മകന്റെ പ്രായമുള്ള യുവനടനുമായി ഇങ്ങനെ ചെയ്യാന്‍ നാണമില്ലേ; മാധുരിയെ തേച്ചൊട്ടിച്ചു

61

ബോളിവുഡ് ഹിറ്റ് നായിക മാധുരി ദീക്ഷിതിനെ മുള്‍മുനയില്‍ നിര്‍ത്തി സോഷ്യല്‍ മീഡിയ. ദി ഫിലിം ഫെയര്‍ ഗ്ലാമര്‍ ആന്‍ഡ് സ്റ്റെല്‍ അവാര്‍ഡ് ദാന വേദിയില്‍ യുവനടന്‍ വരുണ്‍ ധവാനൊപ്പമുള്ള നൃത്തമാണ് ആരാധകരെ ചൊടിപ്പിച്ചത്.

Advertisements

മാധുരിയുടെ തന്നെ ഒരു പഴയകാല ഹിറ്റ് ഗാനത്തിനൊപ്പമാണ് വരുണ്‍ ധവാന്‍ ചുവടുവെച്ചത്, വരുണിനെ മാധുരി വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു.

മകന്റെ പ്രായമുള്ള യുവനടനുമായി ഇങ്ങനെ കിടന്നു തുള്ളാന്‍ നാണമില്ലേ എന്നാണ് സോഷ്യല്‍ മീഡിയയിലെ പൊതുവേയുള്ള രോഷം. വരുണിനൊപ്പമുള്ള മാധുരിയുടെ പ്രകടനത്തെ പുകഴ്ത്തി മറ്റു ചിലരും രംഗത്തെത്തി.നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ തന്നെ പാട്ടിനു ചുവടു വച്ച്‌ ആരാധകരെ ഇളക്കിമറിച്ചിരിക്കുകയാണ് നടി മാധുരി ദീഷിത്.

സഞ്ജയ് ദത്തിനൊപ്പം മാധുരി തകര്‍പ്പന്‍ നൃത്തം കാഴ്ചവെച്ച ‘ടമ്മാ ടമ്മാ’ എന്ന പാട്ടിനാണ് വര്‍ഷങ്ങള്‍ കഴിഞ്ഞും ഊര്‍ജം ചോരാതെ താരം ചുവട് വച്ചത്.

സ്റ്റാര്‍ സ്ക്രീന്‍ പുരസ്‌കാര വേദിയിലാണ് മാധുരിയുടെ തകര്‍പ്പന്‍ ഡാന്‍സ്. ടമ്മാ ടമ്മായുടെ റീമേക്കില്‍ നായകനായ വരുണും താരത്തിനൊപ്പം നൃത്തം ചെയ്യാന്‍ ഉണ്ടായിരുന്നു.

Advertisement