അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ പങ്കുവെക്കാന്‍ അദ്ദേഹത്തിന് അവകാശമുണ്ട്, വിയോജിപ്പുണ്ടെങ്കില്‍ ഭീഷണിപ്പെടുത്തുകയല്ല വേണ്ടത്, പാരമ്പര്യങ്ങളെ വിമര്‍ശിക്കേണ്ടത് അത്യാവശ്യം, ഉദയനിധി സ്റ്റാലിന് പിന്തുണയുമായി കമല്‍ഹാസന്‍

81

ഇന്ത്യന്‍ സിനിമയിലെ സകലകലാ വല്ലഭവന്‍ എന്നറിയപ്പെടുന്ന സൂപ്പര്‍താരമാണ് ഉലകനായകന്‍ കമല്‍ ഹാസന്‍. യൂണിവേഴ്‌സല്‍ സ്റ്റാറെന്നാണ് താരം ലോകം മുഴുവന്‍ അറിയപ്പെടുന്നത്. ബാലതാരമായിട്ട് ആയിരുന്നു കമല്‍ സിനിമയില്‍ എത്തിയത്.

Advertisements

പിന്നീട് നായകനായ താരം അത്ഭുതപ്പെടുത്തുന്ന കഥാപാത്രങ്ങള്‍ അവതരിപ്പിച്ചാണ് ആരാധക ഹൃദയം കീഴടക്കിയത്. ഇന്ന് ലക്ഷക്കണക്കിന് ആരാധകരാണ് താരത്തിന് രാജ്യത്താകമാനമുള്ളത്. ഇപ്പോഴിതാ സനാതധന ധര്‍മ്മവുമായി ബന്ധപ്പെട്ട് പരാമര്‍ശം നടത്തിയതതിന് പിന്നാലെ വിവാദത്തിലായ ഉദയനിധി സ്റ്റാലിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് കമല്‍ഹാസന്‍.

Also Read: ഇതാണ് എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം, ജീവിതത്തിലെ പുതിയ അധ്യായം ആരംഭിച്ച ദിവസം, സന്തോഷം പങ്കുവെച്ച് സൂരജ് സണ്‍, ആശംസകളുമായി ആരാധകര്‍

സനാതന ധര്‍മ്മത്തെ ഡെങ്കിയും മലേറിയയും പോലെ ഇല്ലാതാക്കണം എന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം. ഉദയനിധി സ്റ്റാലിന് തന്റെ വീക്ഷണങ്ങള്‍ പങ്കുവെക്കാന്‍ അവകാശമുണ്ടെന്നും അദ്ദേഹത്തിന്റെ വാക്കുകളോട് പലര്‍ക്കും വിയോജിപ്പുണ്ടെങ്കില്‍ അതിന് അദ്ദേഹത്തെ ഭീഷണിപ്പെടുത്തുകയല്ല വേണ്ടതെന്നും കമല്‍ഹാസന്‍ പറയുന്നു.

ചര്‍ച്ചകള്‍ നടത്തുകയാണ് വേണ്ടത്. സനാതന ധര്‍മ്മത്തിന്റെ ഗുണങ്ങളെ കുറിച്ച് സംവാദങ്ങള്‍ നടത്തണമെന്നും പലരും സങ്കുചിത രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി വൈകാരിക പ്രതികരണങ്ങള്‍ നടത്താനായി ഉദയനിധിയുടെ വാക്കുകള്‍ വളച്ചൊടിക്കുകയാണെന്നും തമിഴ്‌നാട് ആരോഗ്യപരമായ സംവാദങ്ങള്‍ക്ക് സുരക്ഷിത ഇടമാണെന്നും കമല്‍ഹാസന്‍ പറയുന്നു.

Also Read: ഞങ്ങള്‍ക്കുള്ളില്‍ അങ്ങനെയാണ് ഒരു തീ വന്നത്, ബിന്ദു പണിക്കരുമായി പ്രണയത്തിലായ കഥ പറഞ്ഞ് സായ് കുമാര്‍

നമ്മുടെ പാരമ്പര്യങ്ങളെയെല്ലാം ഉള്‍ക്കൊള്ളല്‍, സമത്വം, പുരോഗതി എന്നിവ ഉറപ്പാക്കിക്കൊണ്ട് വിമര്‍ശനാത്മകമായി വിലയിരുത്തേണ്ടതുണ്ടെന്നും സമൂഹത്തെ പരിപോഷിപ്പിക്കുന്നതിന് ക്രിയാത്മകമായ ചര്‍ച്ചകളെ സ്വീകരിക്കണമെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി.

Advertisement