വിവാഹം കഴിഞ്ഞ് മൂന്നാം വാര്‍ഷികം ആഘോഷിക്കുന്നതിനിടെ സന്തോഷവാര്‍ത്ത തേടിയെത്തി; വിശേഷം പങ്കുവെച്ച് സ്‌നേഹ ശ്രീകുമാര്‍

1138

ലോലിതനും മണ്ഡോദരിയുമായി മിനിസ്‌ക്രീനില്‍ തിളങ്ങിയ സ്നേഹയും ശ്രീകുമാറും ഒന്നിച്ചത് പ്രേക്ഷകരെയാകെ ആഹ്ലാദിപ്പിച്ചിരുന്നു. ലളിതമായി നടത്താനിരുന്ന വിവാഹച്ചടങ്ങ് വീട്ടുകാരുടെ തീരുമാനപ്രകാരം ആഘോഷമാക്കുകയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞിരുന്നു. മറിമായം സീരിയയിലൂടെയാണ് സ്‌നേഹയും ശ്രീകുമാറും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. 2019 ഡിസംബര്‍ പതിനൊന്നിന് ആയിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.

എടുത്ത തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്ന പ്രകൃതക്കാരനാണ് താനെന്ന് ശ്രീകുമാര്‍ പറഞ്ഞിരുന്നു. ഏത് കാര്യമായാലും തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കാറുണ്ട്. സംവിധായകനെ മാറ്റിയതോടെ പ്രോഗ്രാമില്‍ നിന്നും തന്നെയും മാറ്റിയ സംഭവമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം മുന്‍പി തുറന്നടിച്ചിരുന്നു.

Advertisements

ഇപ്പോഴിതാ, സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ് ഇരുവരുടേയും വിശേഷങ്ങള്‍. ഇരുവരും സോഷ്യല്‍മീഡിയയില്‍ സജീവമായതിനാല്‍ തന്നെ നിരവധി ആരാധകരുണ്ട്.

ALSO READ- മമ്മൂട്ടി അവതരിപ്പിച്ചതില്‍ ഗാംഭീര്യം ഉണ്ട്, ലാല്‍ അങ്ങനെ അല്ല; ലാല്‍ ചെയ്യുന്നതിനേക്കാളും മമ്മൂട്ടി ചെയ്തതാണ് തൃപ്തി ആയതെന്ന് വെളിപ്പെടുത്തി സിബി മലയില്‍

.ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച സ്‌നേഹയുടെ ചിത്രമാണ് വൈറലാകുന്നത്. നിറവയറുമായി നില്‍ക്കുകയാണ് സ്‌നേഹ ശ്രീകുമാര്‍. ഇപ്പോള്‍ ഇരുവരും തങ്ങളുടെ മൂന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണൊണ് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ മനസിലാകുന്നത്.

ഇത് തങ്ങളുടെ വിവാഹം നടന്ന മാസമാണെന്ന് ഡിസംബര്‍ തുടങ്ങിയപ്പോള്‍ മുതല്‍ തന്നെ സ്‌നേഹ തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചിരുന്നു. കൂടാതെ, വിവാഹം കഴിഞ്ഞ് കുറച്ച് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ തൊട്ട് ഇരുവരോടും വിശേഷമൊന്നും ആയില്ലേ എന്നുചോദിക്കുന്ന ആരാധകരെ കാണാനായിരുന്നു. ഇപ്പോള്‍ സ്‌നേഹ തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ്.. എന്നാലതിന് പിന്നിലൊരു ട്വിസ്റ്റുണ്ടെന്നും താരം പറയുന്നു.

ALSO READ- ഈ ആറ് വര്‍ഷത്തെ ദാമ്പത്യ ജീവിതം മാന്ത്രികവും യഥാര്‍ത്ഥവും! ഇതാണ് ഞങ്ങളെന്ന് ആരാധകരുടെ റോക്കി ഭായിയും ഭാര്യയും!

തലയില്‍ തട്ടമിട്ട് നിറവയറില്‍ കൈ പിടിച്ചുള്ള ചിത്രമാണ് സ്‌നേഹ പങ്കുവെച്ചിരിക്കുന്നത്. അടിക്കുറിപ്പില്‍ മറിമായം, മണ്ഡോദരി, എന്നിങ്ങനെ ഹാഷ്ടാഗുകള്‍ നല്‍കയിട്ടുണ്ട്. അതുകൊണ്ട് തന്നെ മറിമായം സീരിയലിലെ മണ്ഡോദരിയാണ് ഗര്‍ഭിണിയായതെന്നും അല്ലാതെ സ്നേഹയല്ലെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിക്കുകയും ചെയ്തു. ഇതോടെ ആരാധകര്‍ നിരാശയിലായിരിക്കുകയാണ്.

Advertisement