അയോധ്യയിലെ പ്രാണപ്രതിഷ്ഠയെ വിമര്‍ശിച്ച മുഖ്യമന്ത്രിയുടെ വീഡിയോ പങ്കുവെച്ച് രാധിക ആപ്‌തെ, നിലപാട് പരസ്യമാക്കി ബോളിവുഡ് താരം

91

ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ഒത്തിരി ആരാധകരുള്ള താരമാണ് രാധിക ആപ്‌തെ. അഭിനയത്തിന്റെ എല്ലാ തലങ്ങളും വളരെ അനായാസം തന്നെ കൊണ്ട് വഴങ്ങും എന്ന് ഇതിനോടകം തെളിയിച്ച നായികയാണ് രാധിക ആപ്‌തെ.

Advertisements

ഹിന്ദിക്ക് പുറമേ മലയാളത്തിലും തമിഴിലും എല്ലാം അഭിനയിച്ച താരം തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. തമിഴകത്തിന്റെ സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന് ഒപ്പം കബാലിയില്‍ അഭിനയിച്ച രാധിക ടോവിനോ തോമസ് ചിത്രമായ ഫോറന്‍സിക്കിന്റെ ഹിന്ദി പതിപ്പിലും വേഷം കൈകാര്യം ചെയ്യുകയുണ്ടായി.

Also Read:ദുഃഖങ്ങളെല്ലാം മനസ്സില്‍ ഒളിപ്പിച്ചു, പരമാവധി ബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിച്ചു, വിവാഹമോചന സമയത്ത് ഉര്‍വശിയുടെ വീട്ടുകാര്‍ എനിക്കായിരുന്നു പിന്തുണ, തുറന്നുപറഞ്ഞ് മനോജ് കെ ജയന്‍

രാധിക തന്റെ രാഷ്ട്രീയ നിലപാടുകളെ കുറിച്ച് അധികമൊന്നും സംസാരിക്കാറില്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം താരം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച സ്റ്റോറി വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ജനുവരി 22 ന് അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയെ വിമര്‍ശിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിന്റെ വീഡിയോയായിരുന്നു രാധിക തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവെച്ചിരിക്കുന്നത്.

Also Read:അപേക്ഷകള്‍ സ്വീകരിക്കുന്ന പ്രക്രിയ ഇതോടെ അവസാനിച്ചു; ബിഗ് ബോസ് പ്രേക്ഷകരിലേക്ക് ! ഏഷ്യാനെറ്റിന്റെ അറിയിപ്പ്

ഒരു മതം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ലെന്നും ഒരു മതസ്ഥാപനത്തിന്റെ പരിപാടി രാഷ്ട്രത്തിന്റെ പരിപാടിയാക്കി മാറ്റുന്നത് ശരിയല്ലെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഈ വീഡിയോ ഷെയര്‍ ചെയ് രാധിക താനും രാമക്ഷേത്ര പ്രാണ പ്രതിഷ്ടക്ക് എതിരാണെന്നും ഭരണഘടനയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നുവെന്നും രാധിക തെളിയിച്ചിരിക്കുകയാണ്.

Advertisement