മമ്മൂട്ടി ആദ്യ 100 കോടിയിലേക്ക്: വൈശാഖ് രണ്ടാം 100 കോടിയിലേക്ക് റെക്കോർഡുകൾ ഭേദിച്ച് മധുരരാജ

16

മെഗാസ്റ്റാർ മമ്മൂട്ടിയുടെ വിഷുച്ചിത്രം മധുരരാജ 100 കോടി കടന്നുവെന്ന് ആണ് പുറത്തുവരുന്ന അനുദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Advertisements

വളരെ വേഗത്തിൽ 50 കോടി പിന്നിട്ട മധുരരാജ 25ാം ദിനത്തോടടുക്കുമ്പോഴാണ് 100 കോടി പിന്നിട്ടു എന്ന റിപ്പോർട്ടുകൾ വരുന്നത്.

റിലീസ് ദിവസം 9.12 കോടിയായിരുന്നു മധുരരാജയുടെ ഗ്രോസ് കളക്ഷൻ. കേരളത്തിന് പുറത്ത് 1.4 കോടിയും ജിസിസി യിൽ 2.9 കോടിയും സ്വന്തമാക്കിയ രാജ യുഎസ്എ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുമായി റെക്കോർഡ് കണക്കിന് കളക്ഷനായിരുന്നു സ്വന്തമാക്കിയത്.

റിലീസ് ചെയ്ത് പത്ത് ദിവസങ്ങൾ കൊണ്ട് 58.7 കോടിയായിരുന്നു ആഗോളതലത്തിൽ മധുരരാജയ്ക്ക് ലഭിച്ചത്.

മോഹൻലാലിന്റെ ലൂസിഫർ നൂറ് കോടി ക്ലബ്ബിലെത്തിയ വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് കേവലം പത്ത് ദിവസം കൊണ്ട് അറുപത് കോടിയ്ക്കടുത്ത് മധുരരാജയ്ക്ക് കളക്ഷൻ ലഭിച്ചെന്ന വാർത്ത നിർമാതാവ് ഔദ്യോഗികമായി പുറത്ത് വിട്ടത്.

Advertisement