ജവാൻ റെക്കോർഡുകൾ തകർക്കും! ആറ്റ്‌ലി രാജാവിനൊപ്പം കിംഗ് ഖാന്റെ കിംഗ് സൈസ് വിനോദം! ജവാൻ സിനിമ ബ്ലോക്ക് ബസ്റ്റർ എന്ന് മഹേഷ് ബാബു; നന്ദി അറിയിച്ച് എസ്ആർകെ

165

ബോളിവുഡിലെ കിരീടം വെക്കാത്ത രാജാവാണ് സാക്ഷാൽ ഷാരുഖ് ഖാൻ. എസ് ആർ കെ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രം ജവാൻ റിലീസായിരിക്കുകയാണ്. ആദ്യദിനത്തിൽ തന്നെ ഈ ആറ്റ്‌ലി സിനിമ 100 കോടിക്ക് മുകളിലാണ് കളക്ഷൻ രേഖപ്പെടുത്തിയിരിക്കുന്നത്.

തമിഴ് സ്‌റ്റൈലിലുള്ള ഈ ഹിന്ദി ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽവിജയകരമായി പ്രദർശനം തുടരുകയാണ്. നോർത്ത് ഇന്ത്യയിലാണ് ചിത്രത്തിന് ഏറെ സ്വീകര്യത ലഭിച്ചിരിക്കുന്നത്. തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ ഹിന്ദി അരങ്ങേറ്റ ചിത്രം കൂടിയാണ് ജവാൻ.

Advertisements

ഇപ്പോഴിതാ ജവാൻ സിനിമയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് നടൻ മഹേഷ് ബാബു. ട്വിറ്റിലൂടെയാണ് താരം ചിത്രത്തെ പ്രശംസിച്ചിരിക്കുന്നത്. ഇതിന് ഉടനെ ഷാരൂഖ് മറുപടിയും നൽകിയിട്ടുണ്ട്.

ALSO READ- സുന്ദരമായ മുഖത്ത് തടിപ്പ്, ചൊറിച്ചിൽ, വേദന; അസ്വസ്ഥമായ ചിത്രമവുമായി രഞ്ജിനി ഹരിദാസ്; ഇതുപോലെ ആർക്കെങ്കിലും അനുഭവമുണ്ടോയെന്ന് ചോദ്യം

മഹേഷ് ബാബുവിന്റെ അഭിനന്ദന പോസ്റ്റിന് തന്റെ തനത് സ്റ്റൈലിലാണ് എസ്ആർകെയുടെ മറുപടി. ജവാൻ കണ്ടതിന് ശേഷം മഹേഷ് ബാബു കുറിക്കുന്നതിങ്ങനെ: ‘ജവാൻ.. ബ്ലോക്ക്ബസ്റ്റർ സിനിമ. ആറ്റ്‌ലി സർ രാജാവിനൊപ്പം തന്നെ കിംഗ് സൈസ് വിനോദം നൽകുന്നു! തന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രവുമായി വരുന്നു. പ്രഭാവലയം, കരിഷ്മ ഷാരൂഖ് ഖാന്റെ സ്‌ക്രീൻ പ്രെസൻസും സമാനതകളില്ലാത്തതാണ്. ഷാരൂഖ് ഇവിടെ തീപിടിച്ചിരിക്കുന്നു. ജവാൻ സ്വന്തം റെക്കോർഡുകൾ തകർക്കും. അത് എത്ര രസകരമാണ്! ഇതിഹാസങ്ങളുടെ സ്റ്റഫ്.’

”മഹേഷിന്റെ ഈ ട്വീറ്റിന് ഷാരൂഖ് ഖാൻ മറുപടി നൽകിയത് ‘വളരെ നന്ദി. എല്ലാവരും വളരെ ത്രില്ലിലാണ്, നിങ്ങൾ ഇത് ഇഷ്ടപ്പെട്ടു. നിങ്ങളോടും കുടുംബത്തോടും വലിയ സ്നേഹം. നിങ്ങളുടെ നല്ല വാക്കുകൾ കേൾക്കുന്നത് വളരെ പ്രോത്സാഹജനകമാണ്. വിനോദത്തിനായി ഇപ്പോൾ കൂടുതൽ കഠിനാധ്വാനം ചെയ്യും. നിങ്ങളെ സ്നേഹിക്കുന്ന സുഹൃത്ത്”- എന്നാണ്.

ജവാൻ ചിത്രത്തിൽ തെന്നിന്ത്യൻ താരങ്ങളുടെ പ്രകടനവും ശ്രദ്ധേയമാണ്. നായികയായി നയൻ താരയും വില്ലനായി വിജയ് സേതുപതിയും എത്തിയതോടെ തെന്നിന്ത്യയിലും ചിത്രം വലിയ രീതിയിലാണ് തരംഗമുണ്ടാക്കുന്നത്. യോഗിബാബു, പ്രിയാമണി. ദീപിക പദുകോൺ, സാന്യ മൽഹോത്ര തുടങ്ങിയ അനേകം താരങ്ങളും സിനിമയുടെ ഭാഗമാവുന്നു. അനിരുദ്ധ് രവിചന്ദ്രന്റെയാണ് സിനിമയുടെ സംഗീതം.

റിലീസ് ദിനത്തിൽ ചെന്നൈയിൽ തീയറ്ററിന് പുറത്ത് ഷാരൂഖിന്റെ കട്ടൗട്ടിൽ ആരാധകർ പാലഭിഷേകം നടത്തിയിരുന്നു. വൻ വിജയം നേടിയ പത്താന് പിന്നാലെയാണ് ഷാരൂഖിന്റെ ജവാനും തീയറ്ററിൽ എത്തിയത്. ഷാരൂഖിന്റെ റെഡ് ചിലീസിന്റെ ബാനറിൽ സിനിമ നിർമ്മിക്കുന്നത് ഗൗരി ഖാനാണ്.

Advertisement