Home Entertainment Celebrities

മലയാളികള്‍ ഏറ്റെടുത്ത് ലിയോ, നേരിട്ട് നന്ദിപറയാന്‍ സംവിധായകന്‍ ലോകേഷ് ഇന്ന് കേരളത്തില്‍, എത്തുന്നത് മൂന്ന് പ്രമുഖ തിയ്യേറ്ററുകളില്‍

339

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം ലിയോക്ക് വന്‍ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇത് വരെയുള്ള വിജയ് ചിത്രങ്ങളുടെ സകല ഫോര്‍മുലയും തകര്‍ത്തുക്കൊണ്ടാണ് ചിത്രം റിലീസിന് എത്തിയത് തന്നെ. ഇപ്പോഴിതാ ഇന്ത്യയില്‍ ഈ വര്‍ഷം റിലീസ് ചെയ്ത എല്ലാ ചിത്രങ്ങളുടെ ഓപ്പണിങ് റെക്കോര്‍ഡുകള്‍ ഭേദിച്ച് പുതുചരിത്രം തീര്‍ത്തിരിക്കുകയാണ് ലിയോ. 148.5 കോടിയില്‍പരം രൂപയാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് ഗ്രോസ് കളക്ഷന്‍.

Advertisements

ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് പുറത്തുവിട്ട രേഖകള്‍ പ്രകാരം നൂറ്റി നാല്പത്തി എട്ടു കോടിയും കടന്നു പുതിയ റെക്കോര്‍ഡിലേക്ക് കുതിച്ച ലിയോ ഇന്ത്യന്‍ സിനിമയില്‍ പുതിയ അദ്ധ്യായം കുറിക്കുകയാണ്. കേരളത്തില്‍ ആദ്യ ദിനം 12 കോടിയോളം ഗ്രോസ് കളക്ഷന്‍ നേടിയ ചിത്രം മറ്റു സിനിമകള്‍ കേരളത്തില്‍ നേടിയ കളക്ഷന്‍ റെക്കോര്‍ഡുകള്‍ കോടികള്‍ വ്യത്യാസത്തില്‍ തകര്‍ത്തെറിഞ്ഞു മുന്‍നിരയിലെത്തി.

Also Read: ജീവിതത്തില്‍ താണ്ടിയ വഴികളില്‍ ദുര്‍ഘടമായ സംഭവങ്ങളുണ്ട്, എല്ലാം വിധിയാണ്, മനോജ് കെ ജയനുമായുള്ള വിവാഹമോചനത്തെ കുറിച്ച് ഉര്‍വശി പറയുന്നു

വിദേശ രാജ്യങ്ങളിലും സകലവിധ റെക്കോര്‍ഡുകളും തകര്‍ത്തെറിഞ്ഞ ലിയോ ലോകവ്യാപകമായി കളക്ഷനിലും പ്രേക്ഷക അഭിപ്രായത്തിലും മുന്നിലാണ്. കേരളത്തിലെ റിലീസിംഗ് തിയ്യറ്ററുകളുടെ എണ്ണത്തിലും നേടിയ ഓപണിംഗിലും ലോകേഷ് കനകരാജ് ചിത്രം റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ്.

ലിയോയ്ക്ക് മലയാളികള്‍ നല്‍കിയ സ്വീകരണത്തില്‍ നന്ദി പറയാന്‍ നേരിട്ട് കേരളത്തിലേക്ക് എത്തുകയാണ് ലോകേഷ്. തിങ്കളാഴ്ച കേരളത്തിലെ മൂന്ന് പ്രമുഖ തിയ്യേറ്ററുകളിലാണ് ലോകേഷ് എത്തുന്നത്. ലിയോയുടെ വിജയാഘോഷങ്ങളിലും ലോകേഷ് പങ്കെടുക്കും.

Also Read: മകളുടെ മരണം കഴിഞ്ഞാല്‍ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം ആ സിനിമയാണ്, തുറന്നുപറഞ്ഞ് സുരേഷ് ഗോപി

തൃശ്ശൂര്‍ രാഗം, പാലക്കാട് അരോമ, എറണാകുളം കവിത തുടങ്ങിയ തിയ്യറ്ററുകളിലാണ് ലോകേഷ് എത്തുക. കൂടാതെ എറണാകുളം ക്രൌണ്‍ പ്ലാസ ഹോട്ടലില്‍ ഒരുക്കിയ വാര്‍ത്താസമ്മേളനത്തിലും ലോകേഷ് പങ്കെടുക്കും.

Advertisement