മമ്മൂട്ടി അവതരിപ്പിച്ചതില്‍ ഗാംഭീര്യം ഉണ്ട്, ലാല്‍ അങ്ങനെ അല്ല; ലാല്‍ ചെയ്യുന്നതിനേക്കാളും മമ്മൂട്ടി ചെയ്തതാണ് തൃപ്തി ആയതെന്ന് വെളിപ്പെടുത്തി സിബി മലയില്‍

15123

എക്കാലത്തും മലയാളികള്‍ക്ക് ഓര്‍ത്തുവെയ്ക്കാവുന്ന ഒരുപാട് പ്രിയപ്പെട്ട സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് സിബി മലയില്‍. മോഹന്‍ലാല്‍ മുതല്‍ ആസിഫ് അലി വരെ പല താരങ്ങള്‍ക്കും നിര്‍ണായകമായ കഥാപാത്രങ്ങളെ സമ്മാനിച്ച സംവിധായകന്‍ കൂടിയാണ് സിബി മലയില്‍. കിരീടം, ദശരഥം, ഭരതം, സദയം, തനിയാവര്‍ത്തനം തുടങ്ങി നിരവധി ക്ലാസിക്കുകള്‍ അദ്ദേഹത്തിന്റേതായി പ്രേക്ഷകര്‍ സ്വീകരിച്ചു.

ഒട്ടേറെ കാലത്തിന് ശേഷം സിബി മലയില്‍ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. കൊത്ത് സിനിമയിലൂടെയാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവ്. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു സിബി മലയില്‍ ചിത്രം റിലീസായത്.

Advertisements

പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഈ ചിത്രത്തില്‍ ആസിഫ് അലിയാണ് നായകന്‍. നിഖില വിമലാണ് നായിക. റോഷന്‍ മാത്യു, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, വിജിലേഷ് കരയാട് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്.

ഇപ്പോഴിതാ മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ച് മനസ്സുതുറക്കുകയാണ് സംവിധായകന്‍ സിബി മലയില്‍. രണ്ട് പേരും അഭിനയത്തില്‍ പുലര്‍ത്തുന്ന വ്യത്യസ്തതയാണ് അദ്ദേഹം തുറന്നുപറയുന്നത്.

ALSO READ- ഈ ആറ് വര്‍ഷത്തെ ദാമ്പത്യ ജീവിതം മാന്ത്രികവും യഥാര്‍ത്ഥവും! ഇതാണ് ഞങ്ങളെന്ന് ആരാധകരുടെ റോക്കി ഭായിയും ഭാര്യയും!

‘മോഹന്‍ലാല്‍ ഒരു പരിശീലനം നേടിയ ഒരു അഭിനേതാവ് അല്ലെന്നും അത് കൊണ്ട് തയ്യാറെടുപ്പ് നടത്തി അഭിനയിക്കാന്‍ ലാലിന് പറ്റില്ലെന്നുമാണ് സിബി മലയില്‍ പറയുന്നത്.

‘ഇതുവരെ ഞാന്‍ കണ്ടിട്ടില്ല അങ്ങനെ ഒരു തയ്യാറെടുപ്പ് നടത്തുന്നത്. ഷോട്ടിന് മുമ്പും ഷോട്ടിന് ശേഷവും ലാല്‍ വളരെ സാധാരണക്കാരനായ ആളാണ്. ഇമോഷണലായ സീന്‍ എടുക്കുന്നതിന് തൊട്ട് മുമ്പ് പോലും ലാല്‍ വളരെ പ്ലസന്റ് ആയിരിക്കും’- സംവിധായകന്‍ പറയുന്നു.

അതേസമയം, എന്നാല്‍ മമ്മൂട്ടി അങ്ങനെയല്ല. കുറച്ച് കൂടെ സ്റ്റൈലസ്ഡ് ആക്ടര്‍ ആണ്. ലാല്‍ കുറച്ച് കൂടി ഇന്‍ബോണ്‍ ആക്ടര്‍ ആണ്. വടക്കന്‍ വീരഗാഥയിലെ ക്യാരക്ടറിനെ മമ്മൂട്ടി അവതരിപ്പിച്ചതിന്റെ ഗാംഭീര്യം ഉണ്ട്. ലാല്‍ അങ്ങനെ ആയിരിക്കില്ല ചെയ്യുന്നത്. പക്ഷെ എനിക്ക് ലാല്‍ ചെയ്യുന്നതിനേക്കാളും മമ്മൂട്ടി ചെയ്തതാണ് തൃപ്തി ആയതെന്നും ലാല്‍ എങ്ങനെ ചെയ്യുമെന്ന് നമ്മള്‍ കണ്ടിട്ടുമില്ലെന്നും അദ്ദേഹം പറയുന്നു.

ALSO READ-നിലനില്‍പ്പിനായി കൂടെ കിടക്കാനും തയ്യാറായാണ് നടികള്‍ വരുന്നത്; കാര്യം കഴിഞ്ഞാല്‍ അവസരം നല്‍കാത്തവരും ഉണ്ട്: തുറന്നടിച്ച് നടി റിഹാന

മോഹന്‍ലാല്‍ ഹെവി ക്യാരക്ടര്‍ ചെയ്യുക ആണെങ്കിലും ലാല്‍ ചെയ്യുമ്പോള്‍ സ്ട്രെയ്ന്‍ എടുക്കുന്നതായി തോന്നാറില്ല. ദശരഥത്തിലെ അവസാന സീനില്‍ ഇയാളുടെ കൈകള്‍ വിറയ്ക്കുന്നതായി ആളുകള്‍ പറയുന്നുണ്ട്. അത് ഇയാള്‍ ബോധപൂര്‍വം കൈ വിറപ്പിക്കുന്നത് അല്ലല്ലോ എന്നും സിബി മലയില്‍ വിശദീകരിച്ചു. അത്ര മാത്രം ക്യാരക്ടറിലിലേക്ക് ഇറങ്ങി ചെല്ലുമ്പോഴാണ് അത് സംഭവിക്കുന്നതെന്നാണ് സിബി മലയില്‍ പറയുന്നത്.

Advertisement