ശ്രദ്ധിച്ചില്ലെങ്കില്‍ കൈ വിട്ട് പോകുമായിരുന്നു, കണ്ണനെ ഗൈഡ് ചെയ്തത് ജയറാം, അതെനിക്കും ഗുണകരമായി, തുറന്ന് പറഞ്ഞ് സിബി മലയില്‍

183

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട മാതൃകാ താരദമ്പതികള്‍ ആണ് നടന്‍ ജയറാമും ഭാര്യയും മുന്‍കാല നായികാ നടിയായ പാര്‍വ്വതിയും. താന്‍ സിനിമയില്‍ സൂപ്പര്‍ നായികയായി തിളങ്ങി നില്‍ക്കുമ്പോള്‍ ആയിരുന്നു പാര്‍വ്വതി അന്ന് യുവതാരമായിരുന്ന ജയറാമിനെ പ്രണയിച്ചതും വിവാഹം കഴിച്ചതും.

Advertisements

വിവാഹ ശേഷം പാര്‍വ്വതി സിനിമാ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയാണ്. രണ്ട് മക്കളാണ് ഇവര്‍ക്ക് ഉള്ളത് കാളിദാസും മാളവികയും. കാളിദാസ് ഇപ്പോള്‍ തെന്നിന്ത്യയിലെ അറിയപ്പെടുന്ന യുവനടന്‍ ആണ്. ബാല താരമായി സിനിമയിലേക്ക് എത്തിയ കാളിദാസ് ഇപ്പോള്‍ തമിഴകത്തിലെ തിരക്കേറിയ താരമായി മാറിയിരിക്കുക ആണ്.

Also Read: ഞങ്ങള്‍ക്കുള്ളില്‍ അങ്ങനെയാണ് ഒരു തീ വന്നത്, ബിന്ദു പണിക്കരുമായി പ്രണയത്തിലായ കഥ പറഞ്ഞ് സായ് കുമാര്‍

അച്ഛനെയും അമ്മയുടെയും വഴിയെ സിനിമാലോകത്തേക്ക് ചുവടെ എടുത്തുവച്ച് ശ്രദ്ധ നേടിയെടുത്ത തെന്നിന്ത്യന്‍ താരമാണ് ഇപ്പോള്‍ കാളിദാസ് ജയറാം. അച്ഛന്‍ ജയറാമിനൊപ്പം ബാല താരമായിട്ടായിരുന്നു കാളിദാസ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. കാളിദാസ് ആയടുത്ത് തന്റെ പ്രണയവും വെളിപ്പെടുത്തിയിരുന്നു. മോഡലായ തരിണി കലിംഗരായരാണ് കാളിദാസിന്റെ കാമുകി.

ഇപ്പോഴിതാ കാളിദാസ് ബാലതാരമായി അഭിനയിച്ച എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ സിബി മലയില്‍. രണ്ടാമത്തെ കുട്ടി ജീവിതത്തിലേക്ക് വരുമ്പോഴുള്ള മൂത്ത കുട്ടിയുടെ തോന്നലുകളാണ് സിനിമ പറയുന്നതെന്നും തന്നോട് ഇങ്ങനെയൊരു കഥയെ കുറിച്ച് പ്രേം പ്രകാശായിരുന്നു പറഞ്ഞതെന്നും സംവിധായകന്‍ പറയുന്നു.

Also Read: ഓരോ വർഷവും നിങ്ങളുടെ സ്‌നേഹം കൂടുകയാണ്; നന്ദി; സോഷ്യൽ മീഡിയയിൽ ആരാധകർക്കായി കുറിപ്പ് പങ്ക് വെച്ച് മമ്മൂട്ടി

ആ മൂത്ത കുട്ടിയുടെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കാളിദാസിന് കഴിയുമെന്ന് തോന്നിയിരുന്നു. ജ്യോതിര്‍മയിയെ ചിത്രത്തില്‍ നായികയാക്കാമെന്ന് ബോബി സഞ്ജയ് ആണ് പറയുന്നതെന്നും ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ട കഥയായിരുന്നു ചിത്രത്തിന്റേതെന്നും സിബി പറയുന്നു.

Also Read: എന്റെ പേരില്‍ ഒത്തിരി ടീച്ചേഴ്‌സ് അമ്മയെ കരയിപ്പിച്ചിട്ടുണ്ട്, വീട്ടില്‍ എപ്പോഴും തുല്യതക്ക് വേണ്ടി സംസാരിക്കുന്ന ആളാണ് ഭാഗ്യ, ഗോകുല്‍ സുരേഷ് പറയുന്നു

ചിത്രത്തിന് കുട്ടിത്തം കലര്‍ന്ന ഒരു പേര് വേണമെന്ന് തോന്നിയിരുന്നു. പറ്റിയ ഒരു പേര് തന്നെ കിട്ടിയെന്നും ലൊക്കേഷനില്‍ ജയറാമിനും കാളിദാസിനുമൊപ്പം പാര്‍വതിയും മാളവികയും എപ്പോഴും വരാറുണ്ടായിരുന്നുവെന്നും വളരെ ശ്രദ്ധയോടെയാണ് ജയറാം മകനെ ഗൈഡ് ചെയ്തിരുന്നതെന്നും അത് ഗുണകരമായി എന്നും സിബി മലയില്‍ പറയുന്നു.

Advertisement