Home Entertainment Celebrities

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യം; സിനിമാ നിർമ്മാതാക്കളിൽ പ്രമുഖൻ; ഒന്നാം വിവാഹ വാർഷികത്തിന്റെ സന്തോഷം മാറും മുന്നേ തട്ടിപ്പ് കേസിൽ പ്രതിയായി രവീന്ദർ ചന്ദ്രശേഖർ

157

തെന്നിന്ത്യൻ പ്രക്ഷകർക്ക് പ്രിയപ്പെട്ട സെലിബ്രിറ്റി കപ്പിൾസാണ് നിർമ്മാതാവ് രവീന്ദർ ചന്ദ്രശേഖറും, ഭാര്യ മഹാലക്ഷ്മിയും. നിരവധി വിമർശനങ്ങളിലൂടെയാണ് ഇരുവരുടെയും വിവാഹ ജീവിതം മുന്നോട്ട് പോകുന്നത്. അതേസമയം ഈയടുത്ത് വിവാഹ വാർഷികം ആഘോഷിച്ച താരങ്ങളെ തേടി ഇപ്പോൾ എത്തിയിരിക്കുന്ന വളരെ ദുഖകരമായ കാര്യമാണ്.

16 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസിൽ രവീന്ദർ ചന്ദ്രശേഖറിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ് പോലീസ്. പുതിയ കമ്ബനി തുടങ്ങാനെന്ന പേരിൽ വ്യവസായിയിൽ നിന്നും 16 കോടി രൂപ തട്ടിയെന്നാണ് കേസ്. ലിബ്ര പ്രൊഡക്ഷൻസ് എന്ന പേരിൽ നിരവധി ചിത്രങ്ങൾ നിർമിച്ചിട്ടുള്ള വ്യക്തിയാണ് രവീന്ദർ. ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

Advertisements

Also Read
പേര് മാറ്റാന്‍ നിര്‍ദേശിച്ചത് സിദ്ദിഖ് സാര്‍, പേര് മാറ്റിയാല്‍ ഉയര്‍ച്ചയുണ്ടാവുമെന്നും രക്ഷപ്പെടുമെന്നും അന്നേ ദിലീപേട്ടന്‍ പറഞ്ഞിരുന്നു, തുറന്നുപറഞ്ഞ് മിര്‍ണ മേനോന്‍

2020-ലാണ് പരാതിക്കാസ്പദമായ സംഭവം നടക്കുന്നത്. മാലിന്യത്തെ ഊർജമാക്കി മാറ്റുന്ന ഒരു പദ്ധതിയുടെ പേര് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത് എന്നാണ് സെൻട്രൽ ക്രൈം ബ്രാഞ്ചിന് ലഭിച്ച പരാതിയിൽ പറയുന്നത്. 2020 ഒക്ടോബറിലാണ് പുതിയ പ്രൊജക്ടിന്റെ പേര് പറഞ്ഞ് രവീന്ദർ വ്യവസായിയെ സമീപിക്കുന്നത്. തുടർന്ന് സെപ്റ്റംബർ 17ന് ഇവർ തമ്മിൽ നിക്ഷേപ കരാറിൽ ഏർപ്പെട്ടു.

15 കോടി 83 ലക്ഷം രൂപ രവീന്ദറിന് നൽകുകയും ചെയ്തു. എന്നാൽ തുക കൈപ്പറ്റിയ ശേഷം രവീന്ദർ ബിസിനസ്സ് ആരംഭിക്കുകയോ പണം തിരികെ നൽകുകയോ ചെയ്തില്ല എന്നാണ് പരാതിയിൽ പറയുന്നത്. പോലീസ് അന്വേഷണത്തിൽ നിക്ഷേപം നേടിയെടുക്കാൻ രവിന്ദർ വ്യാജരേഖയുണ്ടാക്കിയതായും കണ്ടെത്തി.

Also Read
ശാരീരിക ബുദ്ധിമുട്ടുകളുണ്ട്, സ്റ്റേജില്‍ കയറി പെര്‍ഫോം ചെയ്യാനാവില്ല, മൂന്നുമാസം കഴിഞ്ഞാല്‍ ഒരു സര്‍ജറി കൂടിയുണ്ട്, മഹേഷ് കുഞ്ഞുമോന്‍ പറയുന്നു

ഒളിവിലായിരുന്ന രവീന്ദറിനെ ചെന്നൈയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ജൂഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിലാണ് ഇപ്പോൾ രവീന്ദർ. ലിബ്ര പ്രൊഡക്ഷൻസിന്റെ ബാനറിൽ സുട്ട കഥൈ, നളനും നന്ദിനിയും, നട്പ്ന്നാ എന്നാന്ന് തെരിയുമാ, മുരുങ്ങക്കായ് ചിപ്‌സ് തുടങ്ങിയ ചിത്രങ്ങൾ രവീന്ദർ ചന്ദ്രശേഖരൻ നിർമ്മിച്ചിട്ടുണ്ട്. ടെലിവിഷൻ താരം മഹാലക്ഷ്മിയാണ് ഭാര്യ.

Advertisement