സുന്ദരമായ മുഖത്ത് തടിപ്പ്, ചൊറിച്ചിൽ, വേദന; അസ്വസ്ഥമായ ചിത്രമവുമായി രഞ്ജിനി ഹരിദാസ്; ഇതുപോലെ ആർക്കെങ്കിലും അനുഭവമുണ്ടോയെന്ന് ചോദ്യം

558

അവതാരകയായും നടിയായും തിളങ്ങി മലയാളികളുടെ ഇഷ്ടം നേടിയെടുത്ത താരമാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാ നെറ്റിലെ സാഹസികന്റെ ലോകം എന്ന സ്പോൺസേർഡ് പരിപാടി അവതരപ്പിച്ചെത്തി പിന്നീട് ഐഡിയ സ്റ്റാർ സിംഗർ എന്ന സൂപ്പർ റിയാലിറ്റി ഷോയിലെ അവതാരകയായി ആരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു രഞ്ജിനി ഹരിദാസ്.

വളരെ വ്യത്യസ്തമായ അവതരണ ശൈലിയിലൂടെയാണ് രഞ്ജിനി മലയാളി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. താരങ്ങൾക്ക് ലഭിക്കുന്ന പരിഗണനയായിരുന്നു രഞ്ജിനിയ്ക്ക് ലഭിച്ചത്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ രഞ്ജിനി തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോകളും എല്ലാം ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. ഇത്തരത്തിൽ രഞ്ജിനി ഹരിദാസ് തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഫോട്ടോകളാണ് പുതിയതായി വൈറലാകുന്നത്.

Advertisements

താരം തന്റെ മുഖത്തിന്റെ ക്ലോസപ്പ് ദൃശ്യങ്ങളാണ് പഹ്കിട്ടിരിക്കുന്നത്. ചിത്രം ജിമ്മിൽ നിന്നും പകർത്തിയതാണ്.ഇതാണ് രഞ്ജിനി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിൽ മുഖത്ത് ചുവന് പാടുകൾ ചുവന്നുകാണാവുന്നതാണ്.

ALSO READ- സുധ കൊങ്കരയുടെ സംവിധാനത്തിൽ സൂര്യ 43 എത്തുന്നു; നായികയായി വീണ്ടും തമിഴിലേക്ക് അരങ്ങേറാൻ ഒരുങ്ങി നസ്രിയ; ഒപ്പം ദുൽഖറും!

മുഖത്ത് പലയിടത്തായി ചുവന്നു തടിച്ച പാടുകളാണ് കാണുന്നത്. ഈ പാടുകൾ മാത്രമല്ല, മുഖത്തിന് തടിപ്പ്, ചൊറിച്ചിൽ, വേദന, അസ്വസ്ഥത എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങൾ കൂടിയുണ്ട്. സമാനമായ സാഹചര്യത്തിലൂടെ കടന്നു പോയവർ ഉണ്ടോ എന്നും ഉണ്ടെങ്കിൽ അത് ഈ പറയുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ടതാണെന്നും താരം ചോദിക്കുന്നുണ്ട്.

ആസിഡ് ഫ്‌ലൈ അഥവാ ബ്ലിസ്റ്റർ ബീറ്റിലിന്റെ ആക്രമണമാണ് ഇത് എന്നാണ് രഞ്ജിനി ഊഹിക്കുന്നത്. ഈ ജീവി ശരീരം പൊള്ളിക്കുന്ന തരം ശ്രവം ആണ് പുറത്തുവിടുന്നത്. ഇത് തൊലിപ്പുറത്തും മറ്റും പാടുകളും തടിപ്പും സൃഷ്ടിക്കും.

അഞ്ചു ദിവസങ്ങളായി രഞ്ജിനി ഈ പ്രശ്‌നത്തെ നേരിടുകയാണെന്നാണ് വിവരം. അഞ്ചാം ദിവസത്തെ അവസ്ഥയാണ് രഞ്ജിനിയുടെ പോസ്റ്റിൽ പരാമർശിക്കപ്പെട്ടത്. കൂടാതെ അടുത്ത ദിവസം ഒരു ഷൂട്ടും താരത്തിനുണ്ട്. മേയക്കപ്പ് എങ്ങനെ ഈ മുഖത്തിടും എന്ന ആശങ്കയും താരം മറ്റൊരു സ്റ്റോറിയിൽ പങ്കിട്ടിരിക്കുകയാണ്.

Advertisement