‘കലയെ സ്നേഹിക്കുന്നവര്‍ക്ക് മതമില്ല, രാഷ്ട്രീയവുമില്ല’, ആരൊക്കെയാണ് സിനിമ കാണാന്‍ വരുന്നതെന്നറിയാന്‍ മലപ്പുറത്തേക്ക് പോയി നോക്കൂവെന്ന് സുരേഷ് ഗോപി

119

മലയാളത്തിലെ പ്രമുഖ നടന്മാരില്‍ ഒരാളാണ് നടന്‍ സുരേഷ് ഗോപി. എന്നും ഓര്‍ത്തിരിക്കാന്‍ ഒത്തിരി നല്ല സിനിമകള്‍ സമ്മാനിച്ച താരം ഒരു നടന്‍ എന്നതിലുപരി ഒരു നല്ല മനുഷ്യസ്‌നേഹി കൂടിയാണ്. സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രമായ പാപ്പന്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.

ജോഷിയുടെ സംവിധാനത്തിലാണ് ചിത്രം ഒരുങ്ങിയത്. വലിയൊരു ഇടവേളക്ക് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. പോലീസ് വേഷത്തിലെത്തുന്ന സുരേഷ് ഗോപിയുടെ പാപ്പന്‍ എന്ന കഥാപാത്രത്തിനുവേണ്ടിയുള്ള ആരാധകരുടെ കാത്തിരിപ്പാണ് കഴിഞ്ഞ ദിവസം ചിത്രം തിയ്യേറ്ററില്‍ എത്തിയതോടെ അവസാനിച്ചത്.

Advertisements

എങ്ങും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയം സിനിമയെ ബാധിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സുരേഷ് ഗോപി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. സിനിമയില്‍ രാഷ്ട്രീയമില്ല എന്ന് സുരേഷ് ഗോപി പറഞ്ഞു.

Also Read: എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി ആ സൂപ്പർ താരം ആയിരിക്കും; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആഷിക് ബനായ സുന്ദരി തനുശ്രീ ദത്ത

‘നിങ്ങള്‍ ഒന്ന് മലപ്പുറത്തേക്ക് പോയി നോക്കൂ, സിനിമ കാണാന്‍ ആരൊക്കെയാണ് വരുന്നതെന്ന് കാണാലോ ‘ എന്നും സുരേഷ് ഗോപി പ്രതികരിച്ചു. പാപ്പന്‍ കണ്ടിറങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.
സിനിമ കാണാന്‍ വരുന്ന ഓഡിയന്‍സിനും രാഷ്ട്രീയമുണ്ടല്ലോ. പിന്നെ സിനിമയില്‍ രാഷ്ട്രീയമല്ലല്ലോ പറയുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

ഈ സിനിമയുടെ കളക്ഷന്‍ കാണുമ്പോള്‍ നമുക്ക് അത് മനസിലാകുമെന്നും ആളുകള്‍ തന്റെ സിനിമ കാണില്ലെന്നതൊക്കെ നിങ്ങളുടെ വികലമായ വിചാരങ്ങളാണെന്നും ചില മതഭ്രാന്തമാര്‍ക്ക് മാത്രമാണ് അങ്ങനത്തെ ചിന്തയുള്ളൂവെന്നും സുരേഷ് ഗോപി തുറന്നടിച്ചു.

‘എന്റെ സിനിമ കാണാന്‍ ചിലര്‍ വരില്ലെന്ന പറച്ചിലിലൊന്നും ഒരു കാര്യമില്ല. മതാന്ധത കയറിയിട്ട് കക്കാനും മോഷ്ടിക്കാനും ഈ രാജ്യം കിട്ടുന്നില്ലെന്ന് വിചാരിക്കുന്ന ചില രാഷ്ട്രീയ നേതാക്കളുടെ ഏജന്റുമാരുടെ പ്രവര്‍ത്തനമാണ് ഇതൊക്കെ. അതൊക്കെ എന്ത്… ഓരോ ജില്ലയിലും കൈ വിരലില്‍ എണ്ണാന്‍ പറ്റുന്നവരെ ഉണ്ടാവൂ. അതൊന്നും എന്നെ ഏശത്തില്ല. കലയെ സ്നേഹിക്കുന്നവര്‍ക്ക് മതമില്ല. രാഷ്ട്രീയവുമില്ല’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുരേഷ് ഗോപി പ്രധാന കഥാപാത്രത്തില്‍ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഗോകുല്‍ സുരേഷും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. കൂടാതെ വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഗോകുലം ഗോപാലന്‍, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര, എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നൈല ഉഷ, കനിഹ, നീത പിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Advertisement