ഷാരുഖ് ഖാന്റെ ‘സീറോ’യേയും രജനീകാന്തിന്റെ ‘2.0’യേയും കടത്തിവെട്ടി; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ കാത്തിരിക്കുന്നത് ലാലേട്ടന്റെ ഒടിയനെ

12

രജനീകാന്തിന്റെ ‘2.0’, ഷാരുഖ് ഖാന്റെ ‘സീറോ’ യേയും കടത്തിവെട്ടി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ കാത്തിരിക്കുന്നത് ലാലേട്ടന്റെ ഒടിയനാണെന്ന് റിപ്പോര്‍ട്ടുകള്‍.

Advertisements

ഒടിയന്‍ മാണിക്യന്റെ ഒടി വിദ്യകള്‍ക്കായി ഇന്ത്യന്‍ സിനിമാലോകം മുഴുവന്‍ കാത്തിരിക്കുമ്പോള്‍ ആരാധകരില്‍ പതിന്‍മടങ്ങ് ആവേശം പകര്‍ന്ന് ഒരു റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ഒടിയന്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയില്‍ ഒടിയന്‍ ഒന്നാം സ്ഥാനത്തെത്തി. ഐഎംഡിബി പുറത്ത് വിട്ട കണക്കുകള്‍ പ്രകാരമാണിത്.

ചരിത്രം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ റിലീസിന് മലയാള സിനിമ തയാറെടുക്കുമ്പോള്‍ ബോളിവുഡിലെ വന്‍ താരങ്ങളുടെ ചിത്രങ്ങളെ പോലും പിന്നിലാക്കിയാണ് ഒടിയന്‍ സുപ്രധാന നേട്ടം സ്വന്തമാക്കിയത്.

മോഹന്‍ലാലും പ്രകാശ് രാജും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ഒടിയനിലെ ഓരോ വാര്‍ത്തകളും അവേശത്തോടെയാണ് സിനിമാലോകം ഏറ്റെടുക്കുന്നത്. ഒടിയന്റെ വ്യത്യസ്തമാര്‍ന്ന ചിത്രങ്ങള്‍ക്ക് പോലും സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

Advertisement