രാവിലെ എത്തണം മമ്മൂക്കയുടെ കൂടെയുള്ള സീൻ ആണെന്ന് പറഞ്ഞു; അതുകേട്ടതോടെ ആകെ കാറ്റുപോയത് പോലെയായി, ഡൗൺ ആയ നിമിഷം പറഞ്ഞ് അൻസിൽ

267

ഏറെ പ്രശംസ നേടിയ മമ്മൂട്ടി-സലിം അഹമ്മദ് കൂട്ടുകെട്ടിൽ പിറന്ന ചിത്രമാണ് പത്തേമാരി. ചിത്രത്തിലെ മമ്മൂട്ടിയുടെ പള്ളിക്കൽ നാരയണൻ എന്ന കഥാപാത്രം 1980കളിൽ ദുബായിലേക്ക് കുടിയേറിയ പ്രവാസിയായിരുന്നു. 1980 മുതൽ 2015 വരെയുള്ള നാരായണന്റെ ജീവിതവും അയാൾ അനുഭവിക്കുന്ന പ്രയാസങ്ങളും കഷ്ടപ്പാടുകളും കുടുംബ ബന്ധങ്ങളും എല്ലാമായിരുന്നു സിനിമയിൽ ചർച്ച ചെയ്തത്.

പത്തേമാരി സിനിമയിൽ അവസാന ഭാഗത്ത് ദുബായിൽ വെച്ച് മമ്മൂട്ടിയുടെ നാരായണൻ എന്ന കഥാപാത്രത്തോട് സംസാരിക്കുന്ന മാധ്യമപ്രവർത്തകന്റെ വേഷത്തിൽ എത്തിയത് നടൻ അൻസിൽ റഹ്‌മാൻ ആയിരുന്നു.

Advertisements

ഇപ്പോഴിതാ ആ കഥാപാത്രത്തിലേക്ക് താൻ എത്തിയതിനെ പറ്റി പറയുകയാണ് താരം. സെല്ലുലോയിഡ് മാഗസിന് നൽകിയ അഭിമുഖത്തിലാണ് അൻസിൽ റഹ്‌മാന്റെ വാക്കുകൾ. പത്തേമാരിയെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചുമാണ് താരം സംസാരിക്കുകയാണ്.

ALSO READ- ഉഗ്രൻ സിനിമ! മമ്മൂക്ക ഒരു രക്ഷയുമില്ല, ഞെട്ടിച്ചു കളഞ്ഞു! കാതലിനെ വാഴ്ത്തി ബേസിൽ ജോസഫ്

താൻ ഫാമിലിയായി ദുബായിൽ ഉള്ളപ്പോഴാണ് പത്തേമാരിയുടെ ഷൂട്ടിങ് അവിടെ നടക്കുന്നത്. മുൻപ് സലിംക്ക സിനിമയുടെ ഷൂട്ടിങ് അവിടെയാണെന്ന് പറഞ്ഞിരുന്നു. പെട്ടെന്ന് ഒരു ദിവസം വിളിച്ചിട്ട് പറയുന്നത് അവർ ദുബായിൽ ഉണ്ടെന്നായിരുന്നു.

അടുത്ത ദിവസം രാവിലെ തന്റെ സീനാണ് ആദ്യം എടുക്കുന്നതെന്നും ഏഴു മണിക്കാണ് ഷൂട്ടിങെന്നും പറയുകയായിരുന്നു. മമ്മൂക്കയുടെ കൂടെയുള്ള സീൻ ആണെന്ന് പറഞ്ഞു. അതുകേട്ടതും ആകെ കാറ്റുപോയത് പോലെയായി. താൻ ആകെ ഡൗൺ ആയെന്നാണ് അൻസിൽ പറയുന്നത്.

ALSO READ-‘അമ്മയുടെ 34 വർഷമായുള്ള ആഗ്രഹം നടത്തി കൊടുക്കാൻ സാധിച്ചത് വലിയ അനുഗ്രഹം’; യാത്രയെ കുറിച്ച് ലക്ഷ്മി നക്ഷത്ര

തന്നോട് മമ്മൂക്കയുടെ കൂടെ അടുത്ത ദിവസം രാവിലെ അഭിനയിക്കണം എന്നുകേട്ടത് കൊണ്ടായിരുന്നു അത്. രണ്ട് ദിവസം കഴിഞ്ഞിട്ട് ആണെങ്കിൽ പ്രശ്‌നം ഉണ്ടായിരുന്നില്ല. രാത്രി കിടന്നപ്പോൾ നിങ്ങൾ എന്താണ് ഉറങ്ങാത്തത് എന്നാണ് ഭാര്യ ചോദിച്ചത്.

‘എന്നാലും നാളെ എന്ത് സീനാകും എടുക്കാൻ പോകുന്നത്’ എന്നായിരുന്നു അപ്പോഴും അവളോട് ചോദിച്ചുകൊണ്ടിരുന്നത്. ഇത് സലിംക്കയോട് ചോദിക്കാൻ പറ്റുമോ. മമ്മൂക്കയുടെ കൂടെ ഏതു സീൻ ആണെന്ന് ഇക്കയോട് ചോദിക്കാൻ കഴിയില്ലല്ലോ. രാത്രി തിരിഞ്ഞും മറിഞ്ഞും കിടക്കുകയായിരുന്നു എന്നും അൻസിൽ വെളിപ്പെടുത്തുന്നു.

പൊതുവെ, മമ്മൂക്കയുടെ കൂടെ അഭിനയിക്കുന്ന കാര്യം പറയുമ്പോൾ ഉറങ്ങുകയല്ലേ വേണ്ടത്. എങ്കിലല്ലേ നമ്മളുടെ മുഖം നന്നാവുകയുള്ളൂ. ഇതപ്പോൾ അന്ന് ഉറക്കം വരണ്ടേ. വെളുപ്പിന് നാല് മണിക്കോ മറ്റോ ആണ് അറിയാതെ ഉറങ്ങുന്നതെന്നും അൻസിൽ പറയുന്നു. പിന്നെ ആറ് മണിക്ക് ഭാര്യ വന്ന് എഴുന്നേൽപ്പിച്ചു. പിന്നെ ആകെ റിലേ കട്ടായ അവസ്ഥയായി. അഭിനയിക്കുന്നതിന് ഇടയിൽ സിനിമയിൽ റീടേക്ക് വന്നിരുന്നെന്നും അൻസിൽ പറഞ്ഞു.

ഇനി നമ്മൾ റീടേക്ക് വരുമോയെന്ന് പേടിച്ചാൽ ആണ് കൂടുതൽ റീടേക്കുകൾ വരികയെന്നും അൻസിൽ റഹ്‌മാൻ പറയുന്നു.

Advertisement