ഞങ്ങള്‍ക്കുള്ളില്‍ അങ്ങനെയാണ് ഒരു തീ വന്നത്, ബിന്ദു പണിക്കരുമായി പ്രണയത്തിലായ കഥ പറഞ്ഞ് സായ് കുമാര്‍

1014

മലയാളി സിനിമാപ്രേമികളുടെ പ്രിയങ്കരനായ നടനാണ് സായികുമാര്‍. സൂപ്പര്‍ഹിറ്റ് സംവിധാന ജോഡികളായിരുന്ന സിദ്ധീഖ് ലാലിന്റെ റാംജിറാവും സ്പീക്കിങ് എന്ന ചിത്രത്തിലൂടെയായിരുന്നു സായി കുമാര്‍ സിനിമയിലേക്ക് എത്തിയത്.

Advertisements

സായ്കുമാര്‍ ഒരു കാലത്ത് നായക വേഷങ്ങള്‍ ചെയ്തിരുന്നുഎ ങ്കിലും പിന്നീട് സഹനടനായും വില്ലനായും ഒക്കെ മാറുക ആയിരുന്നു. എന്നിരുന്നാലും മികച്ച കഥാപാത്രങ്ങളെ ആയിരുന്നു നാടകരംഗത്ത് നിന്നും എത്തിയ സായ് കുമാറിന് ലഭിച്ചിരുന്നത്.

Also Read: എന്റെ പേരില്‍ ഒത്തിരി ടീച്ചേഴ്‌സ് അമ്മയെ കരയിപ്പിച്ചിട്ടുണ്ട്, വീട്ടില്‍ എപ്പോഴും തുല്യതക്ക് വേണ്ടി സംസാരിക്കുന്ന ആളാണ് ഭാഗ്യ, ഗോകുല്‍ സുരേഷ് പറയുന്നു

മലയാള സിനിമയ്ക്ക് വില മതിക്കാനാവാത്ത സംഭവാനകള്‍ നല്‍കിയ പ്രശസ്ത നടന്‍ കോട്ടക്കര ശ്രീധരന്റെ മകനാണ് സായ് കുമാര്‍. നടി ബിന്ദു പണിക്കരാണ് താരത്തിന്റെ ഭാര്യ. രണ്ടാം വിവാഹമായിരുന്നു ഇരുവരുടെയും. കല്യാണി എന്നാണ് ഇവരുടെ മകളുടെ പേര്.

ഇപ്പോഴിതാ ബിന്ദു പണിക്കരുമായുള്ള പ്രണയവിവാഹത്തെ കുറിച്ച് സംസാരിക്കുകയാണ് സായ് കുമാര്‍. രണ്ട് വഴികളിലൂടെ പോയവരാണ് താനും ബിന്ദുവുമെന്നും ചിലര്‍ ചേര്‍ന്നാണ് തങ്ങളെ ഒന്നിപ്പിച്ചതെന്നും റൊമാന്റ്ിക് സ്പാര്‍ക്ക് ഒന്നും തങ്ങള്‍ക്കിടയിലുണ്ടായിട്ടില്ലെന്നും സായ് കുമാര്‍ പറയുന്നു.

Also Read: മമ്മൂട്ടിയുടെ അഭിനയം പെർഫോമൻസ് ബേസ്ഡ് ആണ്; പക്ഷേ ക്യാമറ ഓൺ ചെയ്ത് കഴിഞ്ഞാൽ ലാൽ വേറെ ആളാണ്; മനസ്സ് തുറന്ന് ശാന്തികൃഷ്ണ

തന്റെ ആദ്യ ഭര്‍ത്താവിന്റെ വിയോഗത്തെ തുടര്‍ന്ന് സിനിമാഇന്‍ഡസ്ട്രിയില്‍ നി്ന്നു തന്നെ മാറി നില്‍ക്കുകയായിരുന്നു താന്‍. അപ്പോഴാണ് അമേരിക്കന്‍ ഷോയില്‍ ക്ഷണം ലഭിച്ചതെന്നും അതില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ സായ് ചേട്ടനുമുണ്ടായിരുന്നുവെന്നും അതിന് ശേഷം തങ്ങളെ പറ്റി പല കഥകളും പ്രചരിച്ചുവെന്നും ബിന്ദു പണിക്കര്‍ പറയുന്നു.

Advertisement