ലാലേട്ടനുമായുള്ള കൂടിക്കാഴ്ചയിൽ ജീവിതത്തിലെ ചില പാഠങ്ങൾ ഞാൻ പഠിച്ചു ; തെന്നിന്ത്യൻ താരപുത്രിയും നടിയുമായ ലക്ഷമി മഞ്ചു

100

കഴിഞ്ഞ ദിവസങ്ങളിൽ ഹൈദരബാദിൽ എത്തിയ മോഹൻലാൽ തന്റെ സുഹൃത്തും തെലുങ്ക് നടനുമായ മോഹൻ ബാബുവിനെയും കുടുംബത്തെയും കാണാൻ പോയിരുന്നു. ബ്രോ ഡാഡി എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായാണ് മോഹൻലാൽ അവിടെ എത്തിയത്. അവിടെ വച്ചു പകർത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഒരു സൂപ്പർസ്റ്റാർ എങ്ങിനെയായിരിയ്ക്കണം എന്നതിനെ കുറിച്ച് മനസ്സിലാക്കാൻ പറ്റി. വിനയവും, ദയയും തമാശകളും ഒക്കെയുള്ള സൂപ്പർ സ്റ്റാറിന്റെ മറ്റൊരു വേർഷനാണ് നിങ്ങൾ.

Advertisements

ALSO READ

സന്തോഷം പങ്കു വച്ച് നാദിർഷയുടെ പോസ്റ്റ് ; ദൈവം മഹാനാണെന്ന് താരം

മോഹൻബാബുവിന്റെ മകളും നടിയുമായ ലക്ഷ്മി മഞ്ചു ഇപ്പോൾ മോഹൻലാലിനൊപ്പമുള്ള കൂടിക്കാഴ്ചയെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ്. ജീവിതത്തിലെ ചില പാഠങ്ങൾ ലാലേട്ടനിൽ നിന്നും പഠിച്ചു എന്നാണ് ലക്ഷ്മി പറയുന്നത്. ലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെയാണ്.

ഓൺ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും അത്ഭുതപ്പെടുത്തുന്ന അപൂർവ്വം ചില നടന്മാർ മാത്രമേ ഉണ്ടാവുകയുള്ളൂ. ലാലേട്ടൻ അത്തരം ഒരാളാണ്. അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയിലൂടെ ഞാൻ പഠിച്ചത് ജീവിത പാഠങ്ങളാണ്.

ജീവിതത്തിൽ എങ്ങിനെ എളിമയായിരിയ്ക്കാം സർഗ്ഗാത്മകതയോടെ ഇരിയ്ക്കാം എന്നൊക്കെ ലാലേട്ടനെ കണ്ട് തന്നെ പഠിയ്ക്കണം. നാല് പതിറ്റാണ്ടിൽ ഏറെയായി സിനിമ ഇന്റസ്ട്രിയിൽ നിലനിൽക്കുന്നതിന്റെ ആവേശവവും ആകാംക്ഷയും.. അങ്ങനെ പലതും പഠിച്ചു.

ALSO READ

താനും അനിൽ അംബാനിയും പ്രണയത്തിൽ ആണെന്ന വാർത്തകൾക്ക് എതിരെ സഹികെട്ട് ഐശ്വര്യ റായ് പ്രതികരിച്ചത് ഇങ്ങനെ

പാചകത്തോട് ലാലേട്ടനുള്ള പാഷൻ, വസ്ത്രങ്ങളോട് ഉള്ള താത്പര്യം, മാജിക്ക്, ലാലേട്ടന്റെ പാട്ട് അങ്ങനെ എല്ലാം പ്രചോദനപരമാണ്. ജീവിതത്തിൽ ഉടനീളം അതെനിക്കൊപ്പം ഉണ്ടായിരിയ്ക്കും!

ഇപ്പോൾ കുറച്ച് അധിക സമയം ലാലേട്ടനോടൊപ്പം ചെലവഴിയ്ക്കാൻ കഴിഞ്ഞപ്പോൾ, ഒരു സൂപ്പർസ്റ്റാർ എങ്ങിനെയായിരിയ്ക്കണം എന്നതിനെ കുറിച്ച് മനസ്സിലാക്കാൻ പറ്റി. വിനയവും, ദയയും തമാശകളും ഒക്കെയുള്ള സൂപ്പർ സ്റ്റാറിന്റെ മറ്റൊരു വേർഷനാണ് നിങ്ങൾ. കുടുംബ സുഹൃത്ത് എന്ന നിലയിൽ നിങ്ങളുടെ സാന്നിധ്യത്തിൽ ഞങ്ങൾ നന്ദിയുള്ളവരാണ്- ലക്ഷ്മി മഞ്ചു പറഞ്ഞു

തെലുങ്ക്, തമിഴ്, ഇംഗ്ലീഷ് ചിത്രങ്ങളിൽ ശ്രദ്ധേയയാണ് ലക്ഷ്മി. അനഗനഗ ഓ ധീരദു, ഗുണ്ടല്ലോ ഗുടരി എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പുരസ്‌കാരങ്ങൾ വാരിക്കൂട്ടി. നടി എന്നതിനപ്പുറം നിർമ്മാതാവ് കൂടിയാണ് താരം.

 

Advertisement