Home Entertainment Celebrities

ഇതുവരെയുള്ള സിനിമാജീവിതത്തില്‍ എന്ത് നേടിയെന്ന് മമ്മൂക്കയുടെ ചോദ്യം, മലയാളത്തിലെ ഏക്കാലത്തെയും സൂപ്പര്‍സ്റ്റാറിനെ ഡ്രൈവറാക്കിയെന്ന് എന്റെ മറുപടി, ശ്രദ്ധനേടി ലാല്‍ജോസിന്റെ വാക്കുകള്‍

1169

നിരവധി സൂപ്പര്‍ഹിറ്റുകള്‍ ഒരുക്കി മലയാള സിനിമയലെ സൂപ്പര്‍ സംവിധായകനായി മാറിയ വ്യക്തിയാണ് ലാല്‍ജോസ്. സ്വതന്ത്ര സംവിധായകന്‍ ആകുന്നതിന് മുന്‍പ് തന്നെ ലാല്‍ജോസ് സിനിമയില്‍ പ്രശസ്തനായിരുന്നു. ഒത്തിരി ഹിറ്റ് ചിത്രങ്ങളാണ് ലാല്‍ജോസ് ഒരുക്കിയത്.

Advertisements

തന്റെ ആദ്യ ചിത്രമായ ഒരു മറവത്തൂര്‍ കനവ് എന്ന സിനിമ ചെയ്യും മുന്‍പേ ലാല്‍ജോസ് എന്ന സംവിധായകന്‍ വലിയ രീതിയില്‍ മലയാള സിനിമയില്‍ അറിയപ്പെട്ടിരുന്നു. പ്രേക്ഷകര്‍ക്കിടയില്‍ ലാല്‍ജോസ് ഒരു വലിയ താരമായില്ലെങ്കിലും സിനിമാക്കാര്‍ക്കിടയില്‍ ലാല്‍ജോസ് എന്ന സംവിധായകന്‍ ശരിക്കുമൊരു ഹീറോ ആയിരുന്നു.

Also Read: ഈ ജോലി പോയാല്‍ എന്തായാലും വാര്‍ക്കപ്പണിക്ക് പോകില്ല, കൈയ്യില്‍ അത്യാവശ്യം ഡിഗ്രികളുണ്ട്, ജോലി ചെയ്ത് ജീവിക്കും; തുറന്നുപറഞ്ഞ് സാബുമോന്‍

സിനിമയില്‍ സജീവമായ അദ്ദേഹം ഇതിനോടകം ഒത്തിരി ഹിറ്റ് ചിത്രങ്ങളാണ് ഒരുക്കിയത്. ഇപ്പോഴിതാ താന്‍ സിനിമയിലെത്തിയ കാലത്ത് മമ്മൂട്ടിയുമായി നടന്ന രസകരമായ ഒരു സംഭവത്തെ കുറിച്ച് സംസാരിക്കുകയാണ് ലാല്‍ജോസ്.

കമലിന്റെ സംവിധാനത്തിലൊരുങ്ങിയ അഴകിയ രാവണന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെയുണ്ടായ ഒരു സംഭവത്തെ കുറിച്ചായിരുന്നു ലാല്‍ജോസ് സംസാരിച്ചത്. ചെന്നൈയില്‍ വെച്ച് അഴകിയ രാവണന്റെ ഷൂട്ട് നടക്കുമ്പോള്‍ മമ്മൂട്ടിയെ ഡബ്ബ് ചെയ്യാന്‍ കൊണ്ടുപോയിരുന്നു.

Also Read: പൃഥ്വിരാജിന്റെ പൈസ എടുത്തിട്ടാണല്ലോ കളിക്കുന്നതെന്ന് പലരും പറയും; പക്ഷെ അത് അങ്ങനെയല്ല, വിമർശകരോട് സുപ്രിയ മേനോൻ

സ്റ്റുഡിയോയിലേക്ക് പോകുമ്പോള്‍ മമ്മൂട്ടിയുടെ കാറിന്റെ മുന്നിലിരുന്നാണ് യാത്ര ചെയ്തിരുന്നത്. യാത്രക്കിടെ മമ്മൂട്ടി തന്നോട് വീട്ടിലെ കാര്യങ്ങളൊക്കെ തിരക്കിയിരുന്നുവെന്നും സിനിമയാണോ തന്റെ ലക്ഷ്യമെന്ന് ചോദിച്ചിരുന്നുവെന്നും ഇതുവരെയുള്ള ജീവിതത്തില്‍ എന്ത് നേടിയെന്നും ചോദിച്ചുവെന്നും ലാല്‍ജോസ് പറയുന്നു.

ഒറ്റപ്പാലം പോലെയൊരു ഗ്രാമത്തില്‍ നിന്നും താന്‍ സിനിമയിലെത്തിയെന്ന് പറഞ്ഞു. സിനിമയില്‍ തനിക്ക് ഒത്തിരി സ്‌പെയിസ് കിട്ടിയെന്നും മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍സ്റ്റാര്‍ ഇപ്പോള്‍ തന്റെ ഡ്രൈവറാണെന്ന് താന്‍ പറയുകയും ചെയ്‌തെന്ന് ലാല്‍ജോസ് പറയുന്നു.

Also Read: പൃഥ്വിരാജിന്റെ പൈസ എടുത്തിട്ടാണല്ലോ കളിക്കുന്നതെന്ന് പലരും പറയും; പക്ഷെ അത് അങ്ങനെയല്ല, വിമർശകരോട് സുപ്രിയ മേനോൻ

മമ്മൂട്ടി തന്റെ വാക്കുകള്‍ കേട്ട് ചിരിച്ചു. മമ്മൂട്ടിയുമായുള്ള സൗഹൃദത്തിന്റെ തുടക്കം അവിടെ വച്ചായിരുന്നുവെന്നും ഇന്നും അദ്ദേഹവുമായി നല്ല അടുപ്പമാണെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു.

Advertisement