ഉഗ്രൻ സിനിമ! മമ്മൂക്ക ഒരു രക്ഷയുമില്ല, ഞെട്ടിച്ചു കളഞ്ഞു! കാതലിനെ വാഴ്ത്തി ബേസിൽ ജോസഫ്

323

വീണ്ടും അമ്പരപ്പിച്ച് മമ്മൂട്ടി, ഒറ്റവാക്കിൽ ഇതാണ് സിനിമാപ്രേമികൾക്ക് കാതൽ, ദ് കോർ എന്ന ചിത്രത്തെ കുറിച്ച് പറയാനുള്ളത്. അടുത്തകാലത്തായി പ്രമേയ വൈവിധ്യങ്ങൾ കൊണ്ട് സിനിമയെ ഞെട്ടിക്കുകയാണ് മമ്മൂട്ടിയും മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷൻ ഹൗസും. ഇത്തരത്തിൽ സമീപകാലത്ത് ഇറങ്ങിയ വ്യത്യസ്തമായ പ്രമേയങ്ങൾ കൊണ്ട് സമ്പന്നമായ ചിത്രമൊരുക്കിയ അതേ രീതി തന്നെയാണ് കാതൽ എന്ന സിനിമയേയും മമ്മൂട്ടിയും ജിയോ ബേബിയും സമീപിച്ചിരിക്കുന്നത്.

ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ സിനിമ പോലെ തന്നെ പ്രമേയം കാതലായ സ്ലോ പേയ്സ്ഡ് ആയ സിനിമയാണ് കാതൽ. ഈ വർഷത്തെ മികച്ചൊരു ചലച്ചിത്രമാണ് കാതൽ എന്നാണ് സിനിമ കണ്ട ഓരോരുത്തരുടേും പ്രതികരണം. ഇപ്പോഴിതാ ചിത്രം കണ്ട് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ ബേസിൽ ജോസഫ്.

Advertisements

കാതൽ മികച്ച ഒരു സിനിമയാണെന്നും മമ്മൂക്ക ഞെട്ടിച്ചു കളഞ്ഞെന്നുമായിരുന്നു ബേസിൽ പറയുന്നത്.നല്ല സിനിമയാണ്. മമ്മൂക്ക ഒരു രക്ഷയുമില്ല. ഞെട്ടിച്ചു കളഞ്ഞു. ഭയങ്കര റെലവന്റായിട്ടുള്ള സബ്ജക്ട് ആണ്. അത് വളരെ വൃത്തിയായി എടുത്തിട്ടുമുണ്ടെന്നും ബേസിൽ ജോസഫ് പ്രതികരിച്ചു.

ALSO READ- ‘അമ്മയുടെ 34 വർഷമായുള്ള ആഗ്രഹം നടത്തി കൊടുക്കാൻ സാധിച്ചത് വലിയ അനുഗ്രഹം’; യാത്രയെ കുറിച്ച് ലക്ഷ്മി നക്ഷത്ര

സിനിമയുടെ അണിയറ പ്രവർത്തകരേയും ബേസിൽ ജോസഫ് അഭിനന്ദിക്കുന്നുണ്ട്. ഉഗ്രൻ സിനിമയെന്ന് തന്നെ പറയാം. ഭയങ്കര സീരിയസായിട്ടുള്ള, സെൻസിറ്റീവ് ആയ ഒരു സബ്ജക്ടിനെ വളരെ വൃത്തിയായി കമ്യൂണിക്കേറ്റ് ചെയ്തിട്ടുണ്ട്. മമ്മൂക്കയും ജ്യോതിക മാമും ജിയോ ചേട്ടനും പോൾസണും ആദർശും എല്ലാവരും കയ്യടി അർഹിക്കുന്നുണ്ട്- ബേസിൽ ജോസഫ് പറയുന്നു.

മമ്മൂട്ടിയെ കുറിച്ചും ബേസിൽ ജോസഫിന് വാക്കുകൾ തികയുന്നില്ല. മമ്മൂക്കയുടെ കാര്യം പറഞ്ഞാൽ ഭയങ്കര അച്ചീവ്മെന്റാണ് ഇങ്ങനെയൊരു സിനിമ ചെയ്യാനുള്ള മനസ് കാണിക്കുക എന്നത് നമ്മൾ അംഗീകരിച്ചു കൊടുത്തേ പറ്റൂ.

ALSO READ- ‘പ്രണയത്തിനും സ്നേഹത്തിനും കാലമൊന്നും ഇല്ല; മനുഷ്യർ പരസ്പരം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നതാണ് പ്രധാനം’: മമ്മൂട്ടി

ഭയങ്കര ഭംഗിയായി അദ്ദേഹം അത് ചെയ്തിട്ടുമുണ്ട്. സിനിമ കാണുമ്പോൾ നമ്മൾ ഇമോഷണലാകും. നമുക്ക് റിലേറ്റ് ചെയ്യാൻ പറ്റുമെന്നും ബേസിൽ ജോസഫ് പറയുന്നു. ജിയോ ബേബി സംവിധാനം ചെയ്യുന്ന ഏഴാമത്തെ ചിത്രമാണ് കാതൽ.

വ്യത്യസ്തമായ പ്രമേയവുമായി ഇറങ്ങിയ ഈ ചിത്രത്തിൽ ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ജ്യോതിക ഒരുപാട് വർഷങ്ങൾക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് കാതൽ. റോഷാക്, നൻപകൽ നേരത്ത് മയക്കം, കണ്ണൂർ സ്‌ക്വാഡ് എന്നീ സിനിമകൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രമാണ് കാതൽ. കാതൽ തിയേറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്.

Advertisement