ഇതാണ് എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം, ജീവിതത്തിലെ പുതിയ അധ്യായം ആരംഭിച്ച ദിവസം, സന്തോഷം പങ്കുവെച്ച് സൂരജ് സണ്‍, ആശംസകളുമായി ആരാധകര്‍

50

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സൂരജ് സണ്‍. പാടാത്ത പൈങ്കിളി എന്ന സീരിയലിലൂടെയാണ് താരം പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായത്. താരം സീരിയലില്‍ നിന്ന് പിന്‍മാറിയത് സീരിയല്‍ പ്രേമികളെ വേദനയിലാഴ്ത്തിയിരുന്നു.

Advertisements

പാടാത്ത പൈങ്കിളി എന്ന സീരിയലായിരുന്നു സൂരജിന്റെ ജീവിതം തന്നെ മാറ്റിമറിച്ചത്. ഈ സീരിയലിലൂടെ താരത്തിന് സിനിമയിലേക്ക് അവസരം ലഭിച്ചിരുന്നു. സൂരജ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ സജീവമാണ്.

Also Read: ഞങ്ങള്‍ക്കുള്ളില്‍ അങ്ങനെയാണ് ഒരു തീ വന്നത്, ബിന്ദു പണിക്കരുമായി പ്രണയത്തിലായ കഥ പറഞ്ഞ് സായ് കുമാര്‍

സോഷ്യല്‍മീഡിയയിലൂടെ താരം ആരാധകരുമായി വിശേഷങ്ങള്‍ പങ്കു വയ്ക്കാറുണ്ട്. ഇപ്പോഴിതാ സൂരജ് പങ്കുവെച്ച ഒരു പോസ്റ്റാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. തന്റെ ജീവിതത്തില്‍ മറക്കാനാവാത്ത ദിവസത്തിന്റെ ഓര്‍മ്മ പങ്കുവെച്ചിരിക്കുകയാണ് സൂരജ്.

സെപ്റ്റംബര്‍ 7, തന്റെ ജീവിതത്തില്‍ വളരെ പ്രാധാന്യം നിറഞ്ഞ തിയ്യതിയായിരുന്നു. തന്റെ ജീവിതത്തിന്റെ പുതിയ അധ്യായം തുടങ്ങിയ ദിവസമായിരുന്നുവെന്നും പാടാത്ത പൈങ്കിളി എന്ന സീരിയയില്‍ ദേവ എന്ന പേരില്‍ നിങ്ങളുടെ മുന്നിലേക്ക് വരാന്‍ സാധിച്ച ദിവസമായിരുന്നുവെന്നും സൂരജ് പറയുന്നു.

Also Read: എന്റെ പേരില്‍ ഒത്തിരി ടീച്ചേഴ്‌സ് അമ്മയെ കരയിപ്പിച്ചിട്ടുണ്ട്, വീട്ടില്‍ എപ്പോഴും തുല്യതക്ക് വേണ്ടി സംസാരിക്കുന്ന ആളാണ് ഭാഗ്യ, ഗോകുല്‍ സുരേഷ് പറയുന്നു

ഇന്നും എല്ലാവരുടെയുമുള്ളില്‍ ദേവയുണ്ട്. അതില്‍പ്പരം സന്തോഷം മറ്റൊന്നുമില്ലെന്നും അഭിനയത്തോട് തനിക്ക് അടങ്ങാത്ത ആഗ്രഹമാണെന്നും മൂന്നുവര്‍ഷം കഴിഞ്ഞിട്ടും ദേവ എന്ന കഥാപാത്രത്തെയും തന്നെയും മറക്കാത്ത പ്രേക്ഷകരോട് നന്ദി എത്ര പറഞ്ഞാലും മതിയാവില്ലെന്നും സൂരജ് പറയുന്നു.

Advertisement