വിജയ നിമിഷത്തില്‍ പൃഥ്വിയെ ചേര്‍ത്ത് പിടിച്ച്, ചേര്‍ന്ന് നിന്ന് കണ്ണുനിറഞ്ഞ് സുപ്രിയ

37

പൃഥ്വിരാജിന് ‘ലൂസിഫര്‍’ എന്ന ചിത്രം മൂന്നു വര്‍ഷത്തിന്റെ കാത്തിരിപ്പാണ് . വിശ്രമമില്ലാത്ത പകലുകളും ഉറക്കമില്ലാത്ത രാത്രികളുമായി തന്റെ സ്വപ്നത്തിന് പുറകേ സഞ്ചരിച്ച പൃഥ്വിയുടെ കാത്തിരിപ്പിന് ഇന്ന് വിരാമം കുറിച്ച് കൊണ്ട് ലൂസിഫര്‍ തിയേറ്ററുകളിലെത്തി.

Advertisements

പടം തുടങ്ങി സംവിധായകന്റെ പേരെഴുതി കാണിക്കുമ്പോള്‍ ഉയര്‍ന്ന കൈയ്യടിയുടെ നൂറിരട്ടിയായിരുന്നു ഏറ്റവും ഒടുവില്‍ പൃഥ്വിരാജ് സുകുമാരന്‍ എന്ന് സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍.

തന്റെ ആദ്യ ചിത്രം കൈയ്യടിയോടെ പ്രേക്ഷകര്‍ സ്വീകരിച്ചപ്പോള്‍ വികാരഭരിതനായ പൃഥ്വിയെ ചേര്‍ത്തു പിടിക്കുകയാണ് പൃഥ്വിയുടെ നല്ലപാതിയുമായ സുപ്രിയ.

പൃഥ്വിയ്ക്കൊപ്പം തന്നെ അതേ അളവില്‍ ആകാംക്ഷയോടെയും ആശങ്കയോടെയുമായിരുന്നു സുപ്രിയയും ലൂസിഫറിനായി കാത്തിരുന്നത്.

ഓരോ നിമിഷവും പുതിയ വിശേഷങ്ങള്‍ ആരാധകരെ അറിയിച്ചുകൊണ്ടിരുന്നതും സുപ്രിയ തന്നെ. ചിത്രം പ്രദര്‍ശനത്തിനെത്തുന്നതിന്റെ തലേദിവസവും പൃഥ്വിയെ കുറിച്ച് ഹൃദയത്തില്‍ തൊടുന്ന ഒരു കുറിപ്പ് സുപ്രിയ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചിരുന്നു.

ഈ ചിത്രത്തിന് വേണ്ടി പൃഥ്വി എത്രത്തോളം അദ്ധ്വാനിച്ചിട്ടുണ്ടെന്ന് നേരില്‍ കണ്ട ആളാണ് ഞാന്‍. ഞാന്‍ പരിചയപ്പെടുമ്‌ബോള്‍ നിങ്ങള്‍ ഒരു നടനായിരുന്നു.

എന്നാല്‍ ഒരു സംവിധായകനിലേക്കുള്ള നിങ്ങളുടെ യാത്ര വ്യക്തിപരമായി ഞാന്‍ കണ്ടറിഞ്ഞു. ഇത്രയും കഠിനാദ്ധ്വാനിയായ ഒരാളെ ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. നാളെ ഞാന്‍ ഉള്‍പ്പെടെ ഈ ലോകം ലൂസിഫറിനായി കാത്തിരിക്കുമ്‌ബോള്‍, പൃഥ്വിയുടെ ഈ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിച്ച എല്ലാവരോടും നന്ദി.

പൃഥ്വീ, നാളെ എന്ത് സംഭവിച്ചാലും, എനിക്കറിയാം നിങ്ങള്‍ നിങ്ങളുടെ ആയിരം ശതമാനം ഇതിനായി നല്‍കിയിട്ടുണ്ടെന്ന്. എന്തായാലും സിനിമയോടുള്ള നിങ്ങളുടെ അഭിനിവേശം അംഗീകരിക്കപ്പെടും,’ എന്നായിരുന്നു സുപ്രിയയുടെ വാക്കുകള്‍.

ഇന്ന് സിനിമ കാണാന്‍ എറണാകുളത്തെ കവിത തിയേറ്ററിലെത്തിയ സുപ്രിയ തിയേറ്ററില്‍ നിന്നും പിന്നീട് സിനിമ കഴിഞ്ഞ് പൃഥ്വിരാജിനും മോഹന്‍ലാലിനുമൊപ്പവും ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഏറ്റവും ഒടുവില്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ പൃഥ്വിയെ ചേര്‍ത്ത് പിടിച്ച് പൃഥ്വിയോട് ചേര്‍ന്ന് നില്‍ക്കുന്ന സുപ്രിയയെയാണ് നമുക്ക് കാണാനാകുന്നത്.

Advertisement