ലുക്ക് ലുക്കേയ്; മഡോണ സെബാസ്റ്റ്യന്റെ മാറ്റം കണ്ടോ ? ബ്യൂട്ടിഫുള്‍ എന്ന് ആരാധകര്‍

18

നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ മൂന്ന് നായികമാരില്‍ ഒരാളായെത്തി മലയാളികളുടെ ഹൃദയം കവര്‍ന്ന യുവ നടിയാണ് മഡോണ സെബാസ്റ്റ്യന്‍. ഈ ഒരൊറ്റ ചിത്രത്തിലൂടെ തന്നെ മലയാളി സിനിമാപ്രേമികളായ യുവാക്കളുടെ ഹരമായി മാറാന്‍ മഡോണയ്ക്ക് കഴിഞ്ഞു. 

പ്രേമത്തിന്റെ തകര്‍പ്പന്‍ വിജയത്തോടെ അന്യഭാഷകളിലേക്ക് ചേക്കേറിയ മഡോണ മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും അഭിനയിച്ചു. പിന്നീട് കിംഗ് ലയറും ഇബ്ലീസും അടക്കം നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. പൃഥ്വിരാജ് നായകനായ ബ്രദേഴ്സ് ഡേ ആണ് താരം അഭിനയിച്ച് അവസാനമായി റിലീസായ മലയാള ചിത്രം.

Advertisements

ഇപ്പോള്‍ അഭിനയം മാത്രമല്ല, മോഡലിങിലും വളരെ അധികം സജീവമാണ് നടി. അതിന്റെ തെളിവുകളാണ് നടിയുടെ ഇന്‍സ്റ്റഗ്രാം ഫോട്ടോസ് .

തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ നിരന്തരം പങ്കുവയ്ക്കുന്ന മഡോണയുടെ പുതിയ ലുക്കിലുള്ള ചിത്രങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

മൈന്റ് ബ്ലോയിങ് ലുക്ക് എന്നാണ് ആരാധകര്‍ പറയുന്നത്. ഗോര്‍ജിയസ്, ക്യൂട്ട്, ബ്യൂട്ടിഫുള്‍ എന്നൊക്കെ പോകുന്നു കമന്റുകള്‍.

Advertisement