ലൂസിഫറിന്റെ തെലുങ്ക് റീമേക്കിൽ വിവേക് ഒബ്‌റോയിയ്ക്ക് പകരം ബിജു മേനോൻ

64

പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തിൽ മെഗാസ്റ്റാർ മോഹൻലാൽ കേന്ദ്ര കഥാപാത്രമായ സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്കിൽ ബിജു മേനോൻ വില്ലനായി എത്തുന്നു. വിവേക് ഒബ്‌റോയ് അവതരിപ്പിച്ച ബോബി എന്ന കഥാപാത്രമായാകും ബിജു മേനോൻ എത്തുക. തെലുങ്ക് മാധ്യമങ്ങളിലാണ് ഇത് സംബന്ധിച്ച് വാർത്ത വന്നിരിക്കുന്നത്.

Advertisements

ഗോഡ്ഫാദർ എന്നാണ് ചിത്രത്തിന് തെലുങ്കിൽ നൽകിയിരിക്കുന്ന പേര്. മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പളളിയായി ചിരഞ്ജീവി എത്തുമ്പോൾ മഞ്ജു വാര്യർ അവതരിപ്പിച്ച വേഷത്തിൽ നയൻതാരയാണ് എത്തുന്നത്.

ALSO READ

ദിലീപിന്റെ എല്ലാ സിനിമകളിലും എനിക്കൊരു വേഷമുണ്ടാവും, ദിലീപ് എന്നെ വിളിപ്പിക്കുകയാണെന്ന് എനിക്ക് അറിയില്ലായിരുന്നു: കലാഭവൻ ഹനീഫ്

മലയാളത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രമായി തെലുങ്കിൽ സൽമാൻ ഖാൻ എത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ചിരഞ്ജീവിയുടെ ബാനറിനൊപ്പം സൂപ്പർ ഗുഡ് ഫിലിംസും ഗോഡ്ഫാദറിന്റെ നിർമ്മാതാക്കളായുണ്ട്.

മോഹൻ രാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലൂസിഫർ വൻ ഹിറ്റായി മാറിയതിന് പിന്നാലെയാണ് ചിരഞ്ജീവി ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയത്. ചിത്രം ഇഷ്ടപ്പെട്ടുവെങ്കിലും പ്രണയവും ആക്ഷനും നിറഞ്ഞ മാസ് ചിത്രമായി ഒരുക്കുന്നതിന് വേണ്ട മാറ്റങ്ങൾ വരുത്തണമെന്ന് ചിരഞ്ജീവി ആവശ്യപ്പെട്ടിരുന്നു

ALSO READ

ലാലേട്ടൻ ഒഴികെ ബാക്കിയെല്ലാവരുടെയും കൂടെ അഭിനയിച്ചു, ലാലേട്ടന് ഒപ്പം അഭിനയിക്കാൻ ഒരുപാട് ആഗ്രഹമുണ്ട്, നല്ലൊരു റോൾ കിട്ടിയാൽ തീർച്ചയായും ഞാനത് ചെയ്യും: മന്യ

മോഹൻലാൽ, മഞ്ജു വാര്യർ, പൃഥ്വിരാജ്, ടൊവിനോ തോമസ്, സായികുമാർ, ഇന്ദ്രജിത്ത്, കലാഭവൻ ഷാജോൺ, നൈല ഉഷ, ബൈജു സന്തോഷ്, ഫാസിൽ, സച്ചിൻ ഖേദേകർ, ശിവജി ഗുരുവായൂർ, ബാല, ശിവദ തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അഭിനയിച്ചത്.

Advertisement