സുധ കൊങ്കരയുടെ സംവിധാനത്തിൽ സൂര്യ 43 എത്തുന്നു; നായികയായി വീണ്ടും തമിഴിലേക്ക് അരങ്ങേറാൻ ഒരുങ്ങി നസ്രിയ; ഒപ്പം ദുൽഖറും!

45

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നസ്രിയ ഫഹദ്. വിവാഹശേഷം നസ്രിയ സിനിമയിൽ നിന്ന് അല്പകാലം വിട്ടുനിന്നെങ്കിലും കൂടെ, ട്രാൻസ് എന്നീ സിനിമകളിലൂടെ വീണ്ടും സജീവമായിരുന്നു. ബാലതാരവും നായികയും നിർമ്മാതാവും ഒക്കെയായി വളർന്ന നസ്രിയ ഇപ്പോൾ തെലുങ്ക് ചിത്രത്തിലൂടെയാണ് രണ്ടാം വരവിൽ നായികയായി അഭിനയിച്ചത്.

ഇതിന് പുറമെ കൂടുതൽ സിനിമകളിൽ സജീവമാകാൻ ഒരുങ്ങുകയാണ് നസ്രിയ. തനിഴ് സൂപ്പർ താരം സൂര്യയുടെ അടുത്ത ചിത്രത്തിൽ നസ്രിയ നായകിയാകുന്നു എന്നാണ് റിപ്പോർട്ടുകൾ.

Advertisements

ദേശീയ പുരസ്‌കാരമടക്കം നേടിയ ‘സുരറൈ പോട്ര്’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം അവാർഡ് ജേതാക്കളായ സൂര്യയും സംവിധായിക സുധ കൊങ്കരയും വീണ്ടുമൊന്നിക്കുന്ന ചിത്രമാണിത്. സൂര്യയുടെ 43 മത്തെ ചിത്രമായിരിക്കുമിത്.

ALSO READ- പതിറ്റാണ്ടുകൾ പഴക്കമുള്ള ആത്മബന്ധം; അമ്മയുടെ ആത്മസുഹൃത്തിനെ കാണാനായി ഓടിയെത്തി മോഹൻലാൽ; വൈറലായി ചിത്രങ്ങൾ

ഇതുവരെ പേരിടാത്ത ചിത്രത്തിന് #surya43 എന്നാണ് ടാഗ് ലൈൻ കൊടുത്തിരിക്കുന്നത്. നസ്രിയയാണ് ചിത്രത്തിൽ സൂര്യയുടെ നായികയായി എത്തുന്നതെന്ന് സ്ഥിരീകരിക്കപ്പെട്ടു കഴിഞ്ഞു. ഒപ്പം നസ്രിയയുടെ അടുത്ത സുഹൃത്തായ ദുൽഖർ സൽമാനും ഇതേ ചിത്രത്തിലുണ്ടാകുമെന്നാണ് വാർത്തകൾ. ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിന് ശേഷം നസ്രിയയും ദുൽഖറും ഒന്നിക്കുന്ന ചിത്രം കൂടിയായിരിക്കും ഇത്.

ദുൽഖർ സൽമാൻ ചിത്രത്തിൽ ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട് എന്ന വാർത്ത സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

ALSO READ- അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ പങ്കുവെക്കാന്‍ അദ്ദേഹത്തിന് അവകാശമുണ്ട്, വിയോജിപ്പുണ്ടെങ്കില്‍ ഭീഷണിപ്പെടുത്തുകയല്ല വേണ്ടത്, പാരമ്പര്യങ്ങളെ വിമര്‍ശിക്കേണ്ടത് അത്യാവശ്യം, ഉദയനിധി സ്റ്റാലിന് പിന്തുണയുമായി കമല്‍ഹാസന്‍

” ഇതൊരു ബയോപിക് ചിത്രമല്ല, പക്ഷേ വലിയ ബഡ്ജറ്റിൽ വരുന്നൊരു ചിത്രമാണ്. ഇതെന്റെ പാഷൻ പ്രൊജക്ട് ആണെന്ന് ഞാൻ കരുതുന്നു, സൂര്യയും അതുപോലെ തന്നെ ആവേശത്തിലാണ്. സുരറൈ പോട്രുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ ചിത്രം കൂടുതൽ വെല്ലുവിളികൾ നിറഞ്ഞതാണ്.” എന്നും ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സുധ കൊങ്കര പറഞ്ഞിരുന്നു..

ഈ ചിത്രത്തിൽ സുധയുടെ കൂടെ സംവിധായകൻ നളൻ കുമാരസ്വാമിയാണ് തിരക്കഥയിൽ പങ്കാളിയാവുന്നത്. ജിവി പ്രകാശ്കുമാറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

സൂര്യയുടെ നിർമ്മാണ കമ്പനിയായ 2D എന്റെർടൈൻമെന്റ് ആണ് ചിത്രം നിർമ്മിക്കുക.

Advertisement