‘അമ്മയുടെ 34 വർഷമായുള്ള ആഗ്രഹം നടത്തി കൊടുക്കാൻ സാധിച്ചത് വലിയ അനുഗ്രഹം’; യാത്രയെ കുറിച്ച് ലക്ഷ്മി നക്ഷത്ര

75

മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായി മാറിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ടമാർ പഠാറിലൂടെയും സ്റ്റാർ മാജിക്കിലൂടെയുമായി ആരാധകരുടെ സ്വന്തമായി മാറുകയായിരുന്നു ലക്ഷ്മി.ചിന്നു എന്നാണ് ആരാധകരും പ്രേക്ഷകരും ലക്ഷ്മിയെ വിളിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ ലക്ഷ്മി നക്ഷത്ര പങ്കിടുന്ന വിശേഷങ്ങൾ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഘട്ടം ഘട്ടമായിട്ടാണ് ലക്ഷ്മി നക്ഷത്ര ഇന്ന് കാണുന്ന കരിയർ കെട്ടിപടുത്തത്. ചെറുപ്പം മുതൽ അവതാരികയാകാനുള്ള താൽപര്യം ലക്ഷ്മിക്കുണ്ടായിരുന്നു.

Advertisements

സ്റ്റാർ മാജിക്കിൽ പങ്കെടുക്കുന്ന മറ്റ് സിനിമാ സീരിയൽ സെലിബ്രിറ്റികളേക്കാൾ ആരാധകർ ലക്ഷ്മിക്കുണ്ട്. താൻ സ്റ്റാർ മാജിക്കിൽ നിന്നും ഇടവേള എടുക്കാൻ പോകുകയാണെന്ന് തുറന്നുപറഞ്ഞിരുന്നു ലക്ഷ്മി നക്ഷത്ര.

ALSO READ- ‘പ്രണയത്തിനും സ്നേഹത്തിനും കാലമൊന്നും ഇല്ല; മനുഷ്യർ പരസ്പരം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നതാണ് പ്രധാനം’: മമ്മൂട്ടി

ചെറിയൊരു ബ്രേക്കാണ് എടുക്കാനാണ് താൻ ഉദ്ദേശിക്കുന്നതെന്നും ഉടനെ തന്നെ തിരിച്ചെത്തുമെന്നും വർഷങ്ങളായി സ്റ്റാർ മാജിക്കിൽ സജീവമായ ലക്ഷ്മി നക്ഷത്ര പറയുന്നു. താൻ ഇപ്പോൾ ചെറുതായിട്ട് ഒന്നു നാടുവിടുകയാണെന്നും ഒരു യാത്രക്ക് പോകുകയാണെന്നും പായ്ക്കിങ്ങ് ചെയ്യുന്ന വീഡിയോ കാണിച്ച് ലക്ഷ്മി പറഞ്ഞിരുന്നു.

ഇപ്പോഴിതാ കുടുംബ സമേതം കാശ്മീരിലേയ്ക്ക് യാത്ര പോയതിന്റെ വീഡിയോ പങ്കിടുകയാണ് ലക്ഷ്മി നക്ഷത്ര. അമ്മയുടെ വർഷങ്ങളായുള്ള ആഗ്രഹം സഫലമാക്കാനാണ് ഈ യാത്രയെന്ന് ലക്ഷ്മി പറയുന്നു. അമ്മയ്ക്കും സഹോദരനും സുഹൃത്തിനും ഒപ്പം കാശ്മീരിലേക്കാണ് ലക്ഷ്മി നക്ഷത്ര യാത്ര പോയത്. വളരെ സന്തോഷമാണെന്നും താരം പറയുന്നു.

ALSO READ-മനസ്സമ്മതം കഴിഞ്ഞു? ജീവിതത്തിലും ഒന്നിക്കുകയാണോ അച്ചവും മഞ്ജുഷയും? ഒടുവിൽ ഉത്തരമെത്തി

നമ്മുടേതായിട്ടുള്ള മീ ടൈം കിട്ടിയെന്നും അതുകൊണ്ടാണ് എങ്ങോട്ടെങ്കിലും യാത്ര പോകാമെന്ന് തീരുമാനിച്ചതെന്നും അത് കാശ്മീരിലേക്ക് തന്നെയാകാൻ കാരണം അമ്മയുടെ മുപ്പത്തിനാല് വർഷത്തെ ആഗ്രഹമാണെന്നും താരം പറയുകയാണ്.

മകൾ എന്ന നിലയിൽ നടത്തി കൊടുക്കാമെന്ന് കരുതി. അമ്മയുടെ ആഗ്രഹം നടത്തി കൊടുക്കാൻ സാധിക്കുന്നത് ഒരു അനുഗ്രഹമല്ലേ. അതുകൊണ്ടാണ് ഒന്നും നോക്കാതെ കാശ്മീരിലേക്ക് യാത്ര പോകാം എന്ന് തീരുമാനിച്ചത്.

താരം അമ്മയ്‌ക്കൊപ്പം കേബിൾ കാറിൽ കയറിയാണ് പതിനാലായിരം അടി മുകളിലേക്കുള്ള യാത്ര പോയത്. ക്ലൈമറ്റുമായി യോജിച്ച് പോകാൻ കഴിയുമോയെന്ന് അറിയില്ലെങ്കിലും രണ്ട് കൽപ്പിച്ച് പോവുകയാണെന്നാണ് ലക്ഷ്മി പറഞ്ഞത്. അമ്മയും വളരെ ഹാപ്പിയാണെന്നും താരം പറയുന്നു. നമ്മുടെ ലൈഫിലെ കുറച്ച് സമയം നമുക്ക് വേണ്ടി മാറ്റിവെച്ച് ആസ്വദിക്കണമെന്നും ലക്ഷ്മി പറയുകയാണ്.

അമ്മയ്ക്ക് വിവാഹം കഴിഞ്ഞ സമയത്ത് വലിയ ആഗ്രഹമായിരുന്നു കാശ്മീരിൽ പോകണമെന്ന്. എന്നാൽ അന്നത്തെ സാഹചര്യത്തിൽ പറ്റിയില്ല. ഇപ്പോൾ അച്ഛന് ചെയ്യാൻ കഴിയാത്തത് അച്ഛന്റെ മകളായ താൻ അമ്മയ്ക്കായി ചെയ്യുകയാണെന്നും ലക്ഷ്മി പറയുന്നു.

Advertisement