എന്തൊരു ലുക്ക് ആണ് ; മാലാഖയെ പോലെ ലക്ഷ്മി നക്ഷത്ര

35

മിനിസ്‌ക്രീന്‍ അവതാരകയായി വളരെ പെട്ടെന്ന് തന്നെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് ലക്ഷ്മി നക്ഷത്ര. ഒരു സെലിബ്രിറ്റി സിനിമാ നടിയെക്കാള്‍ ഏറെ ആരാധകരുള്ള അവതരാക കൂടിയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാര്‍ മാജിക് എന്ന ഒറ്റ ഷോയിലൂടെയാണ് ലക്ഷ്മി നക്ഷ്ത്ര ഇത്രയധികം ആരാധകരെ നേടിയെടുത്തത്.

Advertisements

റേഡിയോ ജോക്കിയായിട്ടാണ് ലക്ഷ്മി നക്ഷത്ര കരിയര്‍ ആരംഭിച്ചത്. അവിടെ നിന്ന് ചെറിയ ചാനലുകളിലൂടെ അവതാരകയായി തുടങ്ങി. വര്‍ഷങ്ങളായി ആങ്കറിങ് രംഗത്ത് ഉണ്ടെങ്കിലും ലക്ഷ്മി നക്ഷത്രയ്ക്ക് ഒരു ബ്രേക്ക് ലഭിച്ചത് സ്റ്റാര്‍ മാജിക്കിലൂടെ തന്നെയാണ്.

ഇപ്പോഴിതാ തൂവെള്ള നിറത്തിലുള്ള വസ്ത്രം അണിഞ്ഞുള്ള ലക്ഷ്മി നക്ഷത്രയുടെ ഫോട്ടോസ് ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സിമ്പിള്‍ ലുക്കിലാണ് പുതിയ ചിത്രത്തില്‍ താരം എത്തിയത്.

മോഡേണ്‍ വസ്ത്രമാണ് ലക്ഷ്മി ഇത്തവണ അണിഞ്ഞത്. പതിവുപോലെ താരത്തിന്റെ സൗന്ദര്യത്തെ പുകഴ്ത്തി ആരാധകരും എത്തി. അതേസമയം ഇടയ്ക്കിടെ ഫോട്ടോ ഷൂട്ട് നടത്താറുള്ള ആള്‍ കൂടിയാണ് ലക്ഷ്മി.

 

Advertisement