ഓരോ വർഷവും നിങ്ങളുടെ സ്‌നേഹം കൂടുകയാണ്; നന്ദി; സോഷ്യൽ മീഡിയയിൽ ആരാധകർക്കായി കുറിപ്പ് പങ്ക് വെച്ച് മമ്മൂട്ടി

67

അഞ്ച് പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ നിറഞ്ഞ് നില്ക്കുന്ന താരമാണ് മമ്മൂട്ടി. 1971 ൽ പുറത്തിറങ്ങിയ അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ താരം പിന്നീട് 400 ൽ അധികം സിനിമകളുടെ ഭാഗമായി. തന്റെ സിനിമാ ജീവിതം അത്ര സുഖകരമായിരുന്നില്ല എന്ന് ഒരിക്കൽ മമ്മൂട്ടി തന്നെ വെളിപ്പെടുത്തിയിരുന്നു.

തന്റെ സിനിമാജിവിതത്തിൽ അപ്രധാനമായ വേഷങ്ങളിലൂടെയാണ് അദ്ദേഹം ആദ്യകാലങ്ങളിൽ അഭിനയിച്ചിരുന്നത്. എം.ടി. വാസുദേവൻ നായർ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ദേവലോകം എന്ന മലയാളചലച്ചിത്രമാണ് മമ്മൂട്ടി പ്രധാന വേഷത്തിൽ അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം. എന്നാൽ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായില്ല.

Advertisements

Also Read
ഫഹദ് നമ്മളെ കളിയാക്കുന്ന ഫൺ ടൈപ്പ് ആണ്; കൂട്ടത്തിൽ ക്യൂട്ട് ദുൽഖറും; പ്രണവ് ഫിൽറ്റർ ഇല്ലാത്ത വ്യക്തിയാണ്; മനസ്സ് തുറന്ന് മാളവിക ജയറാം

കെ. ജി. ജോർജ് സംവിധാനം ചെയ്ത മേള എന്ന ചിത്രമാണ് മമ്മൂട്ടിയിലെ അഭിനേതാവിനെ ശ്രദ്ധേയനാക്കിയത്. അദ്ദേഹത്തിന്റെ യവനിക, 1987ൽ ജോഷി സംവിധാനം ചെയ്ത ന്യൂ ഡൽഹി എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെ താരമൂല്യം ഉയർത്തിയത്. സെപ്തംബർ ഏഴിനായിരുന്നു താരത്തിന്റെ ജന്മദിനം.

എല്ലാ വർഷവും എന്നപോലെ ഇത്തവണയും മമ്മൂട്ടിയുടെ ആരാധകർ അദ്ദേഹത്തിന്റെ വീടിനു മുന്നിൽ ഒത്തുകൂടിയിരുന്നു. ആരാധകർ തങ്ങളുടെ പ്രിയനടനോടുള്ള സ്‌നേഹം സമൂഹ മാധ്യമങ്ങളിലൂടെയും അറിയിച്ചു. ഇപ്പോഴിതാ പ്രേക്ഷകരുടെ സ്‌നേഹത്തിന് നന്ദി പറയുകയാണ് മമ്മൂട്ടി.

Also Read
ഇന്ത്യൻ സിനിമയുടെ ദൈവം ഷാരുഖ് ഖാൻ ആണെന്ന് കങ്കണ റണാവത്; താരത്തിന് ഇത് എന്ത് പറ്റിയെന്ന് ആരാധകർ

തന്റെ പിറന്നാൾ ഏറെ പ്രത്യേകതയുള്ളതാക്കിയ എല്ലാവർക്കും നന്ദി. സന്ദേശങ്ങൾ, കോളുകൾ, കാർഡുകൾ, പ്രകടനങ്ങൾ, വീഡിയോകൾ എന്നിവയ്ക്കും വീട്ടിലേക്ക് നേരിട്ട് വന്നവർക്കും നന്ദി. ഓരോ വർഷവും പ്രേക്ഷകരുടെ സ്‌നേഹം കൂടുകയാണ് എന്നും മമ്മൂട്ടി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

Advertisement