ഇന്ത്യൻ സിനിമയുടെ ദൈവം ഷാരുഖ് ഖാൻ ആണെന്ന് കങ്കണ റണാവത്; താരത്തിന് ഇത് എന്ത് പറ്റിയെന്ന് ആരാധകർ

56

വിവാദങ്ങളുടെ കളിത്തോഴിയാണ് കങ്കണ റണാവത്. ഗാംഗ്സ്റ്റർ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ താരം പിന്നീട് ബോളിവുഡിലെ മിന്നുന്ന താരമായി. നിരവധി വേഷങ്ങളാണ് താരത്തെ തേടി എത്തിയത്. താരത്തിന്റെ പ്രണയവും, തകർച്ചകളും വാർത്തകളിൽ ഇടം നേടി.

ഇപ്പോഴിതാ ഷാരുഖ്ഖാനെ പ്രശംസിച്ച്‌ക്കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് താരം. ഇന്ത്യൻ സിനിമയുടെ ദൈവമാണ് ഷാരുഖ് ഖാൻ എന്നാണ് കങ്കണ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഷാരുഖിന്റെ കഠിനാധ്വാനത്തെ പ്രശംസിച്ചുകൊണ്ടാണ് കുറിപ്പ്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; തൊണ്ണൂറുകളിൽ കാമുകനായി എത്തിയ താരം ദശാബ്ദങ്ങൾ നീണ്ട പോരാട്ടത്തിലൂടെ 60ാ വയസിൽ ഇന്ത്യയുടെ മാസ് ഹീറോയായി ഉയർന്നിരിക്കുകയാണ്.

Advertisements

Also Read
സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യം; സിനിമാ നിർമ്മാതാക്കളിൽ പ്രമുഖൻ; ഒന്നാം വിവാഹ വാർഷികത്തിന്റെ സന്തോഷം മാറും മുന്നേ തട്ടിപ്പ് കേസിൽ പ്രതിയായി രവീന്ദർ ചന്ദ്രശേഖർ

യഥാർഥ ജീവിതത്തിലും അദ്ദേഹം സൂപ്പർ ഹീറോയാണ്. ഒരു സമയത്ത് ആളുകൾ അദ്ദേഹത്തെ എഴുതിത്തള്ളുകയും സിനിമകളുടെ തിരഞ്ഞെടുപ്പിനെ പരിഹസിക്കുകയും ചെയ്തു. ഇന്ന് ഞാനത് ഓർക്കുന്നു. എന്നാൽ അദ്ദേഹത്തിന്റെ പോരാട്ടം ദീർഘകാല കരിയർ ആസ്വദിക്കുന്ന എല്ലാ കലാകാരന്മാർക്കും ഒരു മാസ്റ്റർ ക്ലാസാണ്, പക്ഷേ അത് പുനർനിർമിക്കുകയും പുനഃസ്ഥാപിക്കുകയും വേണം.

ഷാറുഖ് സിനിമ ദൈവമാണ്. നിങ്ങളുടെ സ്ഥിരോത്സാഹത്തിനും കഠിനാധ്വാനത്തിനും വിനയത്തിനു മുന്നിൽ വണങ്ങുന്നു. ജവാന്റെ മുഴുവൻ ടീം അംഗങ്ങൾക്കും അഭിനന്ദനം- കങ്കണ കുറിച്ചു.തമിഴിലെ സൂപ്പർഹിറ്റ് ഡയറക്ടർ ആറ്റ്‌ലിയുമായി ഷാരുഖ് ഖാൻ കൈ കോർത്തപ്പോൾ പിറന്നത് സൂപ്പർ എന്റർടെയ്‌നറാണ്. നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തിയത്.

Also Read
പേര് മാറ്റാന്‍ നിര്‍ദേശിച്ചത് സിദ്ദിഖ് സാര്‍, പേര് മാറ്റിയാല്‍ ഉയര്‍ച്ചയുണ്ടാവുമെന്നും രക്ഷപ്പെടുമെന്നും അന്നേ ദിലീപേട്ടന്‍ പറഞ്ഞിരുന്നു, തുറന്നുപറഞ്ഞ് മിര്‍ണ മേനോന്‍

വിജയ് സേതുപതിയായിരുന്നു വില്ലൻ വേഷത്തിൽ. ആദ്യ ദിവസം ഏകദേശം 75 കോടി രൂപ നേടിയെന്നാണ് വിവരം. അതിൽ 65 കോടി രൂപ ഹിന്ദി പതിപ്പിൽ നിന്നും ബാക്കി 10 കോടി തമിഴ്, തെലുങ്ക് പതിപ്പുകളിൽ നിന്നാണ് ലഭിച്ചത്. കേരളത്തിൽ നിന്നു മികച്ച റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്

Advertisement