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ്. ‘അമ്മക്കൊരു കൂട്ട് വേണമെന്നാണ് എന്റെ ആഗ്രഹം. അമ്മയുടെ ഇപ്പോഴത്തെ ഒറ്റപ്പെടല്‍ എനിക്ക് വല്ലാത്ത വേദനയാണ്’ എന്ന് സൗഭാഗ്യ പറയുന്നു.

‘ഒരു കൂട്ട് ഒരാളുടെ ജീവിതത്തില്‍ അത്യാവശ്യമാണ്. പ്രത്യേകിച്ചും ഈ പ്രായത്തില്‍ ഒക്കെ. അമ്മയുടെ ജീവിതത്തിലേക്ക് നന്നായി അമ്മയെ മനസ്സിലാക്കുന്ന ഒരാള്‍ വരണമെന്ന് തന്നെയാണ് എന്റെ ആഗ്രഹം. അമ്മക്ക് ഒഴിവ് കിട്ടുന്ന സമയങ്ങളില്‍ എല്ലാം ഞങ്ങളുടെ അടുത്തേക്ക് ഓടി വരാറുണ്ട്. പക്ഷെ അതു പോലെ ഞങ്ങള്‍ക്ക് അമ്മക്കൊപ്പം സമയം ചിലവഴിക്കാന്‍ കഴിയാറില്ല’, സൗഭാഗ്യ കൂട്ടിച്ചേര്‍ത്തു.

‘എന്നാല്‍ ഇക്കാര്യം അമ്മ ഒരിക്കലും സമ്മതിക്കില്ല. ഞാന്‍ ഓരോ പ്രാവശ്യം ഇത് പറഞ്ഞ് ചെല്ലുമ്പോഴും അമ്മ വിഷയം മാറ്റി ഒഴിഞ്ഞുമാറും. അമ്മയ്ക്ക് ഒരു കൂട്ട് വേണമെന്ന് ആഗ്രഹിക്കുന്നത് എനിക്ക് എന്റെ അച്ഛനെ ഇഷ്ടമില്ലാത്തത് കൊണ്ട് അല്ല. അച്ഛനെ ഇപ്പോഴും മിസ്സ് ചെയ്യാറുണ്ട്. അച്ഛന്‍ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ്. പക്ഷെ അമ്മയുടെ ഇപ്പോഴുള്ള ഒറ്റപ്പെടല്‍ അതിലും മുകളിലാണ്’.- എന്ന് സൗഭാഗ്യ കൂട്ടിച്ചേര്‍ത്തു.

‘അച്ഛന്‍ ഐസിയുവില്‍ പത്ത് ദിവസം കിടന്നപ്പോഴും, എന്റെ ടെന്‍ഷന്‍ പുറത്ത് അമ്മ ഒറ്റയ്ക്ക് ആണല്ലോ എന്നതായിരുന്നു . ആ സമയത്ത് അച്ഛന് ബോധമില്ല, അമ്മ പുറത്ത് വിഷമിച്ചിരിക്കുകയാണ്. അപ്പോള്‍ ഞാന്‍ ആര്‍ക്കൊപ്പമാണ് ആ സമയത്ത് നില്‍ക്കേണ്ടത്. അത് മാത്രമാണ് ഇപ്പോഴും ചിന്തിക്കുന്നത്’, സൗഭാഗ്യ പറയുന്നു.

Advertisement