ഒരു വണ്‍ സൈഡ് ലവ് ആയിരുന്നു, അത് എന്നും സ്പെഷ്യല്‍ ആണ്; തന്റെ ആദ്യ പ്രണയത്തെ കുറിച്ച് നസ്ലിന്‍

46

താൻ ഒരു മികച്ച നടൻ ആണെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ് നസ്ലിൻ. 2019ൽ പുറത്തിറങ്ങിയ തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് കുരുതി, വരനെ ആവശ്യമുണ്ട്, ഹോം തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.

Advertisements

താരത്തിന്റെ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രമാണ് ‘പ്രേമലു’. നല്ല പ്രതികരണം തന്നെയാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമാ പ്രെമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിനിടെ തന്റെ ആദ്യ പ്രണയത്തെ കുറിച്ച് പറയുകയാണ് നടൻ.

‘എന്റെ ആദ്യത്തെ പ്രണയം ഒരു വൺ സൈഡ് ലവ് ആയിരുന്നു. ആ കുട്ടിയോട് ഞാൻ പറഞ്ഞിട്ട് പോലുമില്ല. അത് എപ്പോൾ ആലോചിച്ചാലും ഭയങ്കര അടിപൊളിയാണ്. പറയണമായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നില്ല. ഫസ്റ്റ് ലവ് ആയതുകൊണ്ട് ആ സമയത്തൊക്കെ ഭയങ്കര രസമായിരുന്നു. അന്ന് അത് പറയാൻ ധൈര്യം ഉണ്ടായിരുന്നില്ല. അത് പക്ഷെ എന്നും സ്പെഷ്യൽ ആണ്. ‘ എന്നാണ് നസ്ലിൻ ആദ്യ പ്രണയത്തെ കുറിച്ച് പറഞ്ഞത്.

also read
ആ ചേച്ചിയുടെ കാമുകനെ ആയിരുന്നു ഞാന്‍ നോക്കിയത്, പിന്നീടാണ് അത് അറിഞ്ഞത്; തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് മമിതാ
അതേസമയം ഭാവനാ സ്റ്റുഡിയോസിന്റെ ബാനറിൽ ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രമാണ് ‘പ്രേമലു’.

Advertisement