മോശം സിനിമയാവില്ല, ലിജോ എന്ന സംവിധായകനില്‍ വിശ്വാസമുണ്ടെങ്കില്‍ തിയ്യേറ്ററില്‍ പോയി തന്നെ വാലിബന്‍ കാണൂ, ലിജോ ജോസ് പെല്ലിശ്ശേരിയുടെ വാക്കുകള്‍ ഇങ്ങനെ

41

പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്ന ചിത്രം മലൈക്കോട്ടൈ വാലിബന്‍ ഒരുക്കങ്ങളെല്ലാം കഴിഞ്ഞ് തിയ്യേറ്ററുകളിലെത്തിയിരിക്കുകയാണ്. മലയാള സിനിമയിലെ താരരാജാവ് മോഹന്‍ലാല്‍ നായകനായി എത്തിയിരിക്കുന്ന പുതിയ ചിത്രം ലിജോ ജോസ് പെല്ലിശ്ശേരിയാണ് സംവിധാനം ചെയ്തിരിക്കുന്നത്.

Advertisements

മൂന്നൂറില്‍ പരം തിയ്യേറ്ററുകളിലാണ് മലൈക്കോട്ടൈ വാലിബന്‍ പ്രദര്‍ശിപ്പിക്കുന്നത്. നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സൊണാലി കുല്‍ക്കര്‍ണി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, ഹരീഷ് പേരടി തുടങ്ങിയവരെല്ലാം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പ്രണയവും വിവരഹവും പ്രതികാരവുമെല്ലാം ചിത്രത്തിലുണ്ട്.

Also Read:അയോധ്യയിലെ പ്രാണപ്രതിഷ്ഠയെ വിമര്‍ശിച്ച മുഖ്യമന്ത്രിയുടെ വീഡിയോ പങ്കുവെച്ച് രാധിക ആപ്‌തെ, നിലപാട് പരസ്യമാക്കി ബോളിവുഡ് താരം

ഇപ്പോഴിതാ ചിത്രം തിയ്യേറ്ററുകളില്‍ തന്നെ പോയി കാണണമെന്ന് പറയുകയാണ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ചിത്രം വളരെ കഷ്ടപ്പെട്ടിട്ടാണ് തങ്ങള്‍ ഷൂട്ട് ചെയ്തിട്ടുള്ളതെന്നും മലയാളികള്‍ക്ക് ഒരിക്കലും മോശം സമ്മാനിക്കാന്‍ വേണ്ടിയല്ല അതെന്നും ലിജോ പറയുന്നു.

വാലിബന്റെ റിലീസിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ലിജോ. 28 ദിവസങ്ങള്‍ മാത്രമേ മലൈക്കോട്ടൈ വാലിബന്‍ തിയ്യേറ്ററുകളിലുണ്ടാവൂ എന്നും അതുകൊണ്ടുതന്നെ എല്ലാവരും തിയ്യേറ്ററില്‍ പോയി കാണാന്‍ ശ്രമിക്കണമെന്നും ലിജോ പറഞ്ഞു.

Also Read:ഭാര്യക്ക് വിദ്യാഭ്യാസമുണ്ട്, അതുകൊണ്ട് എന്റെ വില്ലന്‍ കഥാപാത്രങ്ങള്‍ അവള്‍ക്ക് ഒരു പ്രശ്‌നമേയല്ലായിരുന്നു, ടിജി രവി പറയുന്നു

പ്രേക്ഷകര്‍ ലിജോ എന്ന സംവിധായകനില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ താന്‍ പറയുന്ന വാക്കുകളും വിശ്വസിക്കണം. സിനിമ എല്ലാവരും തിയ്യേറ്റുകളില്‍ തന്നെ പോയി കാണണമെന്നും ലിജോ പറയുന്നു.

Advertisement