എനിക്ക് മറ്റ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഇല്ല; പ്രതികരിച്ച് ലോകേഷ് കനകരാജ്

39

സംവിധായകൻ ലോകേഷ് കനകരാജിൻറെ പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിൽ ഹാക്ക് ചെയ്യപ്പെട്ടത് പോലെയുള്ള കണ്ടൻറ് പോസ്റ്റ് ചെയ്യപ്പെട്ടത് വലിയ വാർത്തയായിരുന്നു. ലിയോ സംവിധായകന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്ന രീതിയിലാണ് ഇത് സോഷ്യൽ മീഡിയയിൽ എത്തിയത്.

ഇതിന് പിന്നാലെ സഭവം സോഷ്യൽ മീഡിയയിൽ ട്രോളായി മാറിയതോടെ ഇതിൽ വിശദീകരണവുമായി തൻറെ എക്‌സ് അക്കൌണ്ടിൽ ലോകേഷ് തന്നെ രംഗത്ത് എത്തി.

Advertisements

താൻ ഫേസ്ബുക്കിൽ ഇല്ലെന്നും ഇൻസ്റ്റാഗ്രാം, ട്വിറ്റർ അക്കൗണ്ടുകൾ മാത്രമാണ് തനിക്കുള്ളതെന്നും ലോകേഷ് പ്രസ്താവനയിൽ വ്യക്തമാക്കി. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ തന്റെ പേരിലുള്ള മറ്റേതെങ്കിലും അക്കൗണ്ടുകൾ ശ്രദ്ധയിൽപ്പെട്ടാൽ അത് വക വയ്‌ക്കേണ്ട കാര്യമില്ലെന്നും ലോകേഷ് പറഞ്ഞു.

”എല്ലാവരും അറിയുന്നതിലേക്കായി, ഞാൻ ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിലും മാത്രമേ ഉള്ളൂ. എനിക്ക് മറ്റ് സോഷ്യൽ മീഡിയ അക്കൗണ്ടുകളോ ഇല്ല. മറ്റേതെങ്കിലും വ്യാജ അക്കൗണ്ടുകൾ ശ്രദ്ധയിൽപ്പെട്ടാൽ അത് ഒഴിവാക്കുക’ ലോകേഷ് കനകരാജിന്റെ കുറിപ്പിൽ പറയുന്നു. ഈ കാര്യം വ്യക്തമാക്കിയതിന് നന്ദി എന്നാണ് ഇതിന് ആരാധകർ മറുപടി നൽകുന്നത്.

 

Advertisement