ആ ചേച്ചിയുടെ കാമുകനെ ആയിരുന്നു ഞാന്‍ നോക്കിയത്, പിന്നീടാണ് അത് അറിഞ്ഞത്; തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് മമിതാ

44

സഹനടിയായി കടന്നുവന്ന് ഇന്ന് നായിക വേഷങ്ങളിൽ തിളങ്ങുകയാണ് നടി മമിതാ ബൈജു. താരത്തിന്റെ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത പ്രേമലു എന്ന സിനിമ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് . സിനിമാ പ്രെമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിനിടെ തന്റെ ആദ്യ പ്രണയത്തെ കുറിച്ച് നടി പറഞ്ഞു.

Advertisements

‘ഫസ്റ്റ് ലവ് എന്നൊരു തായ് ഫിലിം ഉണ്ട്, ഈ ചിത്രത്തെ കുറിച്ച് എന്നോട് ആദ്യം പറയുന്നത് എന്റെ സീനിയർ ചേച്ചിയാണ്. ശേഷം അവിടെയുള്ള ഒരു സീനിയർ ചേട്ടനെ ഞാൻ ആ സിനിമയിലെ പെൺകുട്ടി നോക്കുന്നത് പോലെ നോക്കികൊണ്ടിരുന്നു.

അഡ്മിറേഷന്റെ പുറത്തുള്ള ഒരു ക്രഷ് ആയിരുന്നു എനിക്ക്. അതിനേക്കാൾ രസം എനിക്ക് കഥ പറഞ്ഞു തന്ന ചേച്ചിയുടെ ബോയ്ഫ്രണ്ട് ചേട്ടനെയാണ് ഞാൻ നോക്കികൊണ്ടിരുന്നത് എന്നതാണ്. അവർ തമ്മിൽ പ്രണയമായിരുന്നു എന്ന് എനിക്ക് പിന്നീടാണ് മനസിലായത്. ആ ചേച്ചിയെ ഇപ്പോഴും കണ്ടാൽ സംസാരിക്കാർ ഉണ്ട് നമിത പറഞ്ഞു.

അതേസമയം പ്ലസ് ടുവിനു പഠിക്കുമ്പോൾ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന ഒരു പയ്യൻ തന്നോട് വന്നു പ്രണയം പറഞ്ഞതിനെ കുറിച്ചും നമിത പറഞ്ഞു.

 

Advertisement