Home Entertainment Celebrities

പണം ഉണ്ടെങ്കിൽ പ്രണയും ഉണ്ടാവും, പണം തീർന്നാൽ ഡൈവോഴ്സ് ആവും, അത്രയേ ഉള്ളൂ ഈ ദാമ്പത്യത്തിന് ആയുസ്; വിവാഹത്തിന് പിന്നാലെ മഹാലക്ഷ്മിയും രവീന്ദറും നേരിടുന്നത്

240

കഴിഞ്ഞ ദിവസമാണ് നടിയും വീഡിയോ ജോക്കിയുമായ മഹാലക്ഷ്മി വിവാഹിതയായത്. നിർമാതാവും നടനുമായ രവീന്ദർ ചന്ദ്രശേഖരനാണ് മഹാലക്ഷ്മിയുടെ കഴുത്തിൽ മിന്ന് ചാർത്തിയത്. ഇരുവരുടെയും വിവാഹ ചിത്രവും വാർത്തയും എത്തിയതോടെ സൈബർ ആക്രമണവും നടന്ന് വരികയാണ്. സോഷ്യൽമീഡിയയിൽ വൻ ട്രോളുകളാണ് നിറയുന്നത്.

Advertisements

മഹാലക്ഷ്മിയുടെ രണ്ടാം വിവാഹമാണ് ഇത്. പണത്തിന് വേണ്ടി ആഗ്രഹിച്ചിട്ടാണ് നടി രണ്ടാം വിവാഹത്തിന് ഇദ്ദേഹത്തെ തിരഞ്ഞെടുത്തത് എന്ന തരത്തിലാണ് വിമർശനങ്ങളും പരിഹാസങ്ങളും ഉയരുന്നത്. ‘പണത്തെ അല്ലാതെ, കുടവയറ് നോക്കി പ്രണയിക്കാൻ പറ്റുമോ’ എന്ന് ചോദിച്ചവരും ഉണ്ട്. ആദ്യ വിവാഹത്തിന് അല്ലേ സൗന്ദര്യം ആവശ്യം രണ്ടാം വിവാഹത്തിന് പണം തന്നെ പ്രധാനം എന്നാണ് ഒരാളുടെ കമന്റ്.

Also read; അവരുടെ അമ്മയെ അവസാനമായി കാണിക്കാതിരുന്നത് നല്ല തീരുമാനം ആയിരുന്നു; ഓർമകളിൽ സജീഷ്, ലിനിയെ കുറിച്ച് പ്രതിഭ പറഞ്ഞത് ഇങ്ങനെ

ഇത് യഥാർത്ഥ കല്യാണമാണോ, അതോ ഏതെങ്കിലും ഷോയ്ക്ക് വേണ്ടി അഭിനയിക്കുന്നതാണോ എന്ന സംശയവും ചിലർ പ്രകടിപ്പിക്കുന്നുണ്ട്. പണം ഉണ്ടെങ്കിൽ പ്രണയും ഉണ്ടാവും. പണം തീർന്നാൽ ഡൈവോഴ്സ് ആവും. അത്രയേ ഉള്ളൂ ഈ ദാമ്പത്യത്തിന് ആയുസ് എന്നാണ് മറ്റ് ചിലുരുടെ കമന്റുകൾ. വ്യക്തിഹത്യ നടത്തും വിധമുള്ള കമന്റുകളും നിറയുന്നുണ്ട്.

തിരുപ്പതി അമ്പലത്തിൽ വച്ചായിരുന്നു മഹാലക്ഷ്മിയുടെയും ഫാറ്റ്മാൻ എന്ന് അറിയപ്പെടുന്ന രവീന്ദർ ചന്ദ്രശേഖരനും വിവാഹിതരായത്. വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ‘നിന്നെ കിട്ടിയത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്’ എന്ന് പറഞ്ഞ് മഹാലക്ഷ്മി തന്നെയാണ് വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

Also read; 3 കെട്ടി, മൂന്നും പരാജയം; അവസാനത്തെ തകർച്ചയുടെ മൂലകാരണം പ്രായ വ്യത്യാസം; ഞെട്ടിക്കും നടി ചാർമിളയുടെ യഥാർത്ഥ ജീവിതം

പിന്നാലെയാണ് വൻ വിമർശനവും പരിഹാസങ്ങളും ഉയർന്നത്. മലയാളത്തിനും ഏറെ പരിചിതയായ നടിയാണ് മഹാലക്ഷ്മി. ഓട്ടോഗ്രാഫ് എന്ന സീരിയലിൽ വില്ലത്തിയായി എത്തിയ നടി, പിന്നീട് ഹരിചന്ദനം എന്ന സീരിയലിലും നെഗറ്റീവ് വേഷം ചെയ്തിട്ടുണ്ട്. ഇപ്പോഴും തമിഴ് സീരിയൽ ലോകത്ത് സജീവമാണ്.

Advertisement