കാഴ്ച്ചക്കാരുടെ ഇടിച്ച് കയറ്റം, മിന്നിച്ച് സണ്ണി ലിയോണിന്റെ ‘മോഹ മുന്തിരി’ ട്രെൻഡിംഗിൽ ഒന്നാമത്

27

മെഗാസ്റ്റാർ മമ്മൂട്ടിയുടെ മധുരരാജയിലെ സണ്ണി ലിയോണിന്റെ ഐറ്റം ഡാൻസിന് വൻവരവേൽപ്പ്. പുറത്തിറങ്ങി ഒരു ദിനം പിന്നിടുമ്പോൾ ഗാനത്തിന് ഏഴ് ലക്ഷത്തിനു മേൽ കാഴ്ച്ചക്കാരായി.

ട്രെൻഡിംഗിലും ഒന്നാമതാണ് ഈ വീഡിയോ ഗാനം. മോഹമുന്തിരി എന്ന് തുടങ്ങുന്ന ഗാനം ഗോപി സുന്ദറിന്റെ സംഗീതത്തിൽ സിത്താര കൃഷ്ണകുമാറാണ് ആലപിച്ചിരിക്കുന്നത്. ഹരിനാരായണന്റേതാണ് വരികൾ.

Advertisements

മമ്മൂട്ടി നായകനായി എത്തിയ ചിത്രം ബോക്സ് ഓഫീസിൽ മികച്ച പ്രകടനം തുടരുകയാണ്. ചിത്രം 50 കോടി ക്ലബ്ബിലെത്തിയെന്നതാണ് കളക്ഷൻ സംബന്ധിച്ച് അണിയറപ്രവർത്തകർ പുറത്തുവിട്ട പുതിയ വാർത്ത.

പത്ത് ദിവസത്തിനുള്ളിൽ 58.7 കോടി രൂപയാണ് മധുരരാജ മൊത്തം നേടിയത്. ആദ്യ ദിനം തന്നെ 9.12 കോടി രൂപ നേടിയിരുന്നു.

വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് ഉദയ് കൃഷ്ണയായിരുന്നു തിരക്കഥ എഴുതിയത്. 2010ൽ പ്രദർശനത്തിന് എത്തിയ പോക്കിരിരാജയുടെ രണ്ടാം ഭാഗമായിട്ടാണ് മധുരരാജ ഒരുക്കിയത്.

ആദ്യ ഭാഗത്തിലെ നെടുമുടി വേണു, സലിംകുമാർ തുടങ്ങിയവർ മധുരരാജയിലുമുണ്ടായിരുന്നു.

പുലിമുരുകനിലൂടെ മലയാളികളുടെ പ്രിയം പിടിച്ചുപറ്റിയ പീറ്റർ ഹെയ്ൻ ആയിരുന്നു മധുരരാജയുടെ ആക്ഷൻ കൊറിയോഗ്രാഫി നിർവഹിച്ചത്.

Advertisement