Home Entertainment

നിങ്ങൾ കാണാത്ത ലൂസിഫറിലെ കിടു സംഘട്ടന രംഗങ്ങൾ: വീഡിയോ കാണാം

19

മോഹൻലാൽ പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന് ലൂസിഫറിലെ പിന്നാമ്പുറകാഴ്ചകൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

Advertisements

ലൂസിഫർ 2 ന്റെ പ്രഖ്യപനത്തിനായി കാത്തിരിക്കുന്ന ആരാധകർകർക്ക് പ്രതീക്ഷ നൽകിയാണ് സിനിമയിൽ ഉൾപ്പെടുത്താത്ത സംഘട്ടന രംഗങ്ങൾ ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്.

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നുലൂസിഫർ.

മുരളി ഗോപി തിരക്കഥ എഴുതിയ ചിത്രം നിർമ്മിച്ചത് ആന്റണി പെരുമ്പാവൂർ ആണ്. മലയാള സിനിമയിലെ വേഗത്തിൽ നൂറ് കോടിയും നൂറ്റമ്പത് കോടിയും മലയാള സിനിമയിലെ ആദ്യ 200 കോടിയും നേടിയ ചിത്രത്തിലെ ഏറ്റവും ഹൈലൈറ്റ് ആയ ആക്ഷൻ സീനുകളിൽ ഒന്നാണ്, തമിഴ് ഗാനത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയത്.

ഇതിന്റെ ചിത്രീകരണ വീഡിയോ ആണ് ഇപ്പോൾ എത്തിയിരിക്കുന്നത്.

അതേ സമയം മോഹൻലാലിന്റെയും പൃഥ്വിരാജിന്റെയും മുരളി ഗോപിയുടെയും ഫേസ്ബുക്ക് പേജുകളിൽ തിങ്കളാഴ്ച രാവിലെ 10ന് ഒരുമിച്ച് പ്രത്യക്ഷപ്പെട്ട് ‘എൽ, ദി ഫിനാലെ അനൗൺസ്മെന്റ് ചൊവ്വാഴ്ച
വൈകിട്ട് ആറിന്, കാത്തിരിക്കുക’ എന്ന പോസ്റ്റ് ഇട്ടിരുന്നു.

ഈ പോസ്റ്റിന് വലിയ പ്രതികരണമാണ് ആരാധകരിൽ നിന്ന് ഉണ്ടായത്.

Advertisement