ലിപ് ലോക്ക് ചെയ്യുമോ എന്ന ആരാധകന്റെ ചോദ്യത്തിന് അമ്പരപ്പിക്കുന്ന മറുപടി നൽകി അനുശ്രീ

109

ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലൂട എത്തി മലയാളികളുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളായി മാറിയ യുവനടിയാണ് അനുശ്രീ. ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ എത്തി അവിയെ വെച്ച് സംവിധായകൻ ലാൽ ജോസിനെ കണ്ടുമുട്ടിയതാണ് നടിക്ക് സിനിമയിലേക്ക് വഴി തെളിഞ്ഞത്.

പിന്നീട് നിരവധി ചിത്രങ്ങളിൽ നായികയായും സഹനടിയായും ചെറുതും വലുതുമായ വേഷങ്ങളിൽ എത്തിയ അനുശ്രീ തനിക്ക് കിട്ടിയ റോളുകൾ എല്ലാം ഭംഗിയായി കൈകാര്യ ചെയ്തിരുന്നു. ഡയമണ്ട് നെക്ലേസിന് ശേഷം ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, വെടിവഴിപാട്, ഇതിഹാസ, ചന്ദ്രേട്ടൻ എവിടെയാ, മഹേഷിന്റെ പ്രതികാരം, ഒപ്പം, ആദി, മധുരരാജ, ഉൾട്ട, പ്രതി പൂവൻ കോഴി തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയ വേഷങ്ങൾ അനുശ്രീ അവതരിപ്പിച്ചു.

Advertisements

സോഷ്യൽ മീഡിയകളിലും ഏറെ സജീവമായ താരം തന്റെ വിശേഷങ്ങലും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ഒരു ദിവസം ഇൻസ്റ്റഗ്രാമിൽ ചോദ്യോത്തര പരിപാടിയുമായി അനുശ്രീ എത്തിയിരുന്നു.

ഉണ്ണി മുകുന്ദനെ കുറിച്ച് എന്താ അഭിപ്രായം എന്നും രാത്രി മസാല ദോശ കഴിച്ചാൽ കുഴപ്പമുണ്ടോയെന്നും ലോക്ക്ഡൗൺ കഴിഞ്ഞാൽ ആദ്യ യാത്ര എങ്ങോട്ടാണെന്നുമൊക്കെ പലവിധ ചോദ്യങ്ങളുമായി ആരാധകർ എത്തിയിരുന്നു.

ഉണ്ണിച്ചേട്ടൻ സൂപ്പറല്ലേ, അവിടെ ഒറ്റപ്പാലത്ത് ഹാപ്പി, ബർഫി, ടോഫി എന്നിവരോടൊപ്പം മഴയൊക്കെ കണ്ട് ഇരിക്കുകയണെന്ന് ഒക്കെയായിരുന്നു അനുശ്രീയുടെ മറുപടി. ഇതിനിടയിൽ സിനിമയിൽ ലിപ് ലോക്ക് ചെയ്യുമോ എന്നായിരുന്നു ഒരാൾ ചോദ്യം ഉന്നയിച്ചത്. ഇതിന് യെസ് എന്നാണ് അനുശ്രീ മറുപടി പറഞ്ഞത്.
അറേഞ്ച്ഡ് വിവാഹത്തേക്കാൾ ഇഷ്ടം പ്രണയ വിവാഹമാണെന്നും താരം വ്യക്തമാക്കി. സിനിമ ആവശ്യപ്പെടുക ആണെങ്കിൽ ലിപ് ലോക്ക് രംഗങ്ങൾ ചെയ്യുമെന്നും അനുശ്രീ പറഞ്ഞു.

തന്റെ ഉയരവും ഭാരവും വരെ താരം വ്യക്തമാക്കി. മമ്മൂട്ടിയെ കുറിച്ച് പറയാൻ പറഞ്ഞപ്പോൾ ഒറ്റവാക്കിൽ ഒതുക്കാൻ പറ്റാത്ത പ്രതിഭാസം എന്നായിരുന്നു അനുശ്രീയുടെ മറുപടി. മലയാള സിനിമയിലെ അടുത്ത സുഹൃത്തുക്കളെ പേരും താരം വെളിപ്പെടുത്തി. സ്വാസിക, ശിബില എന്നായിരുന്നു അനുശ്രീ നൽകിയ മറുപടി.

Advertisement