തിയ്യേറുകള്‍ ഇളക്കിമറിച്ചത് മാത്യുവോ നരസിംഹനോ, ഒടുവില്‍ പ്രേക്ഷകര്‍ കാത്തിരുന്ന ഒറിജിനല്‍ തീമുകള്‍ പുറത്തുവിട്ട് സണ്‍പിക്‌ചേഴ്‌സ്

1407

ബോക്‌സ് ഓഫീസില്‍ ചരിത്ര വിജയം കുറിച്ചിരിക്കുകയാണ് രജനികാന്ത്-നെല്‍സണ്‍ ചിത്രം ജയിലര്‍. മലയാളി താരങ്ങള്‍ ഉള്‍പ്പടെ തെന്നിന്ത്യയിലെ സൂപ്പര്‍താരങ്ങള്‍ ഒന്നിച്ച ചിത്രം 600 കോടി എന്ന നേട്ടവും പിന്നിട്ട് മുന്നോട്ട് കുതിക്കുകയാണ്.

Advertisements

മോഹന്‍ലാലിന്റേയും വിനായകന്റേയും ചിത്രത്തിലെ പ്രകടനം കേരളക്കരയിലും വലിയ ഓളമാണ് ഉണ്ടാക്കുന്നത്. ചിത്രം റെക്കോര്‍ഡ് കളക്ഷന്‍ നേടുന്നതിനിടെ രാജ്യത്തെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടനായി രജനീകാന്ത് മാറിയതായി റിപ്പോര്‍ട്ട് വന്നിരുന്നു.

Also Read: ശ്രദ്ധിച്ചില്ലെങ്കില്‍ കൈ വിട്ട് പോകുമായിരുന്നു, കണ്ണനെ ഗൈഡ് ചെയ്തത് ജയറാം, അതെനിക്കും ഗുണകരമായി, തുറന്ന് പറഞ്ഞ് സിബി മലയില്‍

തമിഴ് ഇന്‍ഡസ്ട്രിയില്‍ തന്നെ ചരിത്ര വിജയമായി ജയിലര്‍ മാറിയതിന് പിന്നാലെ സണ്‍ പിക്‌ചേഴ്‌സ് മേധാവി കലാനിധി മാരന്‍ രജനികാന്തിനെ കണ്ട് 100 കോടിയുടെ ചെക്ക് കൈമാറിയിരുന്നു. ഇപ്പോഴിതാ ജയിലറില്‍ പ്രമുഖ സംഗീത സംവിധായകന്‍ അനിരുദ്ധ് ഒരുക്കിയ തീം മ്യൂസിക്ക് സണ്‍പിക്‌ചേഴ്‌സ് പുറത്തുവിട്ടിരിക്കുകയാണ്.

മോഹന്‍ലാലിന്റെയും ശിവ രാജ്കുമാറിന്റെയും കഥാപാത്രങ്ങളുടെ തീം മ്യൂസിക്കാണ് നിര്‍മ്മാതാക്കളായ സണ്‍പിക്‌ചേഴ്‌സ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ജയിലറിലെ ഓരോ കഥാപാത്രങ്ങള്‍ക്കും തികച്ചും വ്യത്യസ്തമായ തീം മ്യൂസിക്കുകളാണ് അനിരുദ്ധ് ഒരുക്കിയിരിക്കുന്നത്.

Also Read: എന്റെ പേരില്‍ ഒത്തിരി ടീച്ചേഴ്‌സ് അമ്മയെ കരയിപ്പിച്ചിട്ടുണ്ട്, വീട്ടില്‍ എപ്പോഴും തുല്യതക്ക് വേണ്ടി സംസാരിക്കുന്ന ആളാണ് ഭാഗ്യ, ഗോകുല്‍ സുരേഷ് പറയുന്നു

ചിത്രത്തില്‍ അതിഥി വേഷങ്ങളിലെത്തിയ മോഹന്‍ലാലിനും ശിവരാജ് കുമാറിന്റെയും കഥാപാത്രങ്ങള്‍ക്ക് ചിത്രത്തിന്റെ വിജയത്തില്‍ വലിയ പ്രാധാന്യങ്ങളാണുള്ളത്. കേരളത്തില്‍ ഓണം റിലീസായിട്ടായിരുന്ന ചിത്രം തിയ്യേറ്ററുകളിലെത്തിയത്.

Advertisement