എൻജികെയുടെ പേരിൽ സായ് പല്ലവിയുമായി പോര്: വെളിപ്പെടുത്തലുമായി രാകുൽ പ്രീത്

20

വളരെ പെട്ടെന്ന് തെന്നിന്ത്യൻ പ്രേക്ഷകരുടെ മനസു കീഴടക്കിയ നടിമാരാണ് സായി പല്ലവിയും രാകുൽ പ്രീതും. ഇരുവർക്കും ശക്തമായ ആരാധക പിന്തുണയുമുണ്ട്.

സൂര്യയുടെ പുതിയ ചിത്രം എൻജികെയിൽ ഇവർ ഇരുവരുമാണ് നായികമാരായി എത്തുന്നത്. എന്നാൽ ഇവർ തമ്മിൽ അത്ര ചേർച്ചയിൽ അല്ലെന്നാണ് പുറത്തുവരുന്ന വാർത്തകൾ.

Advertisements

സിനിമയുടെ ഷൂട്ടിങ്ങിനിടെ ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായെന്നും പിണക്കത്തിലാണെന്നുമാണ് വാർത്തകൾ. ഇപ്പോൾ ഇതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് രാകുൽ.

തങ്ങൾ തമ്മിൽ യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നും പുറത്തുവരുത്ത് വ്യാജ വാർത്തകളാണെന്നുമാണ് രാകുൽ പറയുന്നത്.

ചിത്രത്തിൽ ഇരുവർക്കും ശക്തമായ വേഷങ്ങളാണ് ലഭിച്ചിരിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു. ‘ഞങ്ങൾ തമ്മിൽ യാതൊരു പ്രശ്നങ്ങളുമില്ല.

അതെല്ലാം വ്യാജ വാർത്തകളാണ്. മാത്രവുമല്ല ചിത്രത്തിൽ ഞങ്ങൾ രണ്ടുപേർക്കും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അവസരം ലഭിച്ചു. അതിൽ എനിക്ക് സന്തോഷമുണ്ട്’ രാകുൽ പറഞ്ഞു.

പൊളിറ്റിക്കൽ ത്രില്ലർ സിനിമയായ എൻജികെ സെൽവരാഘവനാണ് സംവിധാനം ചെയ്യുന്നത്. മെയ് 31നാണ് ചിത്രം റിലീസ് ചെയ്യുന്നത്. നന്ദ ഗോപാലൻ കുമാരൻ എന്ന കഥാപാത്രമായാണ് സൂര്യ എത്തുന്നത്.

Advertisement