ഒരു നിർമ്മാതാവിന്റെ ആദ്യ സിനിമതന്നെ 100 കോടിക്ലബിലെത്തുന്നത് ഇതാദ്യം: മധുരരാജയുടെ 100 കോടിക്ക് ഔദ്യോഗിക പ്രഖ്യാപനം

18

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി വൈശാഖ് കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ മധുരരാജ 100 കോടി ക്ലബിൽ. മമ്മൂട്ടിയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.

Advertisements

ചിത്രമിറങ്ങി നാൽപ്പത്തിയഞ്ച് ദിവസത്തിനുള്ളിൽ 104 കോടി രൂപ നേടിയെന്നാണ് അണിയറ പ്രവർത്തകരുടെ അവകാശവാദം

ആദ്യദിനം മധുരരാജ 9.12 കോടി രൂപ ബോക്സ് ഓഫീസിൽ നിന്നും നേടിയിരുന്നു. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രങ്ങളിൽ ഒന്നാണ് മധുരരാജ.

വൈശാഖ് മമ്മൂട്ടി ടീമിന്റെ തന്നെ പോക്കിരിരാജ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് മധുരരാജ. ചിത്രത്തിന് മൂന്നാം ഭാഗം മിനിസ്റ്റർ രാജ വരുന്നു എന്ന സൂചനകളുമുണ്ട്.

നെൽസൺ ഐപ്പ് സിനിമാസിന്റെ ബാനറിൽ നെൽസൺ ഐപ്പ് നിർമ്മിച്ച മധുരരാജ മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലായിട്ടാണ് പുറത്തിറങ്ങിയിരിക്കുന്നത്.

മലയാള സിനിമയിൽ ആദ്യമായാണ് ഒരു നിർമ്മാതാവിന്റെ ആദ്യ സിനിമതന്നെ 100 കോടിക്ലബിലെത്തുന്നത്.

ഉദയകൃഷ്ണയുടെതാണ് തിരക്കഥ. ആർ.കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവൻ, സലിം കുമാർ, അജു വർഗീസ്, ധർമജൻ ,ബിജു കുട്ടൻ, സിദ്ധിഖ്, എം. ആർ ഗോപകുമാർ, കൈലാഷ്, ബാല, മണിക്കുട്ടൻ, നോബി, ബാലചന്ദ്രൻ ചുള്ളിക്കാട്, ചേർത്തല ജയൻ, ബൈജു എഴുപുന്ന, കരാട്ടെ രാജ്, അനുശ്രീ, ഷംനാ കാസിം, മഹിമ നമ്ബ്യാർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

Advertisement