മമ്മൂക്ക ആ സിനിമ ചെയ്യാമെന്ന് പറഞ്ഞു, അങ്ങനെ മുരളിക്കും ജയറാമിനും വേണ്ടി എഴുതിയ കഥ മാറ്റിയെഴുതി, വെളിപ്പെടുത്തലുമായി ലാല്‍ജോസ്

3778

നിരവധി സൂപ്പര്‍ഹിറ്റുകള്‍ ഒരുക്കി മലയാള സിനിമയലെ സൂപ്പര്‍ സംവിധായകനായി മാറിയ വ്യക്തിയാണ് ലാല്‍ജോസ്. സ്വതന്ത്ര സംവിധായകന്‍ ആകുന്നതിന് മുന്‍പ് തന്നെ ലാല്‍ജോസ് സിനിമയില്‍ പ്രശസ്തനായിരുന്നു. തന്റെ ആദ്യ ചിത്രമായ ഒരു മറവത്തൂര്‍ കനവ് എന്ന സിനിമ ചെയ്യും മുന്‍പേ ലാല്‍ജോസ് എന്ന സംവിധായകന്‍ വലിയ രീതിയില്‍ മലയാള സിനിമയില്‍ അറിയപ്പെട്ടിരുന്നു.

Advertisements

പ്രേക്ഷകര്‍ക്കിടയില്‍ ലാല്‍ജോസ് ഒരു വലിയ താരമായില്ലെങ്കിലും സിനിമാക്കാര്‍ക്കിടയില്‍ ലാല്‍ജോസ് എന്ന സംവിധായകന്‍ ശരിക്കുമൊരു ഹീറോ ആയിരുന്നു. സിനിമയില്‍ സജീവമായ അദ്ദേഹം ഇതിനോടകം ഒത്തിരി ഹിറ്റ് ചിത്രങ്ങളാണ് ഒരുക്കിയത്.

Also Read: മകന്റെ സിനിമക്ക് ശേഷം അവന്റെ രണ്ടാം കല്യാണം ഉണ്ടാകുമെന്ന് വ്യക്തമാക്കി ത്യാഗരാജൻ; അമ്പതാം വയസ്സിലാണോ അവന്റെ വിവാഹം നടത്തുന്നതെന്ന് സോഷ്യൽ മീഡിയ

തന്റെ സിനിമാജീവിതത്തില്‍ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് അദ്ദേഹം ഇപ്പോള്‍. ഇപ്പോഴിതാ തന്റെ ആദ്യ ചിത്രമായ മറവത്തൂര്‍ കനവെന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ലാല്‍ ജോസ്. തനിക്ക് സിനിമ സംവിധാനം ചെയ്യാന്‍ അവസരം കിട്ടിയപ്പോള്‍ ആദ്യം വേണ്ടെന്ന് വെച്ചുവെന്ന് സംവിധായകന്‍ പറയുന്നു.

ലോഹിതാദാസോ, ശ്രീനിവാസനോ തിരക്കഥ എഴുതിയാല്‍ ചെയ്യാമെന്നായിരുന്നു വിചാരിച്ചത്. അങ്ങനെയൊന്ന് സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും എന്നാല്‍ തനിക്ക് വേണ്ടി ശ്രീനിവാസന്‍ തിരക്കഥ എഴുതാമെന്ന് സമ്മതിക്കുകയായിരുന്നുവെന്നും ലാല്‍ ജോസ് പറയുന്നു.

Also Read: ഞാൻ അഭിനയിച്ച് കാണിച്ച് കൊടുക്കാറില്ല; പുതുമുഖങ്ങളെ വെച്ച് സിനിമ ചെയ്യാത്തതിന് കാരണം ഇതാണ്; ജീത്തു ജോസഫിന് പറയാനുള്ളത് ഇങ്ങനെ

അങ്ങനെ താന്‍ സിനിമ ചെയ്യാന്‍ ഒരുങ്ങി. അപ്പോഴാണ് മമ്മൂക്കയെ കാണുന്നത്. ആരാണ് സിനിമയിലെ നായകന്‍ എന്ന് തന്നോട് ചോദിച്ചുവെന്നും അപ്പോള്‍ താന്‍ പറഞ്ഞത് കഥ എഴുതി തീരുമ്പോള്‍ നായകന് ആരുടെ മുഖച്ഛായ തോന്നുന്നുവോ അയാളെ വിളിക്കുമെന്നായിരുന്നുവെന്നും ലാല്‍ജോസ് പറയുന്നു.

തന്റെ ഛായ തോന്നുകയാണെങ്കില്‍ താന്‍ ചെയ്യാമെന്ന് മമ്മൂക്ക പറഞ്ഞു. അങ്ങനെ മമ്മൂക്കയെ വെച്ച് ആ ചിത്രം ചെയ്തുവെന്നും മുരളിയെയും ജയറാമിനെയും ചെയ്യ് ചെയ്യണമെന്ന് വിചാരിച്ച സിനിമ നടന്നില്ലെന്നും ആ കഥ മാറ്റി എഴുതിയാണ് ഒരു മറവത്തൂര്‍ കനവ് ചെയ്തതെന്നും ലാല്‍ജോസ് വ്യക്തമാക്കി.

Advertisement